ETV Bharat / state

നിയന്ത്രണം വിട്ട് റോഡില്‍ നിന്നും തെന്നിമാറി; വയനാട്ടില്‍ സ്‌കൂള്‍ ബസ് അപകടം; 18 പേര്‍ക്ക് പരിക്ക് - SCHOOL BUS ACCIDENT IN WAYANAD

സ്‌കൂളിലേക്ക് വിദ്യാര്‍ഥികളുമായി പോയ ബസ് അപകടത്തില്‍പ്പെട്ടു. 15 വിദ്യാര്‍ഥികള്‍ക്കും ബസിലെ ജീവനക്കാര്‍ക്കും ഒരു അധ്യാപകനും പരിക്ക്.

Sexual Harassments Case Parippally  Parippally Medical College Rape  ജൂനിയര്‍ ഡോക്‌ടര്‍ക്ക് പീഡനം  ഡോക്‌ടര്‍ക്കെതിരെ പീഡന പരാതി
School Bus Accident (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 27, 2024, 11:24 AM IST

Updated : Nov 27, 2024, 11:44 AM IST

വയനാട്: വരയാലില്‍ നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു. വിദ്യാര്‍ഥികള്‍ അടക്കം 18 പേര്‍ക്ക് പരിക്ക്. വരയാല്‍ എസ്‌എന്‍എം എല്‍പി സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് (നവംബര്‍ 27) രാവിലെ 9 മണിയോടെയാണ് സംഭവം.

രാവിലെ സ്‌കൂളിലേക്ക് കുട്ടികളുമായി പോകുന്നതിനിടെയാണ് അപകടം. വരയാല്‍ കാപ്പാട്ടുമലയില്‍ വച്ച് നിയന്ത്രണം നഷ്‌ടപ്പെട്ട് റോഡില്‍ നിന്നും തെന്നിമാറിയ ബസ് വഴിയരികിലെ തോട്ടത്തിലേക്ക് ഇടിച്ചുകയറി. തോട്ടത്തിലേക്ക് പാഞ്ഞടുത്ത ബസ് കവുങ്ങില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.

അപകടത്തില്‍പ്പെട്ട സ്‌കൂള്‍ ബസ് (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അപകടത്തില്‍ 15 വിദ്യാര്‍ഥികള്‍ക്കും ബസിലെ ഡ്രൈവര്‍ക്കും സഹായിക്കും ഒരു അധ്യാപകനുമാണ് പരിക്കേറ്റത്. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

Also Read: കെഎസ്ആര്‍ടിസി ഇടിച്ച് ലോറിയുടെ നിയന്ത്രണം വിട്ടു; പിന്നാലെ നാല് ബൈക്കുകളിലിടിച്ച് അപകടം, ഒഴിവായത് വൻ ദുരന്തം

Last Updated : Nov 27, 2024, 11:44 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.