ചെന്നൈ (തമിഴ്‌നാട്) : മുതിർന്ന ഡിഎംകെ എംഎൽഎ കെ പൊൻമുടി വീണ്ടും തമിഴ്‌നാട് മന്ത്രിയായി സത്യപ്രതിജ്ഞചെയ്‌തു. പൊൻമുടിയെ തന്‍റെ നേതൃത്വത്തിലുള്ള മന്ത്രി സഭയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ നൽകിയ ശുപാർശ തമിഴ്‌നാട് ഗവർണർ ആർ എൻ രവി വെള്ളിയാഴ്‌ച അംഗീകരിച്ചതായി രാജ്ഭവൻ അറിയിച്ചതിനെ തുടർന്നാണ് പൊൻമുടിയുടെ സത്യപ്രതിജ്ഞ നടന്നത്.
ഇന്ന് ഉച്ചകഴിഞ്ഞ് 3.30നാണ് വിദ്യാഭ്യാസ ഉന്നത വകുപ്പ് മന്ത്രിയായി പൊൻമുടിയുടെ സത