തീയതി:26-08-2024 തിങ്കൾ
വര്‍ഷം: ശുഭകൃത് ദക്ഷിണായനം
മാസം:ചിങ്ങം
തിഥി: കൃഷ്‌ണ അഷ്‌ടമി
നക്ഷത്രം:കാര്‍ത്തിക
അമൃതകാലം: 01:58 PM മുതല്‍ 03:31 PM വരെ
വർജ്യം: 06:15 PM മുതല്‍ 07:50 PM വരെ
ദുർമുഹൂർത്തം: 12:38 PM മുതല്‍ 01:26 PM വരെ 03:02 PM മുതല്‍ 03:50 PM വരെ
രാഹുകാലം: 09:47 PM മുതല്‍ 09:20 PM വരെ
സൂര്യോദയം: 06:14 AM
സൂര്യാസ്‌തമയം: 06:37 PM
ചിങ്ങം: ഇന്ന് നിങ്ങൾ ഊർജസ്വലനായിരിക്കും. നിങ്ങളുടെ ചിന്തകളും നിശ്ചയദാര്‍ഢ്യവും തൊഴിൽപരമായി നേട്ടം കൈവരിക്കാൻ സഹായിക്കും. നിങ്ങളുടെ ജോലിസാമര്‍ഥ്യത്തേയും ആസൂത്രണമികവിനേയും മേലധികാരികള്‍ അങ്ങേയറ്റം പ്രശംസിക്കും. ഭൂമിയും മറ്റ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഇന്ന് ഒരു നല്ല ദിവസമാണ്.
കന്നി: ഇന്ന് നിങ്ങൾക്ക് അൽപം മോശം ദിവസമാണ്. നിങ്ങൾക്ക് അലസതയും ഉത്സാഹക്കുറവും അനുഭവപ്പെടാം. ഇന്നത്തെ ദിവസം മുഴുവൻ നിങ്ങൾ ഓരോ പ്രശ്‌നങ്ങളിൽ ആയിരിക്കും. ജോലിസ്ഥലത്ത് കാര്യമായി ശ്രദ്ധകേന്ദ്രീകരിക്കാൻ നിങ്ങൾക്ക് ഇന്ന് കഴിയില്ല. ജോലിയില്‍ സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരും ചെയ്യുന്ന വിമര്‍ശനം നിങ്ങള്‍ വേണ്ടവിധം ശ്രദ്ധിക്കുകയില്ല.
തുലാം: ഇന്നത്തെ ദിവസം ഓരോ ചുവടും നിങ്ങൾ സൂക്ഷിച്ച് വേണം മുൻപോട്ട് പോകാൻ. വാക്കുതർക്കങ്ങൾ, ഏറ്റുമുട്ടൽ, അനാരോഗ്യം, മുന്‍കോപം, ചീത്ത വാക്കുകള്‍ ഇവയെല്ലാം ഇന്ന് നിങ്ങളുടെ ദിവസത്തെ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ക്ഷമ പാലിച്ച് ഇന്നത്തെ ദിവസത്തെ കടന്നുപോകാൻ അനുവദിക്കുക. അപ്രതീക്ഷിത സാമ്പത്തിക ലാഭം ഇന്ന് നിങ്ങള്‍ക്ക് അല്‍പം ആശ്വാസവും സന്തോഷവും നല്‍കും.
വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ആഹ്ളാദവും ഉല്ലാസവും നിറഞ്ഞ വളരെ നല്ലൊരു ദിവസമാണ്. സുഹൃത്തുക്കളോടൊത്ത് സമയം ചെലവഴിക്കുന്നതിലൂടെ ഇന്നത്തെ നിങ്ങളുടെ സന്തോഷം ഇരട്ടിയാകും. ഇന്ന് നിങ്ങൾക്ക് സമൂഹത്തില്‍ ബഹുമാനവും അംഗീകാരവും ലഭിക്കും.
