ETV Bharat / state

എംടിയ്‌ക്ക് 'വേദനയുടെ പൂക്കള്‍...'; ഏഴുപതിറ്റാണ്ടിന്‍റെ 'വീരഗാഥ' സമ്മാനിച്ച് ആ 'വെയിലും നിലാവും' മായുന്നു - MT VASUDEVAN NAIR PASSED AWAY

മലയാളികളുടെ പ്രിയ കഥാകാരന്‍ മടങ്ങുന്നു, എഴുതി തീരാത്ത ഓര്‍മകള്‍ ബാക്കിവച്ച്...

MT VASUDEVAN NAIR  എംടി  MADATH THEKKEPAT VASUDEVAN NAIR  MT Vasudevan Nair Books
MT Vasudhevan Nair (ETV Bharat)
author img

By

Published : 12 hours ago

കോഴിക്കോട് : "ആഘോഷിക്കണമെന്ന് തോന്നിയിട്ടില്ല... പക്ഷെ കാലത്തിനോട് നന്ദിയുണ്ട്, ഇത്രയും കാലം അനുവദിച്ചതിന്. അത് ദൈവമാകാം, എന്തുമാകാം...." ഏഴ്‌ പതിറ്റാണ്ട് നീണ്ട കഥാസമാഹാരം ഇന്നിവിടെ അവസാനിക്കുകയാണ്. എഴുതിത്തീരാത്ത ഓര്‍മകള്‍ ബാക്കിവച്ച് ആ മനുഷ്യൻ മലയാളികളോട് വിട പറഞ്ഞു. ഗൃഹാതുരത്വം തങ്ങുന്ന കഥകളും നോവലുകളും സമ്മാനിച്ച മലയാളത്തിൻ്റെ അതികായൻ. എംടിയെ അറിയാത്ത മലയാളികളില്ല... മലയാള സാഹിത്യത്തിന് എങ്ങനെയാണ് എംടിയേയും അദ്ദേഹത്തിൻ്റെ ഓര്‍മകളെയും ഒഴിവാക്കാനാവുക?

'എം ടി' എന്ന രണ്ടക്ഷരം, മലയാള സാഹിത്യ-സിനിമാ ലോകത്തിൻ്റെ അഭിമാന പ്രതിഭയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ. "മരിച്ചുപോയവരെ ഓര്‍ത്ത് ഉറക്കം കളയരുത്... ജീവിച്ചിരിക്കുന്നവര്‍ ഒരുപാടുണ്ടല്ലോ..." എന്ന് മലയാളികളെ ഓര്‍മിപ്പിച്ച് അദ്ദേഹം നാളെയുടെയും ഇന്നലെകളുടെയും മധ്യത്തില്‍ ഒഴിവുകാലം പോലെ കടന്നു പോവുകയാണ്. ഏഴുപതിറ്റാണ്ട് എഴുത്തിൻ്റെ ഇതിഹാസമായി മലയാളത്തിൽ നിറഞ്ഞ് നിന്ന അതുല്യ പ്രതിഭയെയാണ് മലയാളത്തിന് നഷ്‌ടമാകുന്നത്. എഴുത്തുകാരനപ്പുറം തിരക്കഥാകൃത്തായും സംവിധായകനായും ഇന്ത്യന്‍ സിനിമയിലും പതിറ്റാണ്ടുകള്‍ തലയെടുപ്പോടെ നിന്ന പ്രതിഭയായിരുന്നു എംടി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ബിരുദത്തിനു പഠിക്കുമ്പോൾ 'രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യ കഥാസമാഹാരം പുറത്തിറങ്ങി. 1954ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിൻ്റെ ഭാഗമായി കേരളത്തിൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എം ടിയുടെ 'വളർത്തുമൃഗങ്ങൾ' ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് മലയാളസാഹിത്യത്തിൽ അദ്ദേഹം ശ്രദ്ധേയനാകുന്നത്.

'പാതിരാവും പകൽ‌വെളിച്ചവും' എന്ന ആദ്യനോവൽ. ആദ്യമായി പുസ്‌തകരൂപത്തിൽ പ്രസിദ്ധീകരിച്ച നോവൽ 'നാലുകെട്ട്' (1958) ആണ്. ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. പിൽക്കാലത്ത് 'സ്വർഗം തുറക്കുന്ന സമയം', 'ഗോപുരനടയിൽ' എന്നീ കൃതികൾക്കും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

Read More: മലയാളത്തിന്‍റെ സര്‍ഗവസന്തം മാഞ്ഞു; എംടിയ്‌ക്ക് വിട - MT VASUDEVAN NAIR PASSES AWAY

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.