ന്യൂഡൽഹി :ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ റെയിൽവേ മന്ത്രി ലാലു പ്രസാദിനും മക്കള്‍ക്കും ഹാജരാകാൻ നോട്ടിസ് അയച്ച് ഡൽഹി ഹൈക്കോടതി. ലാലു പ്രസാദ് യാദവ്, മകനും മുൻ ബിഹാർ മന്ത്രിയുമായ തേജ് പ്രതാപ് യാദവ്, മകൾ ഹേമ യാദവ്, മുൻ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവർക്കാണ് സ്‌പെഷ്യൽ ജഡ്‌ജി വിശാൽ ഗോഗ്നെയുടെ ബെഞ്ച് നോട്ടിസ് അയച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മാർച്ച് 11ന് കോടതിയിൽ ഹാജരാകാനാണ് നിർദേശം. 2004നും 2009നും ഇടയിൽ കേന്ദ്ര റെയിൽ മന്ത്രിയായിരിക്കെ മധ്യപ്രദേശിലെ ജബൽപൂർ ആസ്ഥാനമായുള്ള ഇന്ത്യൻ റെയിൽവേയുടെ വെസ്റ്റ് സെൻട്രൽ സോണിൽ ഗ്രൂപ്പ് ഡി നിയമനങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. ജോലി വാഗ്‌ദാനം നൽകി ഭൂമി കൈക്കൂലിയായി സ്വീകരിച്ചു എന്നതാണ് കേസ്. സംഭവത്തിൽ ഇവരെ കൂടാതെ മറ്റ് ഉദ്യോഗസ്ഥർക്കെതിരെയും കേസുണ്ട്.
Also Read:തെലങ്കാന തുരങ്കം; നാലാം ദിവസവും രക്ഷാപ്രവര്‍ത്തനത്തില്‍ ആശാവഹമായ പുരോഗതിയില്ല, ജിഎസ്‌ഐ, എന്‍ജിആര്‍ഐ വിദഗ്ദ്ധരും റാറ്റ് മൈനേഴ്‌സും രംഗത്ത് - TELANGANA TUNNEL COLLAPSE