മുംബൈ:മഹാരാഷ്‌ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പൻ (എംഎസ്ആർടിസി) ബസ് മറിഞ്ഞ് എട്ട് പേർ മരിച്ചു. ഗോണ്ടിയയിലെ ഖജ്രി ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. 30ലധികം യാത്രക്കാരുമായി നാഗ്‌പൂരിൽ നിന്ന് ഗോണ്ടിയയിലേക്ക് വരികയായിരുന്ന എംഎസ്ആർടിസി ബസാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റവരെ അടുത്തുള്ള ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണ സംഖ്യ ഉയര്‍ന്നേക്കാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. അപകടത്തെത്തുടര്‍ന്ന് ബസ് തലകീഴായി മറിഞ്ഞതാണ് ആഘാതം കൂട്ടാൻ കാരണം.
അപകടത്തിൽപ്പെട്ടവർക്ക് 10 ലക്ഷം രൂപ അടിയന്തര സഹായം നൽകാൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ഗതാഗത വകുപ്പിന് നിർദേശം നൽകി. അപകടത്തിൻ്റെ പശ്ചാത്താലത്തില്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും മുതിർന്ന ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസും അനുശോചനം രേഖപ്പെടുത്തി.