ചെന്നൈ: ഫെംഗല്‍ ചുഴലിക്കാറ്റില്‍ വലഞ്ഞ് തമിഴ്‌നാട്. നിലവിൽ വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് ഇതിനകം തന്നെ സംസ്ഥാനത്തുടനീളം കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും കാരണമായി. വരും മണിക്കൂറുകളില്‍ ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട്, വില്ലുപുരം, അരിയലൂർ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, പുതുക്കോട്ട, പുതുച്ചേരി എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം കഴിഞ്ഞ ഏതാനും മണിക്കൂറിനുള്ളിൽ 10 കിലോമീറ്റർ വേഗതയില്‍ വടക്ക് ദിശയിലേക്ക് നീങ്ങിയതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ന്യൂനമര്‍ദം ചുഴലിക്കാറ്റായി: ശ്രീലങ്കയിലെ ട്രിങ്കോമാലിയിൽ നിന്ന് 190 കിലോമീറ്റർ തെക്കുകിഴക്കായും തമിഴ്‌നാട്ടിലെ നാഗപട്ടണത്തിൽ നിന്ന് 470 കിലോമീറ്റർ തെക്കുകിഴക്കായും പുതുച്ചേരിയിൽ നിന്ന് 580 കിലോമീറ്റർ തെക്കുകിഴക്കായും ചെന്നൈയിൽ നിന്ന് 670 കിലോമീറ്റർ തെക്കുകിഴക്കായുമാണ് ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുള്ളത്. ഈ ന്യൂനമര്‍ദം വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി നവംബർ 27 ന് ചുഴലിക്കാറ്റായി മാറുകയും അതിശക്തമായ മഴക്ക് കാരണമാകുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഴ മുന്നറിയിപ്പ്: ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട്, വില്ലുപുരം, അരിയലൂർ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, പുതുക്കോട്ട, പുതുച്ചേരി എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. റാണിപ്പേട്ട്, തിരുവണ്ണാമലൈ, കല്ലക്കുറിച്ചി, പെരമ്പലൂർ, തിരുച്ചിറപ്പള്ളി, ശിവഗംഗ, രാമനാഥപുരം ജില്ലകളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്.
സ്‌കൂള്‍, കോളേജുകള്‍ക്ക് അവധി: ചെന്നൈ, ചെങ്കൽപേട്ട്, തിരുവള്ളൂർ, വില്ലുപുരം ഉള്‍പ്പെടെ 15 ജില്ലകളിലെ സ്കൂളുകൾക്കും കോളേജുകൾക്കും അധികൃതർ അവധി പ്രഖ്യാപിച്ചു. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് അണ്ണാമലൈ സർവകലാശാലയും അനുബന്ധ കോളേജുകളും നവംബർ 27ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിവച്ചു.
The Deep Depression over Southwest Bay of Bengal moved north-northwestwards with a speed of 13 kmph during past 6 hours and lay centred at 0530 hours IST of today, the 27th November 2024 over the same region near latitude 8.2°N and longitude 82.4°E, about 130 km east-southeast of… pic.twitter.com/BkhlgzGoUx
— India Meteorological Department (@Indiametdept) November 27, 2024
ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട്, വില്ലുപുരം, അരിയലൂർ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, പുതുക്കോട്ട, പുതുച്ചേരി എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. റാണിപ്പേട്ട്, തിരുവണ്ണാമലൈ, കല്ലക്കുറിച്ചി, പെരമ്പലൂർ, തിരുച്ചിറപ്പള്ളി, ശിവഗംഗ, രാമനാഥപുരം ജില്ലകളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്.
തീരദേശ മുന്നറിയിപ്പ്: തീരദേശ മേഖലകളില്‍ കൊടുങ്കാറ്റും ഉയർന്ന തിരമാലകളും ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ തീരദേശ ജില്ലകൾക്ക് അതീവ ജാഗ്രത നിര്‍ദേശം നല്‍കി. ചുഴലിക്കാറ്റിൻ്റെ ആഘാതം ലഘൂകരിക്കാൻ ദുരന്തനിവാരണ സംഘങ്ങൾ, രക്ഷാപ്രവർത്തകർ, വൈദ്യുതി യൂട്ടിലിറ്റികൾ എന്നിവ സജ്ജമാണ്. തുടർച്ചയായ മഴയിൽ ചെന്നൈയിലും അനുബന്ധ പ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തില്‍ സുരക്ഷാ മുന്നറിപ്പ് നല്‍കിയിട്ടുണ്ട്. കനത്ത മഴയില്‍ റോഡ്, റെയിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
അതേസമയം മോശം കാലാവസ്ഥയെ തുടർന്ന് ചെന്നൈ വിമാനത്താവളത്തിൽ ഏഴ് വിമാന സർവീസുകൾ വൈകി. ഇൻഡിഗോയുടെ ചെന്നൈ, തൂത്തുക്കുടി, മധുര എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയതായി ഇൻഡിഗോ എക്‌സിലൂടെ അറിയിച്ചു.
#6ETravelAdvisory: Due to adverse weather conditions, flights to/from #Chennai, #Tuticorin, and #Madurai continue to be impacted, while #Tiruchirappalli and #Salem might now also be affected. Please stay updated on your flight status via https://t.co/VhykW6WdB1. (1/2)
— IndiGo (@IndiGo6E) November 26, 2024