ന്യൂഡൽഹി: ഇന്ത്യയില്‍ സ്വർണ ഇറക്കുമതിയില്‍ വര്‍ദ്ധന. സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് ഏപ്രിൽ-ഡിസംബർ സാമ്പത്തിക വർഷത്തില്‍ 26.7 ശതമാനം വർധിച്ച് 35.95 ബില്യൺ ഡോളറിന്‍റെ ഉയർച്ച(Gold Imports Rise 26.7 pc to USD 35.95 bn In Apr-Dec). കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇറക്കുമതി 28.4 ബില്യൺ ഡോളറായിരുന്നു.
വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023 ഡിസംബറിൽ വിലയേറിയ ലോഹത്തിന്‍റെ ഇറക്കുമതി 156.5 ശതമാനം ഉയർന്ന് 3 ബില്യൺ ഡോളറായി. സ്വർണ ഇറക്കുമതിയുടെ ഏറ്റവും വലിയ സ്രോതസ് സ്വിറ്റ്സർലൻഡാണ്, ഏകദേശം 41 ശതമാനം വിഹിതം, യുഎഇ (ഏകദേശം 13 ശതമാനം), ദക്ഷിണാഫ്രിക്ക (ഏകദേശം 10 ശതമാനം) എന്നിങ്ങനെയാണ്. രാജ്യത്തെ മൊത്തം ഇറക്കുമതിയുടെ 5 ശതമാനത്തിലധികം വിലയേറിയ ലോഹമാണ് കയ്യടക്കിയിരിക്കുന്നത്.