ധനു: നക്ഷത്രങ്ങൾ അനുകൂലാവസ്ഥയിൽ നിലകൊള്ളുന്നതിനാൽ ഇന്നത്തെ ദിവസം നിങ്ങൾക്ക് മികച്ചതാണ്. ഭാഗ്യവും അവസരങ്ങളും ഇന്ന് നിങ്ങളെ തേടിയെത്തും. നിങ്ങളുടെ ശാരീരികവും മനസികവുമായ ആരോഗ്യത്തിൽ പ്രശ്‌നങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് ഇന്നത്തെ ദിവസം പൂർണമായും ആസ്വദിക്കാൻ കഴിയും. കുടുംബത്തിലും ജോലിസ്ഥലത്തും സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കും. നിങ്ങള്‍ എല്ലാവരോടും അനുഭാവപുര്‍വം പെരുമാറും. മാതൃഭവനത്തില്‍ നിന്നുമുള്ള ഒരു ശുഭവാര്‍ത്ത നിങ്ങള്‍ക്ക് കൂടുതല്‍ ഉല്ലാസം നല്‍കും. എതിരാളികളേക്കാള്‍ ശക്തനാണെന്ന് ഇന്ന് നിങ്ങള്‍ തെളിയിക്കും.
മകരം: ഇന്നത്തെ ദിവസം ചില പ്രശ്‌നങ്ങൾ നിറഞ്ഞതായിരിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യ കാര്യത്തെക്കുറിച്ചോർത്ത് നിങ്ങൾ വളരെ അധികം വിഷമത്തിലായിരിക്കും. ഒരു കാര്യത്തിൽ തീരുമാനമെടുക്കാൻ പോലും നിങ്ങളുടെ മനസിന് ഇന്ന് കഴിയില്ല. സുഹൃത്തുക്കളുമായോ എതിരാളികളുമായോ വാദപ്രതിവാദങ്ങള്‍ക്ക് പോകാതിരിക്കുക.
കുംഭം: കുംഭം രാശിക്കാരായ നിങ്ങളുടെ നിഷേധാത്മക ചിന്തകൾ ഇപ്പോൾ ഭൂരിഭാഗവും മാറിയിട്ടുണ്ടാകും. അതിനാൽ നിങ്ങളാകെ നന്നായിട്ടുണ്ടാകണം. കഴിഞ്ഞ രണ്ടാഴ്‌ചയ്ക്കുള്ളിൽ നിങ്ങൾ ആസ്വദിച്ച ഏറ്റവും മികച്ച ദിവസമായിരിക്കും ഇന്ന്. നിങ്ങൾക്കിന്ന് സന്തോഷവും, എളിമയും ഉണ്ടാകും. അതുപോലെ പുറത്തുപോകാനും സാമൂഹികമായി കൂടിച്ചേരലുകൾ നടത്താനും ആഗ്രഹവും ഉണ്ടാകും. നിങ്ങളുടെ ഊർജ്ജം, സകാരാത്മകമായ ഭവനില, ഭാഗ്യ നക്ഷത്രങ്ങൾ എന്നിവ ഒരു യാത്ര ആസൂത്രണം ചെയ്യാനോ അല്ലെങ്കിൽ ഒരു ഹ്രസ്വകുടുംബയാത്ര നടത്താനോ നിങ്ങളെ പ്രചോദിപ്പിക്കും.
മീനം: ഇന്നത്തെ ദിവസം മീനം രാശിക്കാരായ നിങ്ങൾക്ക് ഒരുപദേശം നൽകുന്നുണ്ട്, നിങ്ങൾ നിങ്ങളുടെ വളരെയധികം പണം ചെലവഴിക്കുന്ന ശീലം ഒഴിവാക്കണമെന്ന്. അതുപോലെ നിങ്ങൾ ആരെയും വേദനിപ്പിക്കാതിരിക്കാൻ നിങ്ങളുടെ സംസാരത്തിലും ഉത്സാഹത്തിമർപ്പിലും കുറച്ച് ആത്മപരിശോധനകൾ നടത്തേണ്ടതുണ്ട്. എന്നാൽ, പണത്തിന്‍റെ കാര്യത്തിൽ നിങ്ങളിന്ന് പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങളുടെ മാനസികവും ശാരീരികവുമായ അസുഖങ്ങൾ ഇന്നത്തെ ദിവസം മുഴുവൻ മിതമായ വിധത്തിൽ തുടരും. നകാരാത്മക ചിന്തകൾ ഇന്ന് നിങ്ങളെ കീഴടക്കാൻ അനുവദിക്കരുത്.
