ഹൈദരാബാദ്: വിവാഹഭ്യര്‍ഥന നിരസിച്ച യുവതിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് തലയ്‌ക്കടിയേറ്റ് മരിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കേസ്. തക്കല്ലപ്പള്ളി സ്വദേശിയായ യുവതിയുടെ അമ്മ സത്തവ്വ, അമ്മയുടെ അമ്മ, അച്ഛന്‍, മൂത്ത മകന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ജഗിത്യാല സ്വദേശി മഹേഷാണ് (26) മരിച്ചത്.
ഇന്നലെയാണ് (മാര്‍ച്ച് 4) കേസിന് ആസ്‌പദമായ സംഭവം. ഏതാനും വര്‍ഷമായി സത്തവ്വയുടെ മകളോട് മഹേഷ് വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. മകള്‍ അഭ്യര്‍ഥന നിരസിച്ചതോടെ മഹേഷ് നിരന്തരം ശല്യം തുടര്‍ന്നു. ശല്യം അധികരിച്ചതോടെ യുവതി പൊലീസില്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കി.
എന്നാല്‍ ഇതിന് ശേഷവും ഇയാള്‍ വിവാഹാഭ്യര്‍ഥന തുടര്‍ന്നു. യുവതി അഭ്യര്‍ഥന സ്വീകരിക്കില്ലെന്ന് മനസിലാക്കിയ മഹേഷ് തിങ്കളാഴ്‌ച യുവതിയുടെ വീട്ടിലെത്തി. കത്തി കൈയില്‍ കരുതി വീട്ടിലെത്തിയ മഹേഷ് യുവതി ആക്രമിക്കാന്‍ ശ്രമിച്ചു.