ഇംഫാല്‍: ആഴ്‌ചകളോളം ശാന്തമായിരുന്ന മണിപ്പൂരില്‍ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടു. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഇംഫാല്‍ ഈസ്‌റ്റിലെ കാങ്പോക്കി, ഉക്രൂല്‍ ജില്ലകളിലാണ് കലാപം. സുരക്ഷ സേനയുടെ വന്‍ സംഘം കലാപ ബാധിത മേഖലകളിലേക്ക് പുറപ്പെട്ടു.
കഴിഞ്ഞ രണ്ട് ദിവസമായി സായുധസംഘം തുടര്‍ച്ചയായി നിറയൊഴിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷാ സേന രംഗത്ത് എത്തിയതോടെ ഇവര്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. വിവിധ സായുധ സംഘങ്ങള്‍ തൗബല്‍, ഹെയ്‌റോക്ക് ജില്ലകളിലായി നടത്തിയ വെടിവയ്‌പില്‍ നിരവധി ഗ്രാമീണര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.