ആഗ്ര: നര്‍ത്തകിയെ ദിവസങ്ങളോളം ബന്ദിയാക്കി ബലാത്സംഗം ചെയ്‌തതായി പരാതി. ഗാസിയബാദില്‍ ഈ മാസം എട്ടുമുതല്‍ മൂന്ന് ദിവസത്തോളമാണ് യുവതി ബലാത്സംഗത്തിനിരയായത്. താജ്‌ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള രാജ്‌കമല്‍ അപ്പാര്‍ട്ട്മെന്‍റിലെ ഒരു ഫ്ലാറ്റിലാണ് യുവതിയെ ബന്ദിയാക്കി ബലാത്സംഗം ചെയ്‌തത്.
സ്‌ത്രീ എങ്ങനെയോ ഇവിടെ നിന്ന് രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. രണ്ട് പേരെ അറസ്റ്റ് ചെയ്‌തതായി പൊലീസ് പറഞ്ഞു. ആഗ്രയിലെ രാജ്‌കമല്‍ അപ്പാര്‍ട്ട്മെന്‍റിലെ താമസക്കാരനായ വിനയ് ഗുപ്‌തയ്ക്കെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.
ഇയാള്‍ ഒരു ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി നടത്തുകയാണ്. ഒരു നൃത്ത പരിപാടിക്കായി യുവതിയെ ഇയാള്‍ ബന്ധപ്പെട്ടിരുന്നു. സംഭവദിവസം യുവതിയെ ഇയാളുടെ അപ്പാര്‍ട്ട്മെന്‍റിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. വീട്ടില്‍ ഗുപ്‌തയും അയാളുടെ ഭാര്യയും ചേര്‍ന്ന് യുവതിയെ സ്വീകരിക്കുകയും ചായ നല്‍കുകയും ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അല്‍പ്പസമയത്തിന് ശേഷം തനിക്ക് ബോധം നഷ്‌ടമായെന്നും ബോധം വന്നപ്പോള്‍ തന്നെ ഒരു മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് മനസിലായെന്നും അവര്‍ വ്യക്തമാക്കി. മൂന്ന് ദിവസം അയാള്‍ തന്നെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്‌തെന്നും ലൈംഗികത്തൊഴിലിനായി വില്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ധാരാളം ഇടപാടുകാരുണ്ടാകുമെന്നും പെട്ടെന്ന് തന്നെ ലക്ഷാധിപതിയാകാമെന്നും ഇയാള്‍ പറഞ്ഞു.
വെള്ളിയാഴ്‌ച രാത്രി എങ്ങനെയോ രക്ഷപ്പെട്ട് ഇവര്‍ പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. പിന്നീട് പൊലീസ് രാജ്‌കമല്‍ അപ്പാര്‍ട്ട്മെന്‍റ് റെയ്‌ഡ് ചെയ്‌ത് ദമ്പതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഗുപ്‌ത ഇവിടെ അസാന്‍മാര്‍ഗിക പ്രവൃത്തികള്‍ നടത്താറുണ്ടെന്ന് അയല്‍വാസികളും പരാതിപ്പെട്ടു.
നൂരി ദര്‍വാസ സ്വദേശിയാണ് ഗുപ്‌തയെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു. ഗുപ്‌തയെയും അയാളുടെ ഭാര്യ മീരയെയും അറസ്റ്റ് ചെയ്‌തതായി താജ്‌ഗഞ്ച് അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണര്‍ സയീദ് അരീബ് അഹമ്മദ് പറഞ്ഞു.
പ്രാഥമിക അന്വേഷണപ്രകാരം ഗുപ്‌തയ്ക്ക് ഒരു സെക്‌സ് റാക്കറ്റ് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. യുവതികളെ നിര്‍ബന്ധപൂര്‍വം ഇയാള്‍ ഇതിലേക്ക് എത്തിക്കുകയാണ്. സ്വന്തം ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തിയാണ് യുവതികളെ കെണിയില്‍ പെടുത്തുന്നത്. എന്നാല്‍ ഗാസിയബാദിലെ നര്‍ത്തകി ഇതിന് തയാറായില്ല. തുടര്‍ന്നാണ് ഇയാളുടെ വീട്ടില്‍ ബന്ദിയാക്കി വച്ച് ദിവസങ്ങളോളം ബലാത്സംഗം ചെയ്‌തതെന്നും പൊലീസ് പറഞ്ഞു.
Also Read:ജയില്‍ ജീവിതം കവര്‍ന്ന 10 വര്‍ഷങ്ങള്‍, ഏറെ നീണ്ട നിയമ പോരാട്ടങ്ങള്‍; മാവോയിസ്റ്റ് കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ജിഎന്‍ സായിബാബ അന്തരിച്ചു