കേരളം

kerala

മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിന് വീണ്ടും സമൻസ് അയച്ച് ഇഡി

By PTI

Published : Feb 22, 2024, 1:04 PM IST

അരവിന്ദ് കെജ്‌രിവാളിനെപ്പോലുള്ള ഒരു ഉയർന്ന പൊതുപ്രവർത്തകൻ നിയമം അനുസരിക്കാതിരുന്നാൽ അത് സാധാരണക്കാർക്ക് തെറ്റായ മാതൃക നൽകുമെന്ന് ഇഡി.

മദ്യനയ അഴിമതി കേസ് അരവിന്ദ് കെജ്രിവാള്‍ Excise policy case Delhi CM Arvind Kejriwal ED issues fresh summons
Excise policy case: ED issues fresh summons to Delhi CM Arvind Kejriwal

ന്യൂഡല്‍ഹി : മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും സമന്‍സ് അയച്ച് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്. ഫെബ്രുവരി 26-ന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം.

ഇത് ഏഴാം തവണയാണ് കെജ്‌രിവാളിന് ഇഡി സമൻസ് അയക്കുന്നത്. കഴിഞ്ഞ ആറ് തവണയും ഇഡി അയച്ച സമൻസ് കെജ്‌രിവാൾ അവഗണിച്ചിരുന്നു. സമൻസ് നിയമവിരുദ്ധമാണെന്നും വിഷയം കോടതിയുടെ പരിഗണനയില്‍ ആണെന്നുമായിരുന്നു എഎപി നിലപാട് (ED issues fresh summons to Arvind Kejriwal).

മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാൾ ഹാജരാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇഡി തന്നെ നേരിട്ട് കോടതിയെ സമീപിക്കുകയായിരുന്നു. സമൻസ് അനുസരിക്കാൻ ഡൽഹി മുഖ്യമന്ത്രി മനഃപൂർവം തയ്യാറായില്ലെന്നും മുടന്തൻ ന്യായങ്ങൾ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഇഡി പരാതിയിൽ ആരോപിച്ചു. അദ്ദേഹത്തെപ്പോലുള്ള ഒരു ഉയർന്ന പൊതുപ്രവർത്തകൻ നിയമം അനുസരിക്കാതിരുന്നാൽ അത് സാധാരണക്കാർക്ക് തെറ്റായ മാതൃക നൽകുമെന്നും ഇഡി ചൂണ്ടികാട്ടി. കേസ് മാർച്ച് 16ന് കോടതി വീണ്ടും പരിഗണിക്കും.

എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവരെ കൂടാതെ പാർട്ടിയുടെ കമ്മ്യൂണിക്കേഷൻസ് ചുമതലയുള്ള വിജയ് നായരെയും ഈ കേസിൽ ഇഡി ഇതുവരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഗോവ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എഎപി 45 കോടിയോളം രൂപയുടെ അഴിമതി നടത്തിയതായി ഇഡി കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു.

അതേസമയം ബിജെപി സർക്കാർ ഇഡിയെ ഉപയോഗിച്ച് പ്രതികാരം ചെയ്യുകയാണെന്നാണ് ആംആദ്‌മിയുടെ ആരോപണം. അടുത്ത വർഷമാണ് ഡൽഹിയിൽ തെരഞ്ഞെടുപ്പ്. ഇതിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ രാഷ‌്ട്രീയ പ്രതിച്ഛായ തകർക്കാനാണ് ലക്ഷ്യമിടുന്നതെന്നും ആംആദ്‌മി ആരോപിക്കുന്നു.

ABOUT THE AUTHOR

...view details