അലിഗഡ്:സ്വകാര്യ ഭാഗങ്ങളിലേക്ക് വായു അടിച്ചുകയറ്റിയതിനെത്തുടര്‍ന്ന് ചികിത്‌സയിലിരുന്ന യുവാവ് മരിച്ചു. ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിലെ ആലമ്പൂർ സ്വദേശി വീർപാൽ സിങ് (32) ആണ് മരിച്ചത്. അലിഗഡിലെ ഗബാന പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്ന വീർപാൽ സിങ്.
ഓഗസ്‌റ്റ് 9 ന് രാത്രി ഷിഫ്റ്റിൽ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഇയാളുടെ ആരോഗ്യനില ശനിയാഴ്‌ച രാവിലെ വഷളാവുകയായിരുന്നു. തുടർന്ന് വീട്ടുകാർ ഇയാളെ അടുത്തുള്ള മെഡിക്കൽ കെയർ സെൻ്ററിൽ എത്തിച്ചു. എന്നാല്‍ വിദഗ്‌ധ ചികിത്സ ആവശ്യമായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.