ഭട്ടിന്‍ഡ: തണുപ്പും മഞ്ഞും പഞ്ചാബില്‍ പലരുടെയും ജീവനെടുക്കുന്നതിനിടെ മൂടല്‍മഞ്ഞ് ഉണ്ടാക്കുന്ന അപകടങ്ങളുടെ വാർത്തകളും പുറത്തുവരികയാണ്. ഭട്ടിന്‍ഡയില്‍ സ്വകാര്യ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പതിനാല് പേര്‍ക്ക് പരിക്കേറ്റു. ഭട്ടിന്‍ഡ-ദബ്‌വാലി പാതയില്‍ ഗുരുസറിനും സെയ്‌നെവാലയ്ക്കും സമീപത്തായാണ് അപകടമുണ്ടായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കനത്ത മൂടല്‍മഞ്ഞും ട്രക്ക് ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. ദിശതെറ്റിയെത്തിയ ട്രക്കില്‍ ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ സാമൂഹ്യപ്രവര്‍ത്തകര്‍ ആംബുലന്‍സില്‍ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ചിലരം ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മാറ്റുകയായിരുന്നു. ഇവര്‍ക്ക് ചികിത്സ തുടരുകയാണെന്ന് റൂറല്‍ ഡിഎസ്‌പി ഹിന ഗുപ്‌ത പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുമ്പും ഒരു ബസപകടം
ദിവസങ്ങള്‍ക്ക് മുമ്പും ഭട്ടിന്‍ഡയില്‍ ഒരു ബസപകടമുണ്ടായിരുന്നു. ഈ അപകടത്തില്‍ എട്ട് പേര്‍ക്ക് ജീവന്‍ നഷ്‌ടമായി. അപകടത്തില്‍ പെട്ട ബസ് ഗിദ്ദര്‍ബഹയിള്‍ ഉപതെരഞ്ഞെടുപ്പിലൂടെ എംഎല്‍എ ആയ എഎപി നേതാവ് ഡിമ്പി ധില്ലന്‍റേതാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.