ചെന്നൈ (തമിഴ്‌നാട്) :ചെന്നൈ അണ്ണാ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. ക്യാമ്പസില്‍ സുഹൃത്തിനൊപ്പം ഇരുന്ന് സംസാരിക്കുകയായിരുന്ന വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പ്രതികള്‍ മര്‍ദിച്ച് അവശനാക്കി.
സുഹൃത്തിനെ സംഭവ സ്ഥലത്ത് നിന്ന് തുരത്തിയ ശേഷമായിരുന്നു പീഡനം. രണ്ടുപേരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കോട്ടൂര്‍കോണം പൊലീസ് കേസെടുത്തു. അന്വേഷണം നടക്കുന്നതായി അസിസ്റ്റന്‍റ് കമ്മിഷണര്‍ ഭാരതി രാജന്‍ പറഞ്ഞു.
സംഭവം ഇങ്ങനെ :ഡിസംബര്‍ 23ന് രാത്രി സുഹൃത്തിനൊപ്പം ക്യാമ്പസില്‍ ഇരിക്കുകയായിരുന്നു പെണ്‍കുട്ടി. അപ്പോഴാണ് അജ്ഞാതരായ രണ്ടുപേര്‍ ഇവര്‍ക്കടുത്തേക്ക് എത്തിയത്. സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കി സ്ഥലത്ത് നിന്ന് ഓടിച്ചു. പിന്നീട് ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തിന് ഇരയാക്കിയവര്‍ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ മൊബൈല്‍ പകര്‍ത്തിയതായും പരാതിപ്പെട്ടാല്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. ക്യാമ്പസിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. സെക്ഷൻ 64 ബിഎൻഎസ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‌തതായി പൊലീസ് അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരും സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ്. വിശദീകരണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്ന് സര്‍വകലാശാല ഉദ്യോഗസ്ഥന്‍ ഇടിവി ഭാരതിനോട് പ്രതികരിച്ചു.
അതേ സമയം, സംഭവത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി രംഗത്തുവന്നു. സംസ്ഥാന തലസ്ഥാനത്തിന്‍റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന അണ്ണാ സർവകലാശാല തമിഴ്‌നാടിന്‍റെ അഭിമാനമാണ്. ഈ സർവകലാശാലയിലെ ഒരു വിദ്യാർഥിക്ക് ഇത്തരമൊരു ക്രൂരമായ സംഭവം ഉണ്ടായത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നിർഭയ സംഭവം നടന്ന് 12 വർഷത്തിന് ശേഷം തമിഴ്‌നാട്ടിൽ ഉണ്ടായ സമാനമായ സംഭവം, സംസ്ഥാനത്ത് ക്രമസമാധാനം തകർന്നുവെന്നതിന്‍റെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികള്‍ക്കെതിരെ ഉടന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ അണ്ണാമലൈ പ്രതികരിച്ചു. സിറ്റി പൊലീസും മുഖ്യമന്ത്രി സ്റ്റാലിനും സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Also Read: ക്രൂരത പൈശാചികതയ്ക്ക് വഴിമാറിയ വര്‍ഷം; കുറ്റകൃത്യങ്ങളുടെ കണക്കെടുപ്പില്‍ 2024 - CRIMES YEAR ENDER 2024