ചാമരാജനഗർ (കർണാടക) : ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യക്ക് ശ്രമിച്ചു. ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം. ഹനൂർ താലൂക്കിലെ മാലെ മഹാദേശ്വര്‍ കുന്നിലാണ് സംഭവം.
മൈസൂർ ജില്ലയിലെ കെആർ നഗർ താലൂക്കിലെ ഗ്രാമത്തിലെ കുടുംബത്തിൽപ്പെട്ടവരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എല്ലാവരും ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചാണ് മലേ മഹാദേശ്വര്‍ കുന്നിലെത്തിയത്. കുടുംബനാഥൻ സംഭവസ്ഥലത്ത് മരിച്ചു. അദ്ദേഹത്തിന്‍റെ ഭാര്യയും മകളും കൊച്ചുമകളും അതീവ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ കഴിയുകയാണ്.