ചെന്നൈ :ഇന്ത്യയില്‍ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് കെസി വേണുഗോപാല്‍ (KC Venugopal). തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ (Arun Goel) കഴിഞ്ഞ ദിവസം രാജിവച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുണ്ടായ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ഞെട്ടിപ്പിക്കുന്നതാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു (KC Venugopal About Arun Goel Resignation).
കഴിഞ്ഞ ദിവസമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ സ്ഥാനമൊഴിഞ്ഞത്. 2027 വരെ കാലാവധിയുള്ളപ്പോഴാണ് അദ്ദേഹത്തിന്‍റെ തിടുക്കപ്പെട്ടുള്ള രാജി. 2022ല്‍ ആയിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ മൂന്നംഗ പാനലിലെ ഒരാളായി അരുൺ ഗോയല്‍ ചുമതലയേറ്റെടുത്തത്.
'തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് തൊട്ടുമുന്‍പാണ് ഒരു തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനമൊഴിഞ്ഞത്. ഇപ്പോള്‍, ഒരാള്‍ മാത്രമാണ് ആ സ്ഥാനത്ത്. രാജ്യത്തെ ആശങ്കയിലാക്കുന്നതാണ് നിലവില്‍ സംഭവിക്കുന്ന കാര്യങ്ങള്‍.