ETV Bharat / state

നിമിഷ പ്രിയയുടെ മോചനം; ഏകപ്രതീക്ഷ ഇറാന്‍റെ ഇടപെടലെന്ന് അഭിഭാഷകന്‍, 'ഹൂതികളുമായി ഇന്ത്യയ്ക്ക് ബന്ധമില്ലാത്തത് വെല്ലുവിളി' - NIMISHA PRIYA LAWYER RESPONDS

യെമന്‍ നിയന്ത്രിക്കുന്ന ഹൂതികളും ഇന്ത്യയും തമ്മില്‍ ബന്ധമില്ലാത്തത് മോചന സാധ്യതയ്ക്ക് വെല്ലുവിളി ആണെന്നും അഭിഭാഷകന്‍.

NIMISHA PRIYA IN YEMEN JAIL  IRAN HELP TO RESCUE NIMISHA PRIYA  നിമിഷ പ്രിയ യെമന്‍  NIMISHA PRIYA LAWYER
NIMISHA PRIYA (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 3, 2025, 5:09 PM IST

തിരുവനന്തപുരം: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള ഇറാൻ്റെ സന്നദ്ധത നിർണായകമാകുമെന്ന് നിമിഷ പ്രിയയുടെ അഭിഭാഷകന്‍ സുഭാഷ് ചന്ദ്രൻ. യെമൻ്റെ തലസ്ഥാനമായ സനാ ഇപ്പോൾ നിയന്ത്രിക്കുന്ന ഹൂതികളും ഇന്ത്യയും തമ്മില്‍ ഉഭയകക്ഷി ബന്ധമില്ലാത്തത് വെല്ലുവിളിയാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

ചർച്ചകൾ ആരംഭിക്കുന്നതിന് യെമൻ ഗോത്ര നേതാക്കൾ 40,000 ഡോളർ (ഏകദേശം 34 ലക്ഷം രൂപ) മുൻകൂറായി ആവശ്യപ്പെട്ടതായും സുഭാഷ് ചന്ദ്രൻ പറഞ്ഞു.

ആദ്യ ഗഡുവായ 20,000 ഡോളർ മാസങ്ങൾക്ക് മുമ്പ് അടച്ചെങ്കിലും അനുകൂല പ്രതികരണം ലഭിക്കാത്തതിനാൽ രണ്ടാം ഗഡു നൽകാൻ വൈകുകയായിരുന്നു. 20,000 ഡോളറിൻ്റെ രണ്ടാമത്തെ പേയ്‌മെൻ്റ് ഡിസംബർ അവസാനത്തോടെ സൗദി അറേബ്യയിലെ ഇന്ത്യൻ നയതന്ത്ര ദൗത്യം വഴി കൈമാറി. ഇതാണ് മധ്യസ്ഥതയ്ക്ക് സഹായകമായത്.

എന്നാൽ, മൂന്ന് ദിവസത്തിനകം നിമിഷ പ്രിയയുടെ വധശിക്ഷ യെമൻ പ്രസിഡൻ്റ് അംഗീകരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരികയായിരുന്നു എന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു. ദിയാധനമായി നൽകിയ 40,000 ഡോളറിൻ്റെ ഒരു ഭാഗവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് തലാലിൻ്റെ കുടുംബം അവകാശപ്പെടുന്നത് എന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു.

ഇന്ത്യയ്ക്ക് നിലവിൽ യെമനിൽ എംബസിയില്ല. ദയാഹർജി ലഭിക്കാൻ തലാലിൻ്റെ കുടുംബത്തിന് ദിയാധനം നൽകുക എന്നതാണ് ഏക പോംവഴി. ആവശ്യമായ തുക എത്രയാണെന്ന് തലാലിൻ്റെ കുടുംബമാണ് തീരുമാനിക്കുക എന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

നിമിഷപ്രിയയുടെ മോചനം സാധ്യമാക്കാന്‍ മധ്യസ്ഥത വഹിക്കാൻ കഴിഞ്ഞ ദിവസം ഇറാന്‍ സന്നദ്ധത അറിയിച്ചിരുന്നു. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ്റെ വിദേശകാര്യ ഉപമന്ത്രി ഡോ തഖ്‌ത് റവഞ്ചി ഇപ്പോൾ ഇന്ത്യ സന്ദർശനത്തിലാണ്. മാനുഷിക കാരണങ്ങളാൽ തങ്ങളാൽ കഴിയുന്നതെന്തും ചെയ്യാൻ തയ്യാറാണെന്ന് ഇറാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്‌തു.

നിമിഷ പ്രിയയുടെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും അറിയിച്ചിരുന്നു. അതേസമയം, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് നിലവിൽ യെമനിൽ സജീവമായ ഉദ്യോഗസ്ഥ സംവിധാനമില്ല.

യെമനിലെ ഇന്ത്യൻ എംബസിയും നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. യെമൻ്റെ തലസ്ഥാനമായ സനാ ഇപ്പോൾ ഇറാൻ്റെ പിന്തുണയുള്ള ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ്. ഹൂതി വിമതരുമായി കാര്യമായ ബന്ധവും ഇന്ത്യക്കില്ല എന്നതാണ് വസ്‌തുത. ഈ സാഹചര്യത്തിൽ ഇറാൻ്റെ ഇടപെടൽ നിമിഷ പ്രിയയുടെ മോചനത്തിന് ഏറെ സഹായകമാകുമെന്നാണ് വിലയിരുത്തൽ.

നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് വധശിക്ഷക്ക് യെമൻ പ്രസിഡൻ്റ് റഷാദ് അൽ - അലിമി അനുമതി നല്‍കിയത്. മോചനവുമായി ബന്ധപ്പെട്ട് നിമിഷയുടെ മാതാവ് യെമനില്‍ എത്തിയിരുന്നു. കൊല്ലപ്പെട്ട യെമൻ പൗരൻ്റെ കുടുംബത്തെ കണ്ട് മാപ്പ് പറയാനും ദിയാ ധനം നല്‍കി നിമിഷയെ ജയിലില്‍ നിന്ന് മോചിപ്പിക്കാനുമായിരുന്നു ശ്രമം.

കേസിൻ്റെ നാള്‍വഴികള്‍

2017ല്‍ ആണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയക്കെതിരെയുള്ള കേസിന് ആസ്‌പദമായ സംഭവം നടക്കുന്നത്. തലാൽ അബ്‌ദുല്‍ മഹ്ദിയെന്ന യെമൻ പൗരനെ കൊലപ്പെടുത്തിയെന്നതാണ് കേസ്. വിവാഹ ശേഷം 2012ലാണ് നിമിഷപ്രിയ വീണ്ടും യെമനിൽ നഴ്‌സ് ആയി പോയത്. ഭർത്താവ് ടോമിയും യെമനിൽ ജോലിക്കായി എത്തിയിരുന്നു. യെമൻ പൗരൻ തലാല്‍ അബ്‌ദുല്‍ മഹ്ദിയുടെ പാർട്ട്‌ണർഷിപ്പിൽ ക്ലിനിക് തുടങ്ങിയതാണ് നിമിഷയുടെ ജീവിതം കാരാഗൃഹത്തിലാകാന്‍ കാരണമായത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ക്ലിനിക് ആരംഭിച്ച ശേഷം ഭർത്താവും മകളും നാട്ടിലേക്ക് വന്നെങ്കിലും ഇതിനിടയിൽ യെമനിൽ യുദ്ധം പൊട്ടി പുറപ്പെട്ടതിനാൽ നിമിഷക്ക് തിരിച്ച് വരാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് നിമിഷ യെമൻ പൗരൻ്റെ കുരുക്കിൽ കുടുങ്ങിയത്.

നിമിഷയും യെമൻ സ്വദേശിയായ മറ്റൊരു പെൺകുട്ടിയും തലാല്‍ അബ്‌ദുല്‍ മഹ്ദിയുടെ ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയാവുകയായിരുന്നു. ഇവരുടെ പാസ്പോർട്ട് ഉൾപ്പടെ തലാൽ പിടിച്ചെടുത്തു. ഇയാളുടെ ശല്യം സഹിക്കവയ്യാതെയാണ് മയക്ക് മരുന്ന് കുത്തിവച്ച് പാസ്പോർട്ടുമായി നിമിഷയും യെമൻ വനിതയും രക്ഷപെട്ടത്. എന്നാൽ പൊലീസ് പിടികൂടി ഇവരെ ജയിലിൽ അടച്ചു.

ഇതിനിടെ തലാലിൻ്റെ മൃതദേഹം ഇവരുടെ ക്ലിനിക്കിൽ നിന്നും ലഭിച്ചതോടെ കൊലക്കുറ്റം ചുമത്തി വിചാരണ ചെയ്യുകയായിരുന്നു. തലാലിനെ താൻ കൊലപ്പെടുത്തിയിട്ടില്ലെന്ന് യെമൻ വിചാരണ കോടതിയെ ബോധ്യപ്പെടുത്താൻ നിമിഷക്ക് കഴിഞ്ഞില്ല. ഇതോടെയാണ് നിമിഷ പ്രിയയെ വധശിക്ഷക്കും യെമനി വനിതയെ ജീവപര്യന്തം തടവിനും ശിക്ഷിച്ചത്. ഇതിനെതിരെ നിമിഷ നൽകിയ അപ്പീൽ വിചാരണ കോടതി തള്ളുകയായിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളി.

ഇതോടെയാണ് നിമിഷയുടെ ജീവിതം തന്നെ അപകടത്തിലായത്. ഏറ്റവും അവസാനമായി യെമൻ പ്രസിഡൻ്റ് വധശിക്ഷക്ക് അനുമതി നൽകിയതാണ് കാര്യങ്ങൾ കൂടുതൽ ഗൗരവമായ സാഹചര്യത്തിലെത്തിച്ചത്.

നഷ്‌ടപരിഹാരമായി 'ദിയാ ധനം' നൽകി മോചിപ്പിക്കാനുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി മകളുടെ മോചന ശ്രമത്തിനായി മാസങ്ങളായി യെമനിൽ തുടരുകയാണ്. അവർ ജയിലിലെത്തി മകളെ സന്ദർശിച്ചിരുന്നു.

Also Read: ശ്രമങ്ങള്‍ വിഫലം; നിമിഷ പ്രിയയുടെ വധശിക്ഷക്ക് യെമൻ പ്രസിഡന്‍റിന്‍റെ അനുമതി, ഒരു മാസത്തിനകം നടപ്പിലാക്കിയേക്കും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.