ജുലാനയിൽ കോണ്‍ഗ്രസിന്‍റെ വിനേഷ് ഫോഗട്ടിന് വിജയം. ബിജെപി സ്ഥാനാര്‍ഥി യോഗേഷ് കുമാറിനെയാണ് വിനേഷ് തോല്‍പ്പിച്ചത്.
അമ്പരപ്പിച്ച് ഹരിയാന; ജമ്മു കശ്‌മീരില്‍ ഇന്ത്യ സഖ്യം കേവല ഭൂരിപക്ഷത്തിലേക്ക് - HARYANA JK RESULTS 2024
Published : Oct 8, 2024, 8:37 AM IST
|Updated : Oct 8, 2024, 12:47 PM IST
ന്യൂഡല്‍ഹി: രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന ജമ്മു കശ്‌മീര്‍ ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യ ഫല സൂചനകളനുസരിച്ച് ഇരുസംസ്ഥാനങ്ങളിലും ഇന്ത്യ സഖ്യം മുന്നേറുകയാണ്. ഹരിയാനയില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേരിട്ടുള്ള പോരാട്ടമാണ് നടക്കുന്നത്. ജാട്ട് മേഖലയിലെ പ്രമുഖരായ ഐഎന്‍എല്‍ഡിക്ക് ഏതാനും സീറ്റുകളില്‍ ലീഡ് നേടാനായി. ആം ആദ്‌മി പാര്‍ട്ടിക്ക് ഹരിയാനയില്‍ ചലനമുണ്ടാക്കാനായില്ല. ഹരിയാനയിലെ ഒരു സീറ്റിലും ജമ്മു കശ്‌മീരിലെ ഒരു സീറ്റിലും സിപിഎം ലീഡ് ചെയ്യുന്നു. മുന്‍ ഭരണകക്ഷിയായ പിഡിപി തെരഞ്ഞെടുപ്പില്‍ ദയനീയ പ്രകടനമാണ് നടത്തിയിരിക്കുന്നത്. രണ്ട് സംസ്ഥാനങ്ങളിലും 90 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഒറ്റഘട്ടമായി നടന്ന ഹരിയാന തെരഞ്ഞെടുപ്പില്‍ 67.90 ശതമാനം പോളിങ്ങും മൂന്ന് ഘട്ടമായി നടന്ന ജമ്മുകശ്‌മീരില്‍ 63.45 ശതമാനം പോളിങും രേഖപ്പെടുത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
LIVE FEED
വിനേഷിന്‍റെ 'കൈ പിടിച്ച്' ജുലാന
വിനേഷ് ഫോഗട്ട് തിരിച്ചുകയറി; ലീഡ് നാലായിരത്തിന് മുകളില്‍
ജുലാനയിൽ വിനേഷ് ഫോഗട്ട് തിരിച്ചുകയറി. ആദ്യം മുന്നിട്ട് നിന്നിരുന്നുവെങ്കിലും ബിജെപി സ്ഥാനാര്‍ഥിയായ യോഗേഷ് കുമാറിനെതിരെ വിനേഷ് 2000-ത്തില്‍ ഏറെ വോട്ടുകള്‍ക്ക് പിന്നില്‍ പോയിരുന്നു. എന്നാല്‍ ഒമ്പതാം റൗണ്ടിലേക്ക് എത്തുമ്പോള്‍ എത്തുമ്പോള്‍ വിനേഷ് ലീഡ് തിരികെ പിടിച്ചു. നിലവില്‍ നാലായിരത്തിലേറെ വോട്ടിന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുന്നിലാണ്.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജയറാം രമേഷ്
ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതിൽ കാലതാമസം. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് നേതാവ് ജയറാം രമേശ്.
കേവലഭൂരിപക്ഷത്തോട് അടുത്ത് ബിജെപി
ഹരിയാന തെരഞ്ഞെടുപ്പില്‍ ലീഡ് നില ഉയര്‍ത്തി ബിജെപി. നിലവില്‍ 45 സീറ്റുകളില്‍ പാര്‍ട്ടി ലീഡ് ചെയ്യുന്നുണ്ട്. കേവലഭൂരിപക്ഷത്തിന് ഒരു സീറ്റ് മാത്രമാണ് കുറവുള്ളത്. 37 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിലുള്ളത്.
