കേരളം

kerala

ETV Bharat / bharat

വോട്ട് ചെയ്‌ത് ദ്രാവിഡും കുംബ്ലെയും; എല്ലാവരും വോട്ട് ചെയ്യണമെന്ന് താരങ്ങള്‍ - Rahul Dravid Anil Kumble casts vote - RAHUL DRAVID ANIL KUMBLE CASTS VOTE

ഇന്ത്യയുടെ മുന്‍ ക്രിക്കറ്റര്‍മാരായ രാഹുല്‍ ദ്രാവിഡും അനില്‍ കുംബ്ലെയും ബെംഗളൂരുവിലാണ് വോട്ട് ചെയ്‌തത്.

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024  രാഹുല്‍ ദ്രാവിഡ്  അനില്‍ കുംബ്ലെ  LOK SABHA ELECTIONS 2024
Lok Sabha elections 2024: Rahul Dravid Anil Kumble casts vote in Bengaluru

By ETV Bharat Kerala Team

Published : Apr 26, 2024, 10:19 AM IST

ബെംഗളൂരു:ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനും മുന്‍ നായകനുമായ രാഹുല്‍ ദ്രാവിഡ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി. ബെംഗളൂരുവിലാണ് അദ്ദേഹം തന്‍റെ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലാ ജനങ്ങളും തങ്ങളുടെ വോട്ടിങ് അവകാശം വിനിയോഗിക്കണമെന്ന് അദ്ദേഹം പ്രതികരിച്ചു.

ജനാധിപത്യത്തിൽ നമുക്ക് ലഭിക്കുന്ന അവസരമാണെന്നും അദ്ദേഹം പറഞ്ഞു. ദ്രാവിഡിന്‍റെ മുൻ സഹതാരവും ഇന്ത്യൻ ഇതിഹാസ സ്പിന്നറുമായ അനിൽ കുംബ്ലെയും ബെംഗളൂരുവിൽ തന്‍റെ വോട്ടവകാശം വിനിയോഗിച്ചു. വോട്ട് ചെയ്‌തതിന് ശേഷമെടുത്ത ചിത്രം തന്‍റെ എക്‌സ് അക്കൗണ്ടില്‍ താരം പങ്കുവച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details