ന്യൂഡല്‍ഹി: പാട്‌ന ഐഐടിക്കും കേരളത്തിലെ പാലക്കാട്ടെ ഐഐടിക്കും പ്രത്യേക പാക്കേജുകള്‍. മാത്രമല്ല അഞ്ച് ഐഐടികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തുമെന്നും മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ സീറ്റ് വര്‍ധിപ്പിക്കും. എഐ വിദ്യാഭ്യാസത്തിന് പുതിയ കേന്ദ്രങ്ങള്‍ നിര്‍മിക്കും. ഇതിനായി 500 കോടി മാറ്റിവച്ചതായും മന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു.
രാജ്യത്തെ മുഴുവന്‍ സര്‍ക്കാര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഭാരത് നെറ്റിന്‍റെ പിന്തുണയോടെ ബ്രോഡ് ബാന്‍ഡ് ഇന്‍റര്‍നെറ്റ് ഉറപ്പാക്കും. മാത്രമല്ല സെന്‍റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് സ്‌കൂളുകള്‍ തോറും സ്ഥാപിക്കും. ഇത് നടപ്പിലാക്കുന്നത് വിദ്യാഭ്യാസ, ആരോഗ്യ, കാര്‍ഷിക, സുസ്ഥിര വികസിത മേഖലകളെ കൂടി ലക്ഷ്യമിട്ടായിരിക്കും.
അടല്‍ ഇന്നവേഷന്‍ മിഷന്‍റെ കീഴില്‍ സ്‌കൂളുകളില്‍ എടിഎല്‍ (അടല്‍ ടിങ്കറിങ് ലാബറട്ടറീസ്) സ്ഥാപിക്കും. വിദ്യാര്‍ഥികളുടെ ചിന്താഗതികളെ ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.