ഭോപ്പാൽ:ജബൽപൂരിൽ കുംഭമേളയിൽ പങ്കെടുത്ത് മടങ്ങിയ സംഘം സഞ്ചരിച്ച മിനി ബസ് ട്രക്കുമായി കൂട്ടിയിടിച്ച് ഏഴ് പേർക്ക് ദാരുണാന്ത്യം. ദേശീയപാത 30ലാണ് അപകടം ഉണ്ടായത്. മരിച്ചവർ ആന്ധ്രാപ്രദേശ്, തെലങ്കാന സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ന് രാവിലെ ഒൻപത് മണിക്കാണ് സംഭവം. കുംഭമേളയിൽ പങ്കെടുത്ത് മടങ്ങവേ അമിത വേഗതയിലെത്തിയ സിമൻ്റ് നിറച്ച ട്രക്ക് മിനി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സഞ്ചാരികൾ യാത്ര ചെയ്‌ത വാഹനത്തിൻ്റെ പിന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തിനും അപകടം പറ്റിയെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ജബൽപൂർ കലക്‌ടർ പറഞ്ഞു. അപകടത്തിന് പിന്നാലെ വലിയ ഗതാഗതകുരുക്കാണ് മേഖലയിൽ അനുഭവപ്പെടുന്നത്.