ബെംഗളൂരു: കൊവിഡ് കാലത്ത് കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ നടത്തിയ ക്രമക്കേടുകളെക്കുറിച്ച് തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ കര്‍ണാടക മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിരമിച്ച ജഡ്‌ജി ജസ്‌റ്റിസ് മിഖായേല്‍ ഡി കന്‍ഹ അധ്യക്ഷനായ സമിതി സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഇടക്കാല റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കാന്‍ തീരുമാനിച്ചതെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ നിയമമന്ത്രി എച്ച് കെ പാട്ടീല്‍ പറഞ്ഞു. റിപ്പോര്‍ട്ടിലെ വിവരങ്ങളില്‍ അതിന് ശേഷം നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുള്ള ക്രമക്കേടുകളെക്കുറിച്ചാകും അന്വേഷണം. ഐജിയുടെ നേതൃത്വത്തിലുള്ള സംഘമാകും രൂപീകരിക്കുക. കമ്മിഷന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും അന്വേഷണം. സാമ്പത്തികക്രമക്കേടുകളിലടക്കം കേസുകള്‍ എടുക്കും. ഇതിന് ശേഷം മറ്റ് നടപടികളിലേക്ക് കടക്കും. ആവശ്യമെങ്കില്‍ കൂടുതല്‍ അന്വേഷണവും ഉണ്ടാകും. അനധികൃത പ്രവര്‍ത്തനങ്ങള്‍ കൈക്കൊണ്ടവര്‍ക്കെതിരെ നടപടിയുണ്ടാകും. സത്യങ്ങള്‍ പുറത്ത് കൊണ്ടുവരികയും നീതി ഉറപ്പാക്കുകയും ചെയ്യുമെന്നും എച്ച് കെ പാട്ടീല്‍ വ്യക്തമാക്കി.
കോവിഡ് കാലത്ത് സംസ്ഥാനത്ത് വ്യാപക അഴിമതികള്‍ അരങ്ങേറി. നിരുത്തരവാദപരമായ പെരുമാറ്റവും തട്ടിപ്പുകളും നടന്നു. വിവരങ്ങള്‍ അടങ്ങിയ ഫയലുകള്‍ കിട്ടാതായി. നിയമനിര്‍മ്മാണ സമിതികള്‍ യോഗം കൂടുന്നതിന് നിരോധനമുണ്ടായി. കേവലം 330 മുതല്‍ 440 വരെ വിലയുള്ള പിപിഇ കിറ്റുകള്‍ വാങ്ങിയത് 2017 രൂപ നല്‍കിയാണ്. മരുന്നുകള്‍ കരിമ്പട്ടികയില്‍ പെടുത്തിയ കമ്പനികളില്‍ നിന്ന് ഇരട്ടി വില നല്‍കി അവ വാങ്ങിയെന്നും അദ്ദേഹം ആരോപിച്ചു.
കോവിഡ് കാല ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച സമിതി അന്‍പതിനായിരത്തോളം ഫയലുകള്‍ പരിശോധിച്ച ശേഷമാണ് ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിക്കാന്‍ മന്ത്രിസഭ ഉപസമിതി രൂപീകരിച്ചു. മന്ത്രിസഭ ഉപസമിതിയിലുണ്ടായ ചര്‍ച്ചകള്‍ മന്ത്രിസഭയില്‍ അവതരിപ്പിക്കപ്പെട്ടു.
Also Read:കോൺഗ്രസിന്‍റെ 50 എംഎൽഎമാർക്ക് ബിജെപി 50 കോടി രൂപ വാഗ്‌ദാനം ചെയ്‌തു; സിദ്ധരാമയ്യ