കേരളം

kerala

ETV Bharat / bharat

'ഹിസ്‌ബുളള തീവ്രവാദ സംഘടനയല്ല'; രാഷ്‌ട്രീയ പാർട്ടിയാണെന്ന് ഇന്ത്യയിലെ ഇറാന്‍ സ്ഥാനപതി - IRAJ ELAHI SAYS ABOUT HEZBOLLAH

ഇസ്രയേൽ ഹിസ്ബുള്ളയെ ഒരു ഭീകര സംഘടനയായി ചിത്രീകരിക്കുന്നതിനെ അപലപിച്ച് ഇന്ത്യയിലെ ഇറാൻ സ്ഥാനാഥിപതി ഇറാജ് ഇലാഹി. ഹിസ്ബുള്ള രാഷ്ട്രീയ പാർട്ടിയാണെന്നും ഇറാജ് ഇലാഹി.

HEZBOLLAH  IRAJ ELAHI  ഹിസ്ബുള്ള  ഹസൻ നസ്‌റളള
IRAJ ELAHI (ANI)

By ANI

Published : Oct 1, 2024, 10:34 AM IST

ന്യൂഡൽഹി:ഹിസ്ബുള്ള ഒരു രാഷ്‌ട്രീയ പാർട്ടിയാണെന്നും തീവ്രവാദ ഗ്രൂപ്പല്ലെന്നും ഇന്ത്യയിലെ ഇറാൻ സ്ഥാനാഥിപതി ഇറാജ് ഇലാഹി. ഹിസ്ബുള്ളയെ ഇസ്രായേൽ ഒരു ഭീകര സംഘടനയായി തരംതിരിക്കുന്നതിനെ അദ്ദേഹം അപലപിച്ചു. ഹിസ്ബുളള നേതാവ് ഹസൻ നസ്റളളയുടെ മരണത്തിന്‍റെ പശ്‌ചാത്തലത്തിലാണ് അദ്ദേഹം ഈ പ്രതികരണം നടത്തിയത്.

നസ്റളളയുടെ മരണം ലോകത്തിലെ എല്ലാ മനുഷ്യർക്കും വലിയ നഷ്‌ടമെന്നാണ് ഇലാഹി വിശേഷിപ്പിച്ചത്. മഹാനായ നേതാവ്, ലെബനനിലെ മഹാനായ രാഷ്‌ട്രീയ പ്രവർത്തകൻ, ലോകത്തിൽ തന്നെ അറിയപ്പെടുന്ന മനുഷ്യൻ എന്നീ നിലകളിൽ ഹസൻ നസ്‌റളളയുടെ രക്തസാക്ഷിത്വം ചെറിയ കാര്യമല്ല. മുസ്‌ലിം, ഷിയകൾക്ക് മാത്രമല്ല എല്ലാ മനുഷ്യർക്കും ഇത് വലിയ നഷ്‌ടമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഹിസ്ബുള്ള ഒരു രാഷ്‌ട്രീയ പാർട്ടിയാണ്. അതൊരു തീവ്രവാദ ഗ്രൂപ്പല്ല. ഇസ്രായേൽ നടത്തിയ കൂട്ടക്കൊലകളും ആക്രമണങ്ങളും മറയ്‌ക്കുന്നതിന് വേണ്ടി ഹിസ്‌ബുളള ഒരു തീവ്രവാദഗ്രൂപ്പാണെന്ന് പറയുന്നുവെന്ന് ഇലാഹി പറഞ്ഞു. പശ്‌ചിമേഷ്യയിലെ സംഘർഷങ്ങൾ തടയുന്നതിനുളള ഏക പോംവഴി ഇസ്രായേലിൻ്റെ അധിനിവേശങ്ങളും സൈനിക ആക്രമണങ്ങളും തടയുകയെന്നത് മാത്രമാണെന്നും സ്ഥാനാഥിപതി കൂട്ടിച്ചേർത്തു.

Also Read:ഇസ്രയേലിന്‍റെ ആക്രമണം നേരിടാൻ സജ്ജമെന്ന് ഹിസ്ബുള്ള ഡെപ്യൂട്ടി ചീഫ്; പുതിയ തലവന്‍ ഉടനുണ്ടാകുമെന്നും അറിയിപ്പ്

ABOUT THE AUTHOR

...view details