ന്യൂഡല്‍ഹി: ആരോഗ്യ മേഖലയ്‌ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമൻ. എല്ലാ ജില്ലാ ആശുപത്രികളിലും മൂന്ന് മാസത്തിനുള്ളില്‍ കാൻസര്‍ സെന്‍ററുകള്‍ സ്ഥാപിക്കുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പ്രഖ്യാപിച്ചു. അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടിയുള്ള പ്രത്യേക പോഷകാഹാര പദ്ധതി നടപ്പിലാക്കും.
ഗ്രാമീണ മേഖലയിലെ സർക്കാർ സെക്കൻഡറി സ്‌കൂളുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ബ്രോഡ്ബ്രാൻഡ് കണക്‌ടിവിറ്റി ഉറപ്പാക്കും. സർക്കാർ മെഡിക്കൽ കോളജുകളിൽ സീറ്റ് വർധിപ്പിക്കും. 5 വർഷത്തിനുള്ളിൽ 75,000 മെഡിക്കൽ സീറ്റുകൾ നിര്‍മിക്കും. മെഡിക്കൽ കോളജുകളിൽ 1.1 ലക്ഷം അധിക സീറ്റുകൾ ഉണ്ടാകുമെന്നും ധനമന്ത്രി വ്യക്തമാക്കി. Updating....