കേരളം

kerala

ETV Bharat / bharat

ജമ്മു കശ്‌മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ - terrorists attack in Doda - TERRORISTS ATTACK IN DODA

ദോഡയിലാണ് വീണ്ടും ഏറ്റുമുട്ടലുണ്ടായത്. ഭീകരർക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കി സൈന്യം.

ജമ്മു കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ  KATHUA TERROR ATTACK  DODA TERRORISTS ATTACK  INDIAN ARMY
Representative Image (Etv Bharat)

By ETV Bharat Kerala Team

Published : Jul 10, 2024, 2:46 PM IST

ദോഡ: ജമ്മു കശ്‌മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. ഇന്നലെ ദോഡയിലാണ് വീണ്ടും ഏറ്റുമുട്ടലുണ്ടായത്. കത്വവാ - ദോഡ മേഖലയിൽ തുടർച്ചയായുള്ള ഭീകരാക്രമങ്ങളെ തുടർന്ന് സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ് സൈന്യം. മേഖലയിൽ മൂന്ന് ഭീകരർ തമ്പടിച്ചിട്ടുണ്ടെന്നാണ് വിവരം. ഭീകരർക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് സേന.

ജൂലൈ 8 ന് കത്വ ജില്ലയിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ പതിയിരുന്നായിരുന്നു ഭീകരർ ആക്രമണം നടത്തിയത്. സംഭവത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെടുകയും എട്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. മേഖലയിൽ പെട്രോളിംഗ് നടത്തുന്നതിനിടെ വാഹനവ്യൂഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു ഭീകരർ.

Also Read: 'ഭീകരാക്രമണങ്ങൾക്ക് പരിഹാരം കാണേണ്ടത് പൊള്ളയായ പ്രസംഗങ്ങളിൽ നിന്നല്ല': രാഹുൽ ഗാന്ധി

ABOUT THE AUTHOR

...view details