ETV Bharat / bharat

ഹരിദ്വാറില്‍ ഗംഗാ സ്‌നാനത്തിനിടെ ഒരു കുടുംബത്തിലെ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം - DROWN TO DEATH DURING GANGA SNAN

ഗംഗാ നദിയിൽ മുങ്ങി മരിച്ചത് 13 കാരിയായ പ്രത്യുഷയും ആറു വയസുള്ള സഹോദരൻ ദർഷും

TWO SIBLINGS DROWN TO DEATH  UTTARAKHANDS HARIDWAR  GANGA SNAN  ഗംഗാ സ്‌നാനം
Representative Image (ETV Bharat)
author img

By

Published : 12 hours ago

ഹരിദ്വാര്‍: ഗംഗാ സ്‌നാനത്തിനിടെ ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. ഗുജറാത്തിലെ താപി ജില്ലയിലെ ബാജി പുര ഗ്രാമത്തിൽ നിന്നാണ് കുടുംബം ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെത്തിയത്. കുടുംബത്തിലെ 13 കാരിയായ പ്രത്യുഷയും ആറു വയസുള്ള സഹോദരൻ ദർഷുമാണ് ഗംഗാ നദിയിൽ മുങ്ങി മരിച്ചത്.

ബുധനാഴ്‌ച രാവിലെ 10 മണിക്കാണ് അപകടമുണ്ടായത്. ഹരിദ്വാറില്‍ തീര്‍ഥാനത്തിനെത്തിയ കുടുംബം സത്മത് ഗഞ്ചില്‍ ഗംഗാ സ്‌നാനത്തിനിറങ്ങുകയായിരുന്നു. സ്‌നാനത്തിനിടെ കുട്ടികൾ അപകടത്തില്‍പ്പെടുകയായിരുന്നു. കുട്ടികളെ രക്ഷിക്കാൻ കൂടെയുണ്ടായിരുന്നവര്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും മുങ്ങൽ വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഒടുവിൽ അല്‍പം മാറി ഇരുവരെയും കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടികളുടെ മൃതദേഹങ്ങൾ പോസ്‌റ്റ്‌മോർട്ടത്തിനായി അയച്ചതായി പൊലീസ് പറഞ്ഞു.

Read More: അനസ്‌തേഷ്യ മരുന്നുകളുടെ ഉപയോഗം രോഗികളില്‍ വൃക്ക-നാഡീരോഗങ്ങള്‍ക്ക് കാരണമായെന്ന് റിപ്പോര്‍ട്ട്; വിതരണം നിര്‍ത്തിവയ്‌ക്കാന്‍ ഉത്തരവ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.