ഗാങ്‌ടോക്ക് :കിഴക്കൻ സിക്കിമിലെ യാക്‌ലയിൽ വെള്ളിയാഴ്‌ച (ജൂലൈ 12) രാവിലെ വീടുകളിലുണ്ടായ തീപിടിത്തത്തിൽ അപകടത്തിൽപ്പെട്ടവരുടെ ജീവൻ രക്ഷിച്ച് ഇന്ത്യൻ ആർമിയുടെ ത്രിശക്തി കോർപ്പ്സ്.
'ഇന്ന് (ജൂലൈ 12) രാവിലെയാണ് കിഴക്കൻ സിക്കിമിലെ യാക്‌ലയിൽ വീടുകളിൽ തീ പടർന്നത്. ത്രിശക്തി കോർപ്പ്സിലെ സൈനികരുടെ ദ്രുതഗതിയിലുളള രക്ഷാപ്രവർത്തനം കാരണമാണ് അപകടത്തിൽപ്പെട്ടവരുടെ ജീവൻ രക്ഷിക്കാനായത്.