ഹൈദരാബാദ് : ചൈൽഡ് സെക്ഷ്വൽ അബ്യൂസ് മെറ്റീരിയലിന്‍റെ (സി-സാം) വ്യാപനം ചെറുക്കാനുള്ള ശ്രമങ്ങളുമായി തെലങ്കാന വനിതാ സുരക്ഷാ വകുപ്പിന് കീഴിലുള്ള ഷീ (സേഫ്റ്റി ഹെൽത്ത് ആന്‍റ് എൻവയോൺമെന്‍റ്) സൈബർ ലാബ്. 2021-ൽ ആണ് ഷീ നിലവില്‍ വന്നത്. ആരംഭിച്ചത് മുതൽ ഇതുവരെ 22 അറസ്റ്റുകള്‍ക്കാണ് ഷീ യുടെ അന്വേഷണം വഴിതെളിച്ചത്.
പ്രധാന കണ്ടെത്തലുകൾ
പ്രതികളുടെ സെൽഫോണിൽ സൂക്ഷിച്ചിരുന്ന ആയിരത്തിലധികം സി-സാം വീഡിയോകൾ അന്വേഷണത്തിൽ അധികൃതർ കണ്ടെത്തിയതായാണ് വിവരം. 46 വ്യക്തികൾ പ്രതികളിൽ നിന്ന് ഈ വീഡിയോകൾ വാങ്ങിയതായും അന്വേഷണത്തില്‍ കണ്ടെത്തി.
ഷീ സൈബർ ലാബിൽ നിന്നുള്ള രഹസ്യാന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ 13 സംസ്ഥാനങ്ങളിലെ പൊലീസ് ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിൽ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.
നേട്ടങ്ങൾ
- സംശയാസ്‌പദമായ 300 പ്രൊഫൈലുകൾ ഫ്ലാഗ് ചെയ്‌ത് ഫിൽട്ടർ ചെയ്‌തു.
- 180 സി- സാം കേസുകളിൽ രഹസ്യാന്വേഷണം കണ്ടെത്തി.
- 13 സംസ്ഥാനങ്ങളിലെ പൊലീസുമായി 48 പ്രൊഫൈലുകൾ പങ്കിട്ടു.
- 20 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും 22 അറസ്റ്റുകൾക്ക് സൗകര്യമൊരുക്കുകയും ചെയ്‌തു.
ആധുനിക ഓപ്പൺ സോഴ്‌സ് ഇന്‍റലിജൻസ് (OSINT) ടൂളുകൾ ഉപയോഗിച്ചാണ് ഷീ സൈബർ ലാബ് സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നത്. ടെലിഗ്രാം പോലുള്ള പിയർ-ടു-പിയർ ആപ്പുകൾ ഉൾപ്പെടെ ഓൺലൈനിൽ സംശയാസ്‌പദമായ പ്രവർത്തനങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിക്കുകയും ചെയ്യുന്നു.
ബിർഭം കേസ്:
- പ്രതികൾ ആയിരത്തിധികം സി-സാം വീഡിയോകൾ സൂക്ഷിച്ചിരുന്നു.
- ഈ വീഡിയോകൾ വിൽക്കാൻ ടെലിഗ്രാം (പിയർ-ടു-പിയർ ആപ്പ്) ഗ്രൂപ്പ് ആരംഭിച്ചു.
- PhonePe, Paytm തുടങ്ങിയ ഗേറ്റ്‌വേകൾ വഴിയാണ് പണമടച്ചത്.
രാജ്യവ്യാപകമായ സഹകരണം
ഷീ സൈബർ ലാബ് ഇന്ത്യയിലുടനീളമുള്ള നിയമപാലകരുമായി പ്രവർത്തിക്കുന്നു. സൈബർ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന് സൈബർ സംബന്ധമായ ഉപദേശങ്ങള്‍, അന്വേഷണത്തിലുള്ള പിന്തുണ എന്നിവ നൽകുന്നു.
ആഗോള പ്രത്യാഘാതങ്ങൾ
സി-സാം കാണുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നത് ആഗോള, ദേശീയ നിയമങ്ങൾ പ്രകാരം കടുത്ത കുറ്റമാണ്. നിരന്തരമായ നിരീക്ഷണത്തിലൂടെയും ക്രോസ് - സ്റ്റേറ്റ് സഹകരണത്തിലൂടെയും കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് ഷീ സൈബർ ലാബ് ഉറപ്പാക്കുന്നുണ്ട്. ഓൺലൈൻ ചൂഷണത്തിനെതിരെ ശക്തമായ ഒരു മാതൃകയാണ് ഷീ സൈബര്‍ ലാബ് മുന്നോട്ടുവയ്‌ക്കുന്നത്.
Also Read: പുതുവത്സരം 'ആഘോഷി'ക്കാന്‍ സൈബർ കുറ്റവാളികൾ; ശ്രദ്ധിച്ചില്ലെങ്കില്‍ പതിയിരിക്കുന്നത് വന്‍ അപകടം