പ്രിയങ്കാഗാന്ധി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമ്പോള്‍ ഏഴ് ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷം വേണമെന്ന എഐസിസി നിര്‍ദേശം നേതാക്കള്‍ക്ക് ലഭിച്ചുക്കഴിഞ്ഞു. ഹൈക്കമാന്‍ഡ് നിര്‍ദേശം നടപ്പാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ അരയും തലയും മുറുക്കി Read More...
വോട്ടെണ്ണൽ 23 ന്; വയനാട്, പാലക്കാട്, ചേലക്കര വോട്ടെടുപ്പ് നവംബർ 13 ന്; മഹാരാഷ്ട്രയിൽ 20 ന്, ജാർഖണ്ഡില്‍ രണ്ടു ഘട്ടം - ELECTION ANNOUNCEMENT
Published : Oct 15, 2024, 3:04 PM IST
|Updated : Oct 15, 2024, 4:50 PM IST
ന്യൂഡല്‍ഹി:ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ തീയതികളും കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചു. വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും, ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കും നവംബർ 13 ന് ഉപതെരഞ്ഞെടുപ്പ് നടക്കും. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് നവംബർ 20-നാണ്. ഒറ്റ ഘട്ടമായാണ് മഹാരാഷ്‌ട്രയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായാകും നടക്കുക. ആദ്യ ഘട്ടം നവംബർ 13 നും രണ്ടാം ഘട്ടം നവംബർ 20 നും നടക്കും. തെരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ നവംബർ 23-ന് പ്രഖ്യാപിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. 288 അംഗ മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി ഈ വർഷം നവംബറിൽ അവസാനിക്കുമ്പോൾ 81 അംഗ ജാർഖണ്ഡ് നിയമസഭയുടെ കാലാവധി 2025 ജനുവരി 5 ന് അവസാനിക്കും.
LIVE FEED
പ്രിയങ്കയ്‌ക്ക് വേണം 7 ലക്ഷം ഭൂരിപക്ഷം; എഐസിസി നിര്‍ദേശം നടപ്പാക്കാന്‍ വയനാട് ഡിസിസി
പാലക്കാട് അങ്കത്തട്ടില്‍ ആരൊക്കെ?; മൂന്ന് മുന്നണികളിലും ഭൈമീകാമുകര്‍ ഏറെ
മാറിയ രാഷ്‌ട്രീയ സാഹചര്യത്തില്‍ എല്ലാ മുന്നണികളും ഏറെ കരുതലോടെയാണ് ഓരോ ചുവടും മുന്നോട്ട് വയ്ക്കുന്നത്. കുറച്ച് കാലമായി സംസ്ഥാനത്തെ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് -ബിജെപി മത്സരമാണ് കാണാനാകുന്നത്. ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന തെരഞ്ഞെടുപ്പ് ആയതിനാല്‍ മുതിര്‍ന്ന ഒരു നേതാവിനെ Read More...
പാലക്കാട് ഇടത് സ്ഥാനാർഥിയായി കെ ബിനുമോൾക്ക് സാധ്യത. ചേലക്കരയിൽ യു ആർ പ്രദീപിനും സാധ്യത.
തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് കോൺഗ്രസ്
കൽപ്പാത്തി രഥോത്സവം നടക്കുന്നതിനാല്‍ നടക്കുന്നതിനാൽ പാലക്കാട്ടെ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് കോൺഗ്രസും ബിജെപിയും.
വയനാട്ടില്‍ പെണ്‍പോരോ?; പ്രിയങ്കയുടെ എതിരാളി ആര്?
വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ മൂന്ന് മുന്നണികളും തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങാന്‍ തയാറായിക്കഴിഞ്ഞു. ഇന്ത്യ സഖ്യ മുന്നണിയില്‍ പരസ്‌പം മത്സരിക്കാതെ എന്ത് കൊണ്ടൊരു വിട്ടു കൊടുക്കലിന് Read More..
രാധാകൃഷ്‌ണന്‍റെ പിൻഗാമിയെ തേടി സിപിഎം, കളം പിടിക്കാൻ രമ്യയെ ഇറക്കുമോ കോണ്‍ഗ്രസ്?
കഴിഞ്ഞ ആറ് തെരഞ്ഞെടുപ്പുകളില്‍ അഞ്ചിലും ചേലക്കരയില്‍ നിന്ന് നിയമസഭയിലെത്തിയ കെ രാധാകൃഷ്‌ണന്‍ ലോക്‌സഭാംഗമായതോടെ അനിവാര്യമായ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. 'കെ രാധാകൃഷ്ണന്‍ ഇഫക്റ്റ് ' ചേലക്കരയിലെ ഉപതെരഞ്ഞെടുപ്പില്‍ ദൃശ്യമാകുമോ?. അതോ സിപിഎമ്മിന്‍റെ അജയ്യത Read More..
ബിജെപി സ്ഥാനാർഥികളായി
ഉപതെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളായെന്ന് കെ സുരേന്ദ്രന്‍. സ്ഥാനാർഥി പട്ടിക കേന്ദ്രത്തിന് കൈമാറി. ഇന്നോ നാളെയോ പ്രഖ്യാപനം ഉണ്ടാകുമെന്നും സുരേന്ദ്രൻ.
പാലക്കാട് രാഹുൽ, ചേലക്കരയിൽ രമ്യ
കെപിസിസി നല്‍കിയ സ്ഥാനാർഥി പട്ടികയില്‍ ചേലക്കരയിൽ രമ്യ ഹരിദാസും പാലക്കാട്ട് രാഹുല്‍ മാങ്കുട്ടത്തിലും. പ്രഖ്യാപനം എഐസിസി നടത്തും.
കേരളത്തിൽ നവംബർ 13 ന്
വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും, ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കും നവംബർ 13 ന് ഉപതെരഞ്ഞെടുപ്പ്. നവംബര്‍ 23 ന് വോട്ടെണ്ണല്‍
ജാര്‍ഖണ്ഡില്‍ രണ്ട് ഘട്ടം
ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി . ആദ്യ ഘട്ടം നവംബർ 13 ന് രണ്ടാം ഘട്ടം നവംബർ 20 ന്. വോട്ടെണ്ണല്‍ നവംബര്‍ 23 ന്.
മഹാരാഷ്ട്രയിൽ ഒറ്റ ഘട്ടം
മഹാരാഷ്ട്രയിൽ ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ്. വോട്ടെടുപ്പ് നവംബർ 20 ന്. നവംബര്‍ 23 ന് വോട്ടെണ്ണല്‍.
ജമ്മു കശ്‌മീരിലെ വോട്ടർമാർക്ക് അഭിനന്ദനം
ഹരിയാന- ജമ്മു കശ്‌മീർ തെരഞ്ഞെടുപ്പുകൾ വിജയകരമായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇരു സംസ്ഥാനങ്ങളിലെയും വോട്ടർമാർക്ക് അഭിനന്ദനം.
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാർത്താ സമ്മേളനം തുടങ്ങി
മുഖ്യമന്ത്രി സ്ഥാനാർഥി വേണ്ട
നിയമസഭാ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടണമെന്നും, മഹാ വികാസ് അഘാഡിക്ക് വേണ്ടി മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തിക്കാട്ടരുതെന്നും രാഹുൽ ഗാന്ധി. പരാമർശം മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കളുമൊത്ത് തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അവലോകനം ചെയ്യവെ.