ഭോപ്പാൽ: ദക്ഷിണാഫ്രിക്കയിൽ നിന്ന് 20 ചീറ്റപ്പുലികളെ മധ്യപ്രദേശിലെ ഗാന്ധി സാഗർ വന്യജീവി സങ്കേതത്തിലെത്തിക്കും. പുതിയ ചീറ്റപ്പുലികള്‍കൂടി എത്തുന്നതോടെ ഗാന്ധി സാഗറിലെ ആകെ ചീറ്റകളുടെ എണ്ണം 44 ആകും. ചീറ്റകളെ പാർപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടത്തിവരികയാണെന്നും ഏതാനും മാസങ്ങൾക്കുള്ളിൽ നടപടികൾ പൂർത്തിയാക്കുമെന്നും വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അശോക് വർൺവാൾ പറഞ്ഞു.
ചീറ്റകളെ കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാരിൻ്റെ നിർദ്ദേശത്തിന് ദക്ഷിണാഫ്രിക്ക ഇതിനകം അംഗീകാരം നൽകിയിട്ടുണ്ട്. 10 ആൺ ചീറ്റകള്‍ക്കും 10 പെൺ ചീറ്റകള്‍ക്കുമാണ് ഗാന്ധി സാഗർ വന്യജീവി സങ്കേതത്തില്‍ വാസ സ്ഥലമൊരുങ്ങുന്നത്. ആറ് മാസത്തിനുള്ളിൽ ചീറ്റപ്പുലികള്‍ മധ്യപ്രദേശിൽ എത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മധ്യപ്രദേശിലേക്ക് കൊണ്ടുവന്ന ശേഷം ഈ ചീറ്റകളെ പ്രത്യക അതിരുകള്‍ക്കുള്ളില്‍ താമസിപ്പിക്കും. സ്ഥല പരിചയമായ ശേഷമാകും ഇവയെ തുറന്നുവിടുക. കഴുത്തിൽ റേഡിയോ കോളറുകൾ ഘടിപ്പിച്ച ശേഷം മാത്രമേ ഇവയെ തുറന്നുവിടുകയുള്ളൂ. തുടര്‍ന്ന് ചീറ്റകളുടെ ചലനങ്ങള്‍ പരിശോധിക്കും.
അടുത്തിടെ, കാൻഹ ദേശീയോദ്യാനത്തിൽ നിന്ന് 18 ആൺ ചീറ്റകളെയും 10 പെൺ ചീറ്റകളെയും ഗാന്ധി സാഗറിൽ എത്തിച്ചിരുന്നു. ചീറ്റകളെക്കൂടാതെ 120 ആൺ മാനുകളെയും 314 പെൺ മാനുകളെയും ഇവിടേക്ക് എത്തിച്ചിരുന്നു.