ETV Bharat / education-and-career

കൗമാര കലാമാമാങ്കത്തിന് ഇന്ന് കൊട്ടിക്കലാശം; ഇന്നത്തെ മത്സരയിനങ്ങളും വേദികളും അറിയാം - KALOLSAVAM SCHEDULE FINAL DAY

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍റെ ഇന്നത്തെ മത്സരങ്ങളും വേദികളും വിശദമായി അറിയാം.

STATE SCHOOL KALOLSAVAM 2025  സംസ്ഥാന സ്‌കൂള്‍ കലോത്സവം 2025  കൗമാര കലാമാമാങ്കം 2025  KALOLSAVAM 2025
Kerala School Kalolsavam (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 8, 2025, 6:38 AM IST

തിരുവനന്തപുരം: തലസ്ഥാനത്തെ കൗമാര കലാമാമാങ്കത്തിന് ഇന്ന് (ജനുവരി 8) തിരശീല വീഴും. അവസാന ദിനം 9 മത്സരങ്ങളാണ് വിവിധ വേദികളിലായി നടക്കുക. 9 മത്സര ഇനങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്വര്‍ണക്കപ്പില്‍ ആര് മുത്തമിടുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്. മൂന്ന് ദിവസം തുടര്‍ന്ന മത്സരങ്ങളില്‍ ഇതുവരെ തൃശൂര്‍ ജില്ലയാണ് പോയിന്‍റ് നിലയില്‍ മുന്നിലുള്ളത്.

965 പോയിന്‍റാണ് തൃശൂരിനുള്ളത്. തൊട്ട് പിന്നാലെയുണ്ടായിരുന്ന കോഴിക്കോട് കഴിഞ്ഞ ദിവസം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. രണ്ടാം സ്ഥാനത്തുള്ളത് 961 പോയിന്‍റുകളോടെ കണ്ണൂരും പാലക്കാടുമാണ്. അതേസമയം കോഴിക്കോടിന് ലഭിച്ചതാകാട്ടെ 959 പോയിന്‍റുകളാണ്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഇന്ന് ആര് വിജയ കിരീടം ചൂടുമെന്ന ആകാംക്ഷയോടെയുള്ള കാത്തിരിപ്പിലാണ് കലാകേരളം.

ഇന്നത്തെ മത്സരങ്ങളും വേദികളും: സ്‌കൂൾ കലോത്സവത്തിന്‍റെ പ്രധാന വേദിയായ എംടി നിളയില്‍ രാവിലെ 9 മണിക്ക് ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടോടി നൃത്തം നടക്കും. വേദി രണ്ടില്‍ രാവിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഇംഗ്ലീഷ് സ്‌കിറ്റ്, വേദി മൂന്നില്‍ ഹൈസ്‌കൂള്‍ വിഭാഗം കേരള നടനം, വേദി ആറില്‍ രാവിലെ കഥാപ്രസംഗം, വേദി 9ല്‍ രാവിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം ശാസ്‌ത്രീയ സംഗീതം എന്നിവ അരങ്ങേറും.

വേദി 10ല്‍ രാവിലെ ഹൈസ്‌കൂള്‍ വിഭാഗം വയലിന്‍ (ഓറിയന്‍റല്‍), വേദി 11ല്‍ രാവിലെ ട്രിപ്പിള്‍/ ജാസ്, വേദി 13ല്‍ രാവിലെ ഹൈസ്‌കൂള്‍ വിഭാഗം വഞ്ചിപ്പാട്ട്, വേദി 14ല്‍ രാവിലെ ഹൈസ്‌കൂള്‍ വിഭാഗം ഇരുള നൃത്തം, വേദി 15ല്‍ രാവിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം പളിയ നൃത്തം എന്നിവയുമുണ്ടാകും.

സമാപന ദിനമായത് കൊണ്ട് ഉച്ചയ്ക്ക് രണ്ടരയ്ക്ക് മത്സരങ്ങൾ മുഴുവന്‍ അവസാനിപ്പിക്കുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് കലോത്സവ നഗരിയില്‍ ഒരുക്കിയിട്ടുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇന്നലെ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. 3.30ന് അപ്പീലുകൾ തീർപ്പാക്കും. നാല് മണിക്ക് സ്വർണ കപ്പ് സെൻട്രൽ സ്‌റ്റേഡിയത്തിൽ എത്തിക്കും.

വൈകിട്ട് 5 മണിക്ക് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ സമാപന സമ്മേളനം നടക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സിനിമ താരങ്ങളായ ആസിഫ് അലി, ടൊവിനോ തോമസ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായെത്തും.

Also Read: ഉരുളെടുത്തവരുടെ അതിജീവനം; സദസിനെ കണ്ണീരണിയിച്ച് വെള്ളാര്‍മല സ്‌കൂളിന്‍റെ നാടകം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.