മഹാസമുന്ദ് (ഛത്തീസ്‌ഗഡ്): ഛത്തീസ്‌ഗഢിലെ മഹാസമുന്ദിൽ നിന്ന് കഞ്ചാവ് പിടികൂടി. കഞ്ചാവുമായി വന്ന രണ്ട് പേരെ ഛത്തീസ്‌ഗഡ് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്‌തു. എട്ട് കോടി രൂപ വിലമതിക്കുന്ന 17 ക്വിന്‍റലിലധികം കഞ്ചാവാണ് പ്രതികളിൽ നിന്ന് കണ്ടെടുത്തതെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് (എഎസ്‌പി ), ആകാശ് റാവു ഗിർപുഞ്ജെ പറഞ്ഞു പറഞ്ഞു.
മഹാസമുന്ദിലെ അന്തർസംസ്ഥാന ചെക്ക് പോസ്റ്റിൽ വച്ചാണ് അവിനാഷ് മാസ്‌കെ, സന്തോഷ് പവാർ എന്നിവരെ പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്‌തത്. ഇരുവരും മഹാരാഷ്‌ട്ര സ്വദേശികളാണെന്നാണ് വിവരം. പ്രതികൾ ഒഡീഷയിൽ നിന്ന് കഞ്ചാവ് ഛത്തീസ്‌ഗഢ് വഴി മഹാരാഷ്‌ട്രയിലേക്ക് കടത്തുകയായിരുന്നു. കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് സിംഗോഡ പൊലീസ് അന്തർസംസ്ഥാന ചെക്ക് പോസ്റ്റിൽ എല്ലാ വാഹനങ്ങളും പരിശോധിച്ചു. പരിശോധനയിൽ ഇവരിൽ നിന്ന് കഞ്ചാവ് പിടികൂടുകയും ചെയ്‌തു.