അമ്രേലി: ഗുജറാത്തിലെ അമ്രേലി ജില്ലയിൽ സവർ കുണ്ഡ്‌ലയിലും സമീപ ഗ്രാമങ്ങളിലും ഭൂചലനം. ഇന്ന് (ഒക്‌ടേബർ 27) വൈകിട്ട് 5.20നാണ് ഭൂചലനം അനുഭവപ്പെട്ടത്. സവർ കുണ്ഡ്‌ല, മിതിയാല, ധാജ്‌ഡി, സക്രപാര തുടങ്ങിയ ഗ്രാമങ്ങളിലാണ് ഭൂചലനം ഉണ്ടായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഭൂചലനം ഉണ്ടായ ഉടൻ തന്നെ ധാരി ഗിർ ഗ്രാമങ്ങളിലെ ജനങ്ങൾ വീടൊഴിഞ്ഞു. റിക്‌ടർ സ്‌കെയിലിൽ 3.7 ആണ് ഭൂചലനത്തിൻ്റെ തീവ്രത രേഖപ്പെടുത്തിയത്. അക്ഷാംശം 21.247 ലും രേഖാംശം 71.105 ലുമാണ് ഭൂചലനം ഉണ്ടായതെന്നും ഗാന്ധിനഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്‌മോളജിക്കൽ റിസർച്ച് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.
Also Read:കര തൊട്ട് 'ദന'; ഒഡിഷയും ബംഗാളും അതീവ ജാഗ്രതയിൽ, സാഹചര്യങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി