ETV Bharat / bharat

സോവിയറ്റ് യൂണിയനില്‍ അലയടിച്ച വിപ്ലവ കാഹളം, ഇന്ത്യയില്‍ കൊടുങ്കാറ്റായി; 'മോക്ഷം' നല്‍കാനെത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി - COMMUNIST PARTY FORMATION DAY

ഗാന്ധിയന്‍ ആശയങ്ങളോടുള്ള ഇന്ത്യന്‍ വിപ്ലവകാരികളുടെ എതിര്‍പ്പ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ പിറവിക്ക് പ്രധാന കാരണമായി.

CPI AND CPM  SOVIET UNION  M N ROY  COMMUNIST PARTY OF INDIA HISTORY
CPI Flag (ETV Bharat)
author img

By ETV Bharat Kerala Team

Published : 12 hours ago

രാജ്യത്തെ ഏറെ പഴക്കമുള്ള രാഷ്‌ട്രീയ പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ അഥവ സിപിഐ. എങ്കിലും പാര്‍ട്ടിയുടെ സ്ഥാപകദിനം സംബന്ധിച്ച് ഇന്നും ചര്‍ച്ച തുടരുന്നു. രാജ്യത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല ചരിത്രം പോരാട്ടത്തിന്‍റേതായിരുന്നു.

1920ല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു വിഭാഗം എം എന്‍ റോയിയുടെ നേതൃത്വത്തില്‍ താഷ്‌കെന്‍ഡില്‍ പ്രവര്‍ത്തനം തുടങ്ങി. 1921 മുതല്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ചെറു ചെറു സംഘങ്ങളായി കമ്യൂണിസ്റ്റ് പ്രസ്ഥാനം മുളച്ച് പൊന്തി. 1925ല്‍ കാണ്‍പൂരില്‍ ഒരു കമ്യൂണിസ്റ്റ് ദേശീയ സമ്മേളനം സംഘടിപ്പിക്കപ്പെട്ടു. രാജ്യത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ തകര്‍ക്കപ്പെട്ടു കൊണ്ടേയിരുന്നു. ഉന്നത നേതാക്കളെ അറസ്റ്റ് ചെയ്‌തും നിയമനടപടികളെടുത്തുമായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി മുളപൊട്ടുന്നത് തടയാന്‍ അധികൃതര്‍ ശ്രമിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കമ്യൂണിസ്റ്റ് പാര്‍ട്ടി(സിപിഐ)യുടെ രൂപീകരണത്തിലേക്ക് നയിച്ച കാരണങ്ങള്‍

സാര്‍വദേശീയതലത്തില്‍ സാമ്രാജ്യത്വ ഭരണത്തോട് ഉണ്ടായ അസംതൃപ്‌തിയും ലോകമെമ്പാടും സംഭവിച്ച പ്രത്യയശാസ്‌ത്ര മാറ്റങ്ങളുമാണ് 1920ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(സിപിഐ) എന്ന മഹാപ്രസ്ഥാനത്തിന്‍റെ പിറവിക്ക് കാരണമായത്. 1917ല്‍ സോവിയറ്റ് യൂണിയനിലുണ്ടായ വിപ്ലവത്തിന്‍റെ കാഹളം, സാമൂഹ്യ സാമ്പത്തിക നീതിക്കും ഇന്ത്യയുടെ സ്വതന്ത്ര്യസമരപോരാട്ടങ്ങളില്‍ മാറ്റം വരുത്താനും മാര്‍ക്‌സിസമാണ് മാര്‍ഗമെന്ന് കരുതിയ ഇന്ത്യന്‍ വിപ്ലവകാരികള്‍ക്കും പ്രചോദനമായി.

