കാൺപൂർ: അയില്‍വാസിയായ വനിത പൊലീസുകാരിക്ക് ലിഫ്‌റ്റ് നല്‍കിയ ശേഷം ബലാത്സംഗം ചെയ്‌തു. പ്രതി ധര്‍മേന്ദ്ര പസ്വാനെ പൊലീസ് അറസ്റ്റ് ചെയ്‌തു. അയോധ്യയിലെ റിസർവ് പൊലീസ് വനിത ഹെഡ് കോൺസ്റ്റബിളായ യുവതി കർവാ ചൗത്ത് ആഘോഷിക്കാൻ വീട്ടിലേക്ക് പോകവേയാണ് ബലാത്സംഗത്തിന് ഇരയായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പ്രതി വനിത പൊലീസുകാരന്‍റെ അയല്‍വാസിയും പരിചയക്കാരനുമാണ്. വീട്ടിലേക്ക് പോകാന്‍ നിന്ന പൊലീസുകാരിക്ക് ഇയാള്‍ ബൈക്കില്‍ ലിഫ്റ്റ് നല്‍കിയ ശേഷം ഒറ്റപ്പെട്ട സ്ഥലത്ത് എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ആക്രമണത്തിനിടെ പ്രതിയുടെ വിരലില്‍ കടിച്ചാണ് രക്ഷപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു.
രക്ഷപെട്ട യുവതി അടുത്തുള്ള പൊലീസ് ഔട്ട്‌പോസ്റ്റിലെത്തി സംഭവം വിവരിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് തെരച്ചിൽ ആരംഭിച്ച് പ്രതിയെ പിടികൂടി. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി പൊലീസ് അറിയിച്ചു.
Also Read :കടം വാങ്ങിയ പണം അച്ഛന്‍ തിരിച്ചടച്ചില്ല; പ്രായപൂര്‍ത്തിയാവാത്ത മകളെ ബലാത്സംഗം ചെയ്‌തു, പ്രതി പിടിയില്‍