മേടം:ഇന്ന് നിങ്ങൾക്ക് സാധാരണ ഒരുദിവസമാണ്. പുറത്ത് നിന്നുള്ള ഭക്ഷണം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക അത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. നിങ്ങളുടെ മനസ് പലവിധ പ്രശ്‌നങ്ങള്‍കൊണ്ട് - പ്രത്യേകിച്ചും ചെലവുകള്‍ വര്‍ധിച്ചുവരുന്നതുകൊണ്ട് അസ്വസ്ഥമായിരിക്കും. അതത്ര കാര്യമാക്കേണ്ടതില്ല. അല്ലെങ്കില്‍ നിങ്ങളുടെ ആരോഗ്യം കൂടുതൽ മോശമായേക്കും. ധ്യാനം നിങ്ങള്‍ക്ക് ആശ്വാസവും ശാന്തതയും നല്‍കും.
ഇടവം:ഇന്ന് നിങ്ങൾക്ക് വളരെ നല്ലൊരു ദിവസമാണ്. ഒരു പുതിയ ആത്മവിശ്വാസം കൈവന്നതായി നിങ്ങള്‍ക്ക് തോന്നും. ഇത് ജോലിയില്‍ തികഞ്ഞ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങളെ സഹായിക്കും. തന്മൂലം നിങ്ങളുടെ ജോലി വിജയകരമായും ഉത്സാഹപൂര്‍വവും ചെയ്‌തു തീര്‍ക്കാന്‍ സാധിക്കും. ധനപരമായ കാര്യങ്ങളിലും ഇന്നൊരു ഭാഗ്യദിവസമാണ്. കുടുംബത്തിലെ സമാധാനപരമായ അന്തരീക്ഷം ഇന്നത്തെ സായാഹ്നം സന്തോഷകരമാക്കും.
മിഥുനം:ഇന്നത്തെ ദിവസം നിങ്ങൾ വളരം കരുതണം. നിങ്ങളുടെ കോപവും സംസാരവും വിപത്ത് ക്ഷണിച്ച് വരുത്താൻ സാധ്യതയുണ്ട്, അതിനാൽ വളരെ സൂക്ഷിച്ച് മാത്രം പെരുമാറുക. നിങ്ങളുടെ കോപവും സംസാരവും വിപത്ത് ക്ഷണിച്ച് വരുത്തും എന്നതുകൊണ്ട് ശ്രദ്ധിക്കുക. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായുള്ള ഇടപഴകലില്‍ ഇത് തെറ്റിദ്ധാരണകള്‍ക്ക് കാരണമായേക്കാം. ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മാനസിക പിരിമുറുക്കത്തിനും ഇത് ഇടവരുത്തുകയും ചെയ്തേക്കും.
കര്‍ക്കടകം: ഇന്ന് നിങ്ങൾ ഊര്‍ജ്വസ്വലരായിരിക്കും. ബിസിനസിലും സാമ്പത്തിക കാര്യങ്ങളിലും ഇന്ന് നേട്ടങ്ങള്‍ക്ക് യോഗം. നിങ്ങളുടെ വരുമാനം ഗണ്യമായി വർധിക്കും. ധനസമാഹരണത്തിന് പറ്റിയ സമയം. ദീര്‍ഘകാലത്തിന് ശേഷം ഒരു സുഹൃത്തിനെ ഇന്ന് കണ്ടു മുട്ടുന്നത് നിങ്ങളുടെ ഉല്ലാസഭരിത മനോഭാവത്തിന് മറ്റൊരു കാരണമാകാം. അവിവാഹിതർക്ക് ജീവിതത്തിന്‍റെ ഒരു പുതിയ അധ്യായം തുടങ്ങാൻ സാധ്യത.