ജനവിധി അംഗീകരിക്കുന്നുവെന്ന് ഇൽതിജ
ജമ്മുകശ്‌മീരിലെ ശ്രീഗുഫ്‌വാര-ബിജ്‌ബെഹര മണ്ഡലത്തിൽ പിന്നില്‍ നില്‍ക്കെ "ജനങ്ങളുടെ വിധി" അംഗീകരിക്കുന്നതായി പിഡിപി നേതാവ് ഇൽതിജ മുഫ്‌തിയുടെ ട്വീറ്റ്. 4,300 വോട്ടുകൾക്ക് നാഷണല്‍ കോണ്‍ഫറിന്‍റെ ബഷീർ അഹമ്മദ് വീരിയാണ് മുന്നിലുള്ളത്.
എല്ലാവരും നല്‍കിയ സ്‌നേഹവും വാത്സല്യവും എപ്പോഴും തന്നോടൊപ്പമുണ്ടാവുമെന്നും പാര്‍ട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്ത പ്രവര്‍ത്തകര്‍ക്ക് നന്ദി പറയുന്നതായും പിഡിപി മേധാവി മെഹബൂബ മുഫ്തിയുടെ മകൾ കൂടിയായ ഇൽതിജ പറഞ്ഞു.
വിനേഷ് പിന്നില്‍
ഹരിയാനയിലെ ജുലാനയിൽ നിന്നും മത്സരിക്കുന്ന കോണ്‍ഗ്രസിന്‍റെ വിനേഷ് ഫോഗട്ട് പിന്നില്‍. ആദ്യ ഘട്ടത്തില്‍ മുന്നിലായിരുന്ന വിനേഷ് ഫോഗട്ടിനെതിരെ ബിജെപി സ്ഥാനാര്‍ഥി യോഗേഷ് കുമാര്‍ രണ്ടായിരത്തില്‍ ഏറെ വോട്ടുകള്‍ക്ക് മുന്നിലാണ്.
ആത്മവിശ്വാസം കൈവിടാതെ ഹൂഡ
ഹരിയാനയില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യം കോണ്‍ഗ്രസിന്‍റെയും പിന്നെ ബിജെപിയുടേയും മുന്നേറ്റം കണ്ട സംസ്ഥാനത്ത് നിലവില്‍ ഇരു പാര്‍ട്ടികളും ഏറെക്കുറെ ഒപ്പത്തിനൊപ്പമാണ്. ആര്‍ക്കും 46 എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്താനായിട്ടില്ല. ഇതിനിടെ മാധ്യമങ്ങളെ കണ്ട കോണ്‍ഗ്രസിന്‍റെ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡ സംസ്ഥാനത്ത് പാര്‍ട്ടി തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇൽതിജ പിന്നില്‍ തന്നെ
ജമ്മു കശ്മീരില്‍ മുന്‍ മുഖ്യന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്‌തി പിന്നില്‍ തന്നെ. ശ്രീഗുഫ്‌വാര-ബിജ്‌ബെഹാര നിയമസഭ മണ്ഡലത്തിലാണ് ഇൽതിജ മത്സരിക്കുന്നത്. നാഷണല്‍ കോണ്‍ഫറന്‍സിന്‍റെ ബഷീർ അഹമ്മദ് വീരിയാണ് മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നത്.
ഹരിയാനയില്‍ ബിജെപിക്ക് കേവലഭൂരിപക്ഷം
ഹരിയാനയില്‍ കോണ്‍ഗ്രസിനെ നിരാശയിലാഴ്‌ത്തി ബിജെപി മുന്നേറ്റം. തുടക്കം കുതിച്ച് കയറിയ കോണ്‍ഗ്രസിനെതിരെ നിലവില്‍ ബിജെപി കേവലഭൂരിപക്ഷം നേടിയിട്ടുണ്ട്.
വിനേഷ് ഫോഗട്ടിന് കനത്ത മത്സരം
ഹരിയാനയിലെ ജുലാനയിൽ നിന്നും മത്സരിക്കുന്ന കോണ്‍ഗ്രസിന്‍റെ വിനേഷ് ഫോഗട്ട് നേരിടുന്നത് കടുത്ത മത്സരം. ബിജെപി സ്ഥാനാര്‍ഥി യോഗേഷ് കുമാര്‍ വമ്പന്‍ വെല്ലുവിളിയാണ് വിനേഷിന് ഉയര്‍ത്തുന്നത്. ഒരു ഘട്ടത്തില്‍ പിന്നില്‍ പോയ വിനേഷ് നിലവില്‍ 214 വോട്ടിന് മുന്നിലാണ്.
