കേരളം

kerala

ETV Bharat / bharat

ജമ്മുകശ്‌മീർ തെരഞ്ഞെടുപ്പ്: ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ് - Jammu Kashmir Congress Candidates

സഖ്യകക്ഷിയായ നാഷണൽ കോൺഫറൻസുമായി (എൻസി) കോൺഗ്രസ് സീറ്റ് പങ്കിടൽ കരാർ ഉറപ്പിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. ജമ്മു കശ്‌മീരിലെ നിയമസഭ തെരഞ്ഞെടുപ്പിൽ യഥാക്രമം 51, 32 സീറ്റുകളിൽ മത്സരിക്കാൻ എൻസിയും കോൺഗ്രസും സമ്മതിച്ചു.

ജമ്മു കശ്‌മീർ തെരഞ്ഞെടുപ്പ്  ജമ്മു കശ്‌മീർ സ്ഥാനാർഥി പട്ടിക  JK ASSEMBLY ELECTIONS  JAMMU KASHMIR POLLS
AICC General Secretary (Organization) KC Venugopal (center) with National Conference president Farooq Abdullah (right) in Kashmir on Monday. (X@INCIndia)

By ETV Bharat Kerala Team

Published : Aug 27, 2024, 9:25 AM IST

ന്യൂഡൽഹി:ജമ്മു കശ്‌മീരിൽ മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. പാർട്ടി ജനറൽ സെക്രട്ടറി ഗുലാം അഹമ്മദ് മിർ ദൂരൂവിലും, വികാർ റസൂൽ വാനി ബനിഹാലിലും മത്സരിക്കും. സഖ്യകക്ഷിയായ നാഷണൽ കോൺഫറൻസുമായി കോൺഗ്രസിന്‍റെ സീറ്റ് പങ്കിടൽ കരാർ ഉറപ്പിച്ചതിന് പിന്നാലെയാണ് സ്ഥാനാർഥി പ്രഖ്യാപനം.

ജമ്മു കശ്‌മീരിലെ നിയമസഭ തെരഞ്ഞെടുപ്പിൽ യാഥാക്രമം 51, 31 എന്നിങ്ങനെ സീറ്റുകളിൽ മത്സരിക്കാൻ നാഷണൽ കോൺഫറൻസും കോൺഗ്രസും തീരുമാനിക്കുകയായിരുന്നു. സിപിഐഎമ്മിനും ജമ്മു കശ്‌മീര്‍ നാഷണൽ പാന്തേഴ്‌സ് പാർട്ടിക്കും ഒരു സീറ്റ് വീതം അനുവദിച്ചിട്ടുണ്ട്. ശ്രീനഗറിലെ എൻസി പ്രസിഡൻ്റ് ഫാറൂഖ് അബ്‌ദുള്ളയുടെ വസതിയിൽ ഒരു ദിവസത്തെ ചർച്ചകൾക്ക് ശേഷം സംയുക്ത വാർത്താ സമ്മേളനത്തിലാണ് സഖ്യകക്ഷികൾ ഇക്കാര്യം അറിയിച്ചത്.

കേന്ദ്രഭരണ പ്രദേശത്തെ അഞ്ച് സീറ്റുകളിൽ സൗഹൃദ മത്സരം നടക്കുമെന്നും അവർ അറിയിച്ചു. ജമ്മു കശ്‌മീരിലെ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടം സെപ്റ്റംബർ 18നും രണ്ടാംഘട്ടം സെപ്റ്റംബർ 25നും മൂന്നാംഘട്ടം ഒക്ടോബർ ഒന്നിനും നടക്കും. ഒക്ടോബർ നാലിനാണ് വോട്ടെണ്ണല്‍.

Also Read : ജമ്മു കശ്‌മീര്‍ തെരഞ്ഞെടുപ്പ്: രണ്ടാം സ്ഥാനാര്‍ഥി പട്ടിക ഉടനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രവീന്ദർ റെയ്‌ന

ABOUT THE AUTHOR

...view details