വര്‍ധിച്ചു വന്ന അസംതൃപ്‌തി

അന്ന് നിലവിലുണ്ടായിരുന്ന ദേശീയ സമീപനമായ ഗാന്ധിയന്‍ അഹിംസയോട് കടുത്ത മടുപ്പ് ഇന്ത്യന്‍ വിപ്ലവകാരികളില്‍ പ്രകടമായിരുന്നു. അഹിംസയുടെ കാര്യക്ഷമതയില്‍ പലരും സന്ദേഹം പ്രകടിപ്പിച്ചു. രാജ്യത്തെ താറുമാറായ സാമ്പത്തിക അസമത്വങ്ങളും വര്‍ഗഘടനയും മാറ്റിമറിക്കാന്‍ ഈ സമീപനങ്ങളൊന്നും പോരായെന്നൊരു തോന്നല്‍ അവരിലുണ്ടായി.

ആഗോള സ്വാധീനം

ഇതിന് പുറമെ ഇന്ത്യന്‍ വിപ്ലവകാരികളായ എം എന്‍ റോയ്, അബനി മുഖര്‍ജി തുടങ്ങിയവര്‍ വിദേശത്തേക്ക് പഠനത്തിനും ജോലിക്കുമായി ചേക്കേറിയതും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ പിറവിക്ക് ആക്കം കൂട്ടി. സാര്‍വദേശീയ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുമായി അവര്‍ സഹകരിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ സമൂഹത്തിന്‍റെ പ്രശ്‌നങ്ങള്‍ക്കുള്ള മികച്ചൊരു പരിഹാരമാണ് മാര്‍ക്‌സിസം എന്നൊരു ബോധം അവരിലുണ്ടായി. ഇതും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ പിറവിയിലേക്ക് നയിച്ചു.

അടിത്തറ

സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് സോവിയറ്റ് യൂണിയന്‍റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് ഇന്‍റര്‍നാഷണല്‍ നിലവില്‍ വന്നു. തത്ഫലമായി 1920 ഒക്‌ടോബര്‍ പതിനേഴിന് താഷ്‌കെന്‍ഡില്‍ വച്ച് സിപിഐ എന്ന പ്രസ്ഥാനം ഔദ്യോഗികമായി രൂപം കൊണ്ടു. ഈ സാര്‍വദേശീയ പങ്കാളിത്തം സിപിഐയ്ക്ക് ഒരു സവിശേഷ പ്രത്യയശാസ്‌ത്ര അടിത്തറയുണ്ടാക്കി. സോഷ്യലിസത്തിലും വര്‍ഗബോധത്തിലും ഊന്നിയുള്ള ഒരു സാമ്രാജ്യത്വവിരുദ്ധ ദേശീയതയായിരുന്നു അത്.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക ദിനം

കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(സിപിഐ) ആണ് രാജ്യത്തെ ഏറ്റവും പഴക്കമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനം. ഇന്നത്തെ കാണ്‍പൂരില്‍ 1925 ഡിസംബര്‍ 26നാണ് സിപിഐയുടെ രൂപീകരണം. എം എന്‍ റോയ്, ഭാര്യ എവ്‌ലിന്‍ ട്രെന്‍റ് റോയ്, അബനി മുഖര്‍ജി, ഭാര്യ റോസ ഫിറ്റിങോഫ്, അഹമ്മദ് ഹസന്‍ എന്നറിയപ്പെടുന്ന മുഹമ്മദലി, മുഹമ്മദ് ഷഫീഖ് സിദ്ദീഖി, ഭോപ്പാലില്‍ നിന്നുള്ള റഫീഖ് അഹമ്മദ്, എംപിബിടി ആചാര്യ, നോര്‍ത്ത് വെസ്റ്റ്‌ഫ്രൊണ്ടിയര്‍ പ്രൊവിന്‍സില്‍ നിന്നുള്ള സുല്‍ത്താന്‍ അഹമ്മദ് ഖാന്‍ താരിന്‍ തുടങ്ങിയവരായിരുന്നു പാര്‍ട്ടിയുടെ സ്ഥാപകനേതാക്കള്‍.

സിപിഐയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍

എല്ലാവര്‍ക്കും തുല്യ അവസരവും ജനാധിപത്യ അവകാശങ്ങളും ഉറപ്പ് നല്‍കുന്ന ഒരു സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കുക എന്നതായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രാഥമിക ലക്ഷ്യം. ജാതി, വര്‍ഗ, ലിംഗ ചൂഷണങ്ങള്‍ അവസാനിപ്പിക്കുക എന്നതും പാര്‍ട്ടി ലക്ഷ്യമിട്ടു. അധ്വാനിക്കുന്ന ജനവിഭാഗത്തിന്‍റെ വിയര്‍പ്പ് തുള്ളികള്‍ കൊണ്ട് സൃഷ്‌ടിക്കുന്ന ധനം പ്രത്യേക അവകാശാധികാരങ്ങളും ഒരു സംഘം ന്യൂനപക്ഷത്തിന്‍റെ കൈകളിലേക്ക് കേന്ദ്രീകരിക്കുന്നത് തടയാനും പുതിയ പ്രസ്ഥാനം ലക്ഷ്യം വച്ചു.

സിപിഐയും സിപിഎമ്മും തമ്മിലുള്ള വ്യത്യാസം

1964 നവംബര്‍ ഏഴിന് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(സിപിഐ) രണ്ടായി പിളര്‍ന്നു. സിപിഐയും സിപിഐ മാര്‍ക്‌സിസ്റ്റും. മുതലാളിത്തവും കമ്യൂണിസവും സഹവര്‍ത്തിത്തത്തിലൂടെ മുന്നോട്ട് പോകുന്ന സോവിയറ്റ് മാതൃകയിലുള്ള കമ്യൂണിസത്തിലാണ് സിപിഐ വിശ്വസിച്ചത്. അധ്വാനിക്കുന്ന ജനവിഭാഗത്തെ ശാക്തീകരിക്കാനുള്ള മാര്‍ഗം ജനാധിപത്യമാണെന്നും ഇവര്‍ വിശ്വസിച്ചു.

ഈ കമ്യൂണിസ്റ്റ് നയം കൂടുതല്‍ ഉദാരമാണെന്ന് പൊതുവെ വിലയിരുത്തലുണ്ടായി. അത് കൊണ്ട് തന്നെ ഇതിന്‍റെ മേല്‍ കൂടുതല്‍ നിയന്ത്രണങ്ങളും ഉണ്ടായില്ല. എന്നാല്‍ സിപിഎം ചൈനീസ് കമ്യൂണിസ്റ്റ് പാതയാണ് സ്വീകരിച്ചത്. വര്‍ഗ ബഹുജന പിന്തുണയായിരുന്നു സംഘടനയുടെ മുഖമുദ്ര. അതായത് നയരൂപീകരണത്തില്‍ മുഴുവന്‍ ജനങ്ങളെയും പങ്കാളികളാക്കുക. വിദേശവസ്‌തുക്കളുടെ ഇറക്കുമതി ഇവര്‍ എതിര്‍ത്തു. ആഭ്യന്തര സമ്പദ്ഘടനയ്ക്ക് അവര്‍ കൂടുതല്‍ ഊന്നല്‍ നല്‍കി. തൊഴിലാളിവര്‍ഗത്തെക്കാള്‍ കര്‍ഷത്തൊഴിലാളികളെയാണ് ഉദ്ധരിക്കേണ്ടത് എന്ന് അവര്‍ വിശ്വസിച്ചു.

സിപിഐയിലെ പിളര്‍പ്പ്

പ്രത്യശാസ്‌ത്രപരമായ പല തര്‍ക്കങ്ങളും 1964ലെ പിളര്‍പ്പിന് കാരണമായി. സിപിഎം അതിതീവ്ര നിലപാടിലേക്ക് നീങ്ങി. ഇതോടെ സിപിഐയുടെ സ്വാധീനത്തിന് മങ്ങലേല്‍ക്കാന്‍ തുടങ്ങുകയും സിപിഎം ഇടതു രാഷ്‌ട്രീയത്തില്‍ മേല്‍ക്കൈ നേടാന്‍ തുടങ്ങുകയും ചെയ്‌തു.

സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ സിപിഐയുടെ പങ്ക്

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരപോരാട്ടങ്ങളില്‍ സിപിഐയ്ക്ക് നിര്‍ണായക പങ്കാണ് ഉള്ളത്. പ്രത്യേകിച്ച് 1930കളിലും നാല്‍പ്പതുകളിലും. ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണത്തിനെതിരെയുള്ള നിരവധി പോരാട്ടങ്ങളില്‍ അവര്‍ സജീവമായി പങ്കുകൊണ്ടു. സിപിഐ നിരവധി തൊഴിലാളി സമരങ്ങള്‍ സംഘടിപ്പിച്ചു.

ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തില്‍ പങ്കെടുത്തു, ആദ്യഘട്ടത്തില്‍ സോവിയറ്റ് യൂണിയന്‍റെ യുദ്ധതന്ത്രങ്ങളുമായി ചേര്‍ന്നായിരുന്നു ഇത്. കര്‍ഷകരെയും തൊഴിലാളികളെയും സംഘടിപ്പിക്കാനായി കിസാന്‍ സഭകളും തൊഴിലാളി സംഘടനകളും രൂപീകരിച്ചു.

നിലവിലെ സ്ഥിതി

നിലവില്‍ സിപിഐയ്ക്ക് ദേശീയ പദവിയുണ്ട്. 2022 വരെ സിപിഐ മാത്രമാണ് ഇന്ത്യയില്‍ എല്ലാ പൊതുതെരഞ്ഞെടുപ്പുകളിലും ഒരേ തെരഞ്ഞെടുപ്പ് ചിഹ്നം ഉപയോഗിച്ച് പങ്കാളിയായത്. 2019ലെ പൊതുതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടര്‍ന്ന് പാര്‍ലമെന്‍റിലെ പാര്‍ട്ടിയുടെ പങ്കാളിത്തം രണ്ട് അംഗങ്ങളിലേക്ക് ചുരുങ്ങി. തുടര്‍ന്ന് എന്ത് കൊണ്ട് ദേശീയ പാര്‍ട്ടി എന്ന പദവി സിപിഐയ്ക്ക് നല്‍കുന്നത് തുടരണമെന്ന് വിശദീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പുകളില്‍ നില മെച്ചപ്പെടുത്തിയതോടെ 2023 ഏപ്രില്‍ പത്തിന് സിപിഐയ്ക്ക് ദേശീയപാര്‍ട്ടി എന്ന പദവി കമ്മിഷന്‍ പുനഃസ്ഥാപിച്ചു.

രാജ്യത്തെ പ്രധാന കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍

കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് മുതല്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ വരെയുള്ളവര്‍ സിപിഎമ്മില്‍ നിന്നുള്ളവരാണ്. ഇ കെ നായനാര്‍, വി എസ് അച്യുതാനനന്ദന്‍ എന്നിവരും സിപിഎമ്മില്‍ നിന്ന് മുഖ്യമന്ത്രി പദത്തിലെത്തി.

കേരളത്തിലെ മുന്‍മുഖ്യമന്ത്രിമാരായ സി അച്യുതമേനോനും പി കെ വാസുദേവന്‍ നായരും സിപിഐയില്‍ നിന്നുള്ളവരായിരുന്നു.

പശ്ചിമബംഗാളില്‍ സിപിഎം ഭരിച്ച 34 കൊല്ലം ജ്യോതി ബസുവും ബുദ്ധദേബ് ഭട്ടാചാര്യയും മുഖ്യമന്ത്രി പദമലങ്കരിച്ചു.

നൃപന്‍ ചക്രബര്‍ത്തി, ദശരഥ് ദേബ്ബര്‍മ്മ, മാണിക് സര്‍ക്കാര്‍ എന്നിവര്‍ ത്രിപുരയില്‍ മുഖ്യമന്ത്രിമാരായി. ത്രിപുരയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദമലങ്കരിച്ച മുഖ്യമന്ത്രിയെന്ന പദവി മാണിക് സര്‍ക്കാര്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു.

Also Read: 'കാന'മെന്ന കരത്തുറ്റ നേതാവ്‌; പ്രോജ്വലമായ രാഷ്ട്രീയ ജീവിതത്തിന്‌ വിട - കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.