ജമ്മു കശ്‌മീരില്‍ വിരിയാതെ താമര
ജമ്മു കശ്‌മീരില്‍ ഇന്ത്യ സഖ്യത്തിന് വ്യക്തമായ ആധിപത്യം. സംസ്ഥാനത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നിലവില്‍ 50 സീറ്റുകളില്‍ ഇന്ത്യ സഖ്യം ലീഡ് ചെയ്യുന്നു. 24 മണ്ഡലങ്ങളിലാണ് ബിജെപി മുന്നേറുന്നത്.
ഹരിയാനയില്‍ അമ്പരപ്പിച്ച് ബിജെപി
ഹരിയാനയില്‍ കോണ്‍ഗ്രസിനെ അമ്പരപ്പിച്ച് ബിജെപി. വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസ് മുന്നിലായിരുന്നു. എന്നാല്‍ നിലവില്‍ ശക്തമായി തിരിച്ചുവന്ന ബിജെപി കേവല ഭൂരപക്ഷത്തിന് അടുത്താണ്.
ഹരിയാനയില്‍ വമ്പന്‍ ട്വിസ്റ്റ്
ഹരിയാനയില്‍ ബിജെപി തിരിച്ചുകയറുന്നു. ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസ് വമ്പന്‍ മുന്നേറ്റം നടത്തിയിരുന്നു. എന്നാല്‍ വോട്ടണ്ണെല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി ഏറെക്കുറെ കോണ്‍ഗ്രസിന് ഒപ്പം തന്നെയുണ്ട്.
ജമ്മുകാശ്‌മീരില്‍ ബിജെപി അധ്യക്ഷന്‍ പിന്നില്‍
ജമ്മുകാശ്‌മീരില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ രവീന്ദർ റെയ്‌ന പിന്നില്‍. നൗ ഷേര മണ്ഡലത്തിലാണ് രവീന്ദർ റെയ്‌ന മത്സരിക്കുന്നത്.
ബഡ്‌ഗാമിൽ ഒമർ അബ്‌ദുള്ള ലീഡ് ഉയർത്തുന്നു
ജമ്മുകശ്‌മീര്‍ തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും മുന്നില്‍. ഗന്ദര്‍ബാല്‍, ബുദ്ഗാം മണ്ഡലങ്ങളില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടിയത്.
കുല്‍ഗാമില്‍ തരിഗാമി മുന്നില്‍ തന്നെ
ജമ്മു കാശ്‌മീരിലെ കുല്‍ഗാം മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി മുഹമ്മദ് യൂസഫ് തരിഗാമി മുന്നില്‍. 1996 മുതല്‍ക്ക് തരിഗാമിയ്‌ക്കൊപ്പം നിന്ന മണ്ഡലമാണിത്.
ഹരിയാനയില്‍ തരംഗം തീര്‍ത്ത് കോണ്‍ഗ്രസ്; ജമ്മു കശ്‌മീരില്‍ കനത്ത പോരാട്ടം
ഹരിയാനയില്‍ മികച്ച മുന്നേറ്റവുമായി കോണ്‍ഗ്രസ്. ഹാട്രിക് വിജയം തേടിയ ബിജെപിക്ക് അടിതെറ്റുന്ന കാഴ്‌ചാണ് കാണാന്‍ കഴിയുന്നത്. ജമ്മു കാശ്‌മീരില്‍ കനത്ത പോരാട്ടമാണ് ഇന്ത്യ സഖ്യവും ബിജെപിയും നടത്തുന്നത്.
തിരിച്ച് കയറി സൈനി
ഹരിയാനയില്‍ മുഖ്യമന്ത്രി നയാബ് സിങ് സൈനിയ്‌ക്ക് ലീഡ്. ആദ്യ ഘട്ടത്തില്‍ വോട്ടിങ് നിലയില്‍ പിന്നിലായിരുന്നെങ്കിലും ഇപ്പോള്‍ മുഖ്യമന്ത്രി സൈനി മുന്നേറുന്നു. ലഡ്‌വ മണ്ഡലത്തിലാണ് സൈനി ജനവിധി തേടിയത്.
ഹരിയാനയില്‍ വിനേഷ് ഫോഗട്ട് ലീഡ് ചെയ്യുന്നു
ഹരിയാനയിലെ ജുലാനയിൽ ഗുസ്‌തിതാരം വിനേഷ് ഫോഗട്ട് ലീഡ് ചെയ്യുന്നു. ഹരിയാനയിലും ജമ്മു കശ്‌മീരിലും കോണ്‍ഗ്രസ് കേവലഭൂരിപക്ഷത്തിലേറെ സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.