കേരളം

kerala

ETV Bharat / bharat

മഹാ കുംഭ മേള 2025: രാജകീയ സ്‌നാനത്തിനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തില്‍ - MAHA KUMBH 2025

ജനുവരി 29 ന് മൗനി അമാവാസി ദിനത്തിലാണ് ഏറ്റവും വലിയ രാജകീയ സ്‌നാനം. സ്‌നാനത്തിനായി ആറ് മുതല്‍ എട്ട് കോടി ഭക്തരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

DEVOTEES MAHA KUMBH  THREE ROYAL BATHS  രാജകീയ സ്‌നാനം  മഹാ കുംഭ മേള
Maha Kumbh 2025 (ETV Bharat)

By

Published : Jan 6, 2025, 5:55 PM IST

പ്രയാഗ്‌രാജ്:ജനുവരി 13-ന് ആരംഭിക്കുന്ന മഹാകുംഭ മേളയോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തില്‍. മഹാ സ്‌നാനത്തിനായി വലിയ രീതിയിലുള്ള ക്രമീകരണങ്ങളാണ് ത്രിവേണി സംഗമത്തില്‍ നടക്കുന്നത്. മൂന്ന് പുണ്യനദികളായ ഗംഗ, യമുന, സരസ്വതി എന്നിവ കൂടിച്ചേരുന്ന സ്ഥലമാണ് ത്രിവേണി സംഗമം.

ഇതിന്‍റെ രണ്ട് വശങ്ങളിലുമായാണ് മഹാ സ്‌നാനത്തിനായി സൗകര്യം ഒരുക്കിയിരിക്കുന്നത്. ഒരു മാസം നീണ്ടുനിൽക്കുന്ന മേളയില്‍ മൂന്ന് രാജകീയ സ്‌നാനങ്ങളാണ് ഉള്‍പ്പെടുന്നത്. ആദ്യത്തേത് മകരസംക്രാന്തി ദിനത്തിൽ ജനുവരി 14-നാണ്. ഏറ്റവും വലിയ സ്‌നാനം ജനുവരി 29 ന് മൗനി അമാവാസി ദിനത്തിൽ നടക്കും. ഏകദേശം ആറ് മുതൽ എട്ട് കോടി വരെ ഭക്തർ സംഗമത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തുടർന്ന് അവസാന സ്‌നാനം ഫെബ്രുവരി 3 ന് വസന്തപഞ്ചമി ദിനത്തിൽ നടക്കും. ഫെബ്രുവരി 26 ന് മഹാശിവരാത്രി ദിനത്തിലാണ് മഹാ കുംഭമേള സമാപിക്കുക. രാജകീയ സ്‌നാനത്തിൻ്റെ ആദ്യ ദിവസം 13 അഖാര ഭക്തർ രഥങ്ങളിലെത്തി സ്‌നാനം നടത്തും. കുംഭമേള സമയത്ത് നദികളിൽ മുങ്ങിക്കുളിക്കുന്നത് പാപങ്ങളെ ശുദ്ധീകരിക്കുകയും മോക്ഷം ലഭിക്കുമെന്നും ഭക്തർ വിശ്വസിക്കുന്നു.

Read More: അയ്യപ്പഭക്തർക്ക് സുരക്ഷ ഉറപ്പാക്കാൻ 'അഷ്‌ട സുരക്ഷ നിർദേശങ്ങൾ'; ബാനർ പ്രചാരണവുമായി അഗ്നിരക്ഷ സേന - BANNER CAMPAIGN IN SABARIMALA

ABOUT THE AUTHOR

...view details