ETV Bharat / international

കടൽ അനാഥമാക്കിയ ജീവിതം കടലിൽ നിന്നു തന്നെ കെട്ടിപ്പടുക്കുന്നവർ; സുനാമി അതിജീവിതരുടെ നഷ്‌ടവും തിരിച്ചുപിടിക്കലും - TSUNAMI SURVIVORS

അതുവരെയുണ്ടാക്കിയതെല്ലാം ഒറ്റ നിമിഷം കൊണ്ട് കടൽ കവർന്നപ്പോള്‍ അപ്പാടെ തകർന്നുപോയവരും പകച്ചുനിൽക്കാതെ മുന്നോട്ടേക്ക് ജീവിതം കെട്ടിപ്പടുത്തവരുമുണ്ട്.

INDIAN OCEAN TSUNAMI 2004  Tsunami Survivors And The Sea  Loss And Redemption  Indian ocean tsunami
Tsunami survivor Pirun Kla-Talay standing on a pier in Bang Wa district of Thailand (AFP)
author img

By ETV Bharat Kerala Team

Published : 13 hours ago

ഫാങ്നഗ(തായ്‌ലന്‍ഡ്): ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 2004ല്‍ ആഞ്ഞടിച്ച സുനാമിത്തിരകള്‍ അനാഥനാക്കിയതാണ് എട്ടുവയസുകാരനായ പിരുണ്‍ ക്ലതലയ് എന്ന ബാലനെ. തന്‍റെ മാതാപിതാക്കളെ കൊണ്ടു പോയ അതേ വെള്ളത്തില്‍ നിന്ന് തന്‍റെ ജീവിതം കെട്ടിപ്പടുക്കുകയാണ് അവനിപ്പോള്‍.

യുവാവായ പിരുണ്‍ തന്‍റെ ചുവപ്പും മഞ്ഞയുമുള്ള ബോട്ടില്‍ ബാങ് വ ജില്ലയില്‍ നിന്ന് എല്ലാ ദിവസവും രാവിലെ മീന്‍പിടിക്കാനായി പോകുന്നു. ദക്ഷിണ തായ്‌ലന്‍ഡിലെ ചന്തയില്‍ അവ വിറ്റഴിക്കുന്നു. സുനാമി അതിജീവിതര്‍ക്ക് കടല്‍ സൗന്ദര്യവും ദുഃഖവുമാണ്. ഈ കടല്‍ തന്നെ ഒരേസമയം സന്തോഷവാനും ദുഃഖിതനുമാക്കുന്നുവെന്ന് 28കാരനായ പിരുണ്‍ പറയുന്നു. ഇത് തന്നെ തന്‍റെ നഷ്‌ടങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍ ഈ കടല്‍ തന്നെയാണ് ഇന്നത്തെ തന്നെ പരുവപ്പെടുത്തിയിരിക്കുന്നതെന്നും അവന്‍ പറയുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

2004 ഡിസംബര്‍ 26ന് റിക്‌ചര്‍ സ്‌കെയിലില്‍ 9.1 തീവ്രത രേഖപ്പെടുത്തിയൊരു ഭൂചലനം -ലോകത്ത് ഇതുവരെ ഉണ്ടായിട്ടുള്ള ഏറ്റവും തീവ്രതയേറിയ ഭൂചലനങ്ങളിലൊന്നിനെ തുടര്‍ന്നുണ്ടായ സുനാമിയില്‍ തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപുകള്‍ തുടങ്ങിയ രാജ്യങ്ങളിലെ കടലോര സമൂഹങ്ങളെ ആകെത്തകര്‍ത്തെറിഞ്ഞു.

225,000ത്തിലേറെ ജീവനുകള്‍ പ്രകൃതിയുടെ ഈ സംഹാരതാണ്ഡവത്തില്‍ പൊലിഞ്ഞു. തായ്‌ലന്‍ഡില്‍ അയ്യായിരത്തിലേറെ പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ പകുതിയും വിദേശ സഞ്ചാരികളായിരുന്നു. മൂവായിരത്തിലേറെ പേരെ കാണാതായിട്ടുണ്ട്. പക്ഷികളെ കണ്ടു കൊണ്ടിരിക്കുമ്പോഴാണ് ഒരു അസാധാരണ ശബ്‌ദം അവന്‍റെ ശ്രദ്ധതിരിച്ചത്. ഒരു ദ്വീപില്‍ വസിക്കുന്ന തന്നെ സംബന്ധിച്ചിടത്തോളം തിരമാലകളുടെ ശബ്‌ദം തനിക്ക് അന്യമല്ല. എന്നാല്‍ അന്ന് കേട്ട ശബ്‌ദം സാധാരണ കേള്‍ക്കുന്ന ഒന്നായിരുന്നില്ല. ഇതേക്കുറിച്ച് പറയാന്‍ താന്‍ അയല്‍പ്പക്കത്തേക്ക് ഓടി. ഉയര്‍ന്ന ഒരു സ്ഥലത്തേക്ക് താന്‍ ഓടിക്കയറി തിരിഞ്ഞ് നോക്കുമ്പോള്‍ അലച്ചെത്തുന്ന കൂറ്റന്‍ തിരകള്‍ അതിന് മുന്നിലുള്ള എല്ലാത്തിനെയും വിഴുങ്ങുന്ന കാഴ്‌ചയാണ് കണ്ടത്. താനും അതില്‍ പെട്ടുപോകുമെന്നാണ് കരുതിയത്. തന്‍റെ വീട് കടലിനോട് ചേര്‍ന്നായിരുന്നു. തന്‍റെ മാതാപിതാക്കളെ കടല്‍ കൊണ്ടുപോയി. ഒരുകാലത്ത് തന്നെ ഏറെ മോഹിപ്പിച്ചിരുന്ന കടല്‍ അതോടെ തനിക്ക് ഒരു പേടി സ്വപ്‌നമായി. രാത്രികാലങ്ങളില്‍ ഉറക്കത്തില്‍ നിന്ന് തിരമാലകളുടെ ശബ്‌ദം കേട്ട് താന്‍ പേടിച്ച് ഞെട്ടിയുണര്‍ന്നു. തൊട്ടടുത്തുള്ള ബാങ് വയിലേക്ക് അമ്മാവനും അമ്മായിയും അവനെ കൊണ്ടുപോയി. അവിടെ അവന്‍ ജീവിതം മെല്ലെ തിരിച്ച് പിടിക്കാന്‍ തുടങ്ങി.

