ETV Bharat / bharat

കടുത്ത വയറുവേദനയും ഛർദ്ദിയും, 31 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില ഗുരുതരമല്ലെന്ന് ഡോക്‌ടർ - STUDENTS HOSPITALIZED IN KARIMNAGAR

വിദ്യാർഥികൾക്ക് ആരോഗ്യപ്രശ്‌നം വരാനുള്ള കൃത്യമായ കാരണങ്ങൾ കണ്ടെത്താനായിട്ടില്ലെന്ന് ഡോക്‌ടർ വീര റെഡ്ഡി.

STOMACH AILMENTS IN STUDENTS  HEALTH ISSUES IN STUDENTS  KARIMNAGAR HOSPITAL  LATEST NEWS IN MALAYALAM
Representative Image (ANI)
author img

By ETV Bharat Kerala Team

Published : 16 hours ago

ഹൈദരാബാദ് : കരിംനഗറിലെ മഹാത്മാ ജ്യോതിബാപുലെ തെലങ്കാന പിന്നോക്ക വിഭാഗ വെൽഫെയർ റെസിഡൻഷ്യൽ സ്‌കൂളിൽ ആരോഗ്യപ്രശ്‌നത്തെ തുടർന്ന് 31 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറുവേദനയെ തുടർന്നാണ് വിദ്യാർഥികളെ കരിംനഗർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ (ജനുവരി 7) പുലച്ചെയാണ് സംഭവം.

നേരിയ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് 23 വിദ്യാർഥികളെ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് ഉച്ചയ്ക്ക് സമാന രോഗലക്ഷണങ്ങൾ അനുഭവപ്പെട്ട എട്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതേസമയം വിദ്യാർഥികളുടെ നില ഗുരുതരമല്ലെന്നും അവരെ ഡിസ്‌ചാർജ് ചെയ്‌തുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

സംഭവത്തിൽ കരിംനഗർ ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. വീര റെഡ്ഡി സ്ഥിതിഗതികൾ വിലയിരുത്തി. നിലവിൽ പേടിക്കേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം അറിയിച്ചു. 'വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളൊന്നുമില്ല. ഛർദ്ദിയും വയറുവേദനയുമാണ് അവർക്ക് അനുഭവപ്പെട്ടത്. വിദ്യാർഥികൾക്ക് ചികിത്സ നൽകി. എല്ലാവരും അപകടനില തരണം ചെയ്‌തു' എന്നും ഡോ. വീര റെഡ്ഡി പ്രസ്‌താവനയിൽ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അതേസമയം വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയാണേറ്റതെന്ന് പറയാൻ കഴിയില്ലെന്ന് വീര റെഡ്ഡി വ്യക്തമാക്കി. ഭക്ഷ്യവിഷബാധയായിരുന്നെങ്കിൽ അത് നൂറിലധികം വിദ്യാർഥികളെ ബാധിക്കണം. എന്നാൽ വളരെ കുറച്ച് വിദ്യാർഥികളെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 480 ഓളം വിദ്യാർഥികളുള്ള സ്‌കൂളിലാണ് ഇങ്ങനെയൊരു പ്രശ്‌നം റിപ്പോർട്ട് ചെയ്‌തതെന്നും, ഈ സംഭവം ഒറ്റപ്പെട്ടതാണെന്നും വീര റെഡ്ഡി പറഞ്ഞു.

വിദ്യാർഥികൾക്ക് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിന്‍റെ കൃത്യമായ കാരണം എന്താണെന്ന് കണ്ടെത്താനായിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം, ഈ മാസമാദ്യം തെലങ്കാനയിലെ പ്രഭാതഭക്ഷണം കഴിച്ച് അസുഖം ബാധിച്ച് കുറഞ്ഞത് നാല് സ്‌കൂൾ വിദ്യാർഥികളെയെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് തണ്ടൂർ പൊലീസ് അറിയിച്ചു.

Also Read: കാസർകോട് സ്‌കൂളിൽ ഭക്ഷ്യ വിഷബാധ, ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു, സ്‌കൂളിലെ പാൽ വിതരണം നിർത്തി വച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.