ദുബായ്: പരിശീലനത്തിനിടെ ചലച്ചിത്രതാരം അജിത്തിന്‍റെ കാര്‍ അപകടത്തില്‍ പെട്ടു. താരം അത്ഭുതകരമായി രക്ഷപ്പെട്ടു. ഇതിന്‍റെ ദൃശ്യങ്ങള്‍ വ്യാപകമായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കാര്‍ റേസിങ് താരത്തിന് ഒരു നേരംപോക്കല്ല. നേരത്തെ ബാഴ്‌സലോണയിലടക്കം താരം പരിശീലനം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കഴിഞ്ഞ ദിവസം ദുബായിലെ റേസിങ് ട്രാക്കിലെ പരിശീലനത്തിനിടെ ആയിരുന്നു അപകടം. അജിത് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഏറെ നേരം വട്ടം കറങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം. 24എച്ച് ദുബായ് 2025 എന്നറിയപ്പെടുന്ന 24 മണിക്കൂര്‍ റേസിനായുള്ള തയാറെടുപ്പിലായിരുന്നു അജിത്തും ടീം അംഗങ്ങളും. മാത്യു, ഡെട്രി, ഫാബിയന്‍ ഡഫിയൂക്‌സ്, കാമറൂണ്‍ മക്ലിയോഡ് എന്നിവരാണ് അദ്ദേഹത്തിന്‍റെ ടീമംഗങ്ങള്‍.
മാസങ്ങള്‍ക്ക് മുമ്പാണ് അജിത് അജിത്കുമാര്‍ റേസിങ് എന്ന പേരില്‍ സ്വന്തം റേസിങ് ടീം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം ബാഴ്‌സലോണയില്‍ ഒരു ടെസ്റ്റ് സെഷന് വേണ്ടിയും അജിത് പോയിരുന്നു. റേസിനായി ഷാര്‍ജയിലെ ട്രാക്കിലും അജിത്തും സംഘവും പരിശീലനം നടത്തിയിരുന്നു.