മത്സ്യ വിഭവങ്ങള്‍

തായ്‌ലന്‍ഡിലുണ്ടായ സുനാമിയില്‍ ആയിരം മുതല്‍ രണ്ടായിരം കുട്ടികള്‍ക്ക് മാതാപിതാക്കളില്‍ ഒരാളെയെങ്കിലും നഷ്‌ടമായെന്നാണ് ഐക്യരാഷ്‌ട്രസഭയുടെ ദുരിതാശ്വാസ വെബ് മാനുഷിക വിവര സേവന കണക്കുകള്‍ പറയുന്നത്. മാതാപിതാക്കള്‍ വിവാഹമോചനം നേടിയതോടെ തന്നെ സംരക്ഷിച്ചിരുന്ന അമ്മാവനെയാണ് ഇപ്പോള്‍ 32വയസുള്ള വതാന സിത്തിരചോട്ടിന് നഷ്‌ടമായത്.

ബാന്‍ നാം ഖെമിലെ ഒരു ഇന്‍റര്‍നെറ്റ് കഫെയില്‍ കമ്പ്യൂട്ടര്‍ ഗെയിം കളിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് തന്‍റെ ഗ്രാമത്തിലേക്ക് വെള്ളം ആര്‍ത്തലച്ചെത്തുന്നത് അവന്‍ കണ്ടത്. ആളുകള്‍ രക്ഷപ്പെടാനായി എങ്ങോട്ടെന്നില്ലാതെ ഓടുന്നുണ്ടായിരുന്നുവെന്നും വതാന ഓര്‍ക്കുന്നു. പിന്നീട് താന്‍ ദുരിതാശ്വാസ ക്യാമ്പിലെത്തി.

വതാനയുടെ അമ്മാവനെ കാണാനില്ലായിരുന്നു. അദ്ദേഹത്തിന്‍റെ മൃതദേഹം ഒരിക്കലും കണ്ടെത്തിയിട്ടില്ല. പന്ത്രണ്ടുകാരനായ ആ ബാലന്‍ അങ്ങനെ അനാഥനാക്കപ്പെട്ടു. തന്‍റെ അമ്മാവന്‍ നല്ലൊരു പാചകക്കാരനായിരുന്നുവെന്ന് അവന്‍ ഓര്‍ത്തെടുക്കുന്നു. മീന്‍ കഴിക്കുമ്പോഴെല്ലാം താന്‍ അദ്ദേഹത്തെ ഓര്‍ക്കാറുണ്ട്. അദ്ദേഹത്തിന്‍റെ മീന്‍ വിഭവങ്ങള്‍ അതീവ രുചികരമായിരുന്നുവെന്നും അവന്‍ പറയുന്നു.

വിഷാദത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന അവനെ അവന്‍റെ അധ്യാപികയാണ് ബാന്‍ താന്‍ നാം ചായ്‌ ഫൗണ്ടേഷനിലെത്തിച്ചത്. സുനാമിയില്‍ അനാഥരാക്കപ്പെട്ട കുട്ടികള്‍ക്കായി രണ്ട് തായ് സാമൂഹ്യ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആരംഭിച്ച സ്ഥാപനമായിരുന്നു അത്. വതാന ഇതിലെ ആദ്യ അന്തേവാസികളിലൊരാളായി. 2006ല്‍ 32 പേരായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഇപ്പോള്‍ വതാനയാണ് സ്ഥാപനത്തിന്‍റെ സെക്രട്ടറി ജനറല്‍. ജയില്‍പുള്ളികളടക്കമുള്ളവരുടെ മക്കള്‍ ഉള്‍പ്പെടെ 90 കുട്ടികള്‍ ഇപ്പോഴിവിടെയുണ്ട്.

നമുക്ക് മുന്നോട്ട് പോകണം. ആര്‍ക്കും എന്നും നമുക്ക് ഒപ്പമുണ്ടാകാനാകില്ല -വതാന പറയുന്നു.

പിരുണിന്‍റെ ഭാര്യ ജാന്‍ജിറ ഖംപ്രദിതും ഭാവിയിലേക്ക് പ്രതീക്ഷയോടെയാണ് നോക്കുന്നത്. ഓരോ ദിവസവും ജീവിക്കാന്‍ താന്‍ പിരുണിനെ പഠിപ്പിക്കുകയായിരുന്നുവെന്ന് അവര്‍ പറയുന്നു. ജീവിതത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ അദ്ദേഹം പഠിച്ചു കഴിഞ്ഞുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Also read: തിര തകർത്തെറിഞ്ഞ തീരം, ദുരിതം ഒഴിയാതെ ഇന്നും കടലിന്‍റെ മക്കൾ ; സുനാമി ദുരന്തത്തിന് 17 വയസ് - 2004 ഡിസംബര്‍ 26 സുനാമി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.