പ്രയാഗ്‌രാജ് :കൊടും തണുപ്പിനും തോല്‍പ്പിക്കാനാകാത്ത ഭക്തി. ഹര ഹര മഹാദേവ്, ജയ് ശ്രീറാം, ജയ് ഗംഗാ മായ മന്ത്രങ്ങളില്‍ മുഖരിതമായ ത്രിവേണി സംഗമം. മഹാകുംഭമേളയോടനുബന്ധിച്ച് ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്യാനെത്തിയത് കോടിക്കണക്കിന് ഭക്തര്‍.
'ഞാന്‍ ആദ്യമായിട്ടാണ് ത്രിവേണി സംഗമത്തില്‍ മുങ്ങിക്കുളിച്ചത്. അതിന് ശേഷം എനിക്ക് ശരിക്കും ഉന്മേഷം തോന്നി' -ഉത്തര്‍പ്രദേശ് ബസ്‌തി ജില്ലയില്‍ നിന്നെത്തിയ നിബാര്‍ ചൗധരി പറഞ്ഞു.
62കാരനാണ് ചൗധരി. മറ്റു രണ്ടുപേര്‍ക്കൊപ്പമാണ് അദ്ദേഹം ത്രിവേണി സംഗമത്തിലെത്തി സ്‌നാനം ചെയ്‌തത്. ഭക്തര്‍ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ എല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് ചൗധരിക്കൊപ്പം ഉണ്ടായിരുന്ന ശിവറാം വര്‍മ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആദ്യമായി കുംഭമേളയ്‌ക്കെത്തിയ ലഖ്‌നൗ സ്വദേശിയായ നാന്‍സിയും സമാന പ്രതികരണങ്ങളാണ് പങ്കുവച്ചത്. 'വളരെ മികച്ച മഹാകുംഭ മേള അനുഭവമാണ് എനിക്ക് ലഭിച്ചത്' -നാന്‍സി പറഞ്ഞു.
മികച്ച അനുഭവം ആയിരുന്നെന്നും യാതൊരു ബുദ്ധിമുട്ടും ഇതുവരെ നേരിട്ടിട്ടില്ല എന്നും ഫത്തേപൂര്‍ ജില്ലക്കാരനായ അഭിഷേക് പറഞ്ഞു. അതേസമയം, മഹാകുംഭ മേളയിലെ സുരക്ഷ ക്രമീകരണങ്ങളെ പ്രശംസിച്ചാണ് കാണ്‍പൂര്‍ നിവാസിയായ വിജയ് കതേരിയ പ്രതികരിച്ചത്.
'മികച്ച അനുഭവമായിരുന്നു. ഇവിടെ ഭക്തര്‍ക്കായി മികച്ച സുരക്ഷ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സുരക്ഷയ്‌ക്കായി മതിയായ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്' -വിജയ് കതേരിയ പറഞ്ഞു.
മകര സംക്രാന്തി ദിനമായ ഇന്നലെ (ജനുവരി 14) ഏകദേശം 3.5 കോടി ഭക്തരാണ് ത്രിവേണി സംഗമത്തിലെത്തി പുണ്യസ്‌നാനം നടത്തിയത്. ചടങ്ങുകള്‍ക്ക് നേതൃത്തം നല്‍കിയത് ഏറെയും നാഗ സന്യാസിമാരായിരുന്നു. പുരുഷ നാഗ സന്യാസിമാര്‍ക്ക് പുറമെ സ്‌ത്രീ സന്യാസിമാരും പുണ്യസ്‌നാനത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. 12 വര്‍ഷത്തിന് ശേഷമാണ് മഹാകുംഭ മേള എത്തുന്നത്.
Also Read: 'മഹാ കുംഭമേളയ്ക്കായി റെയിൽവേ നിക്ഷേപിച്ചത് 5000 കോടി'; പ്രദിദിനം ഒരുകോടിയിലധികം തീർത്ഥാടകരെ കൈകാര്യം ചെയ്യാനാകുമെന്ന് റെയില്‍വേ മന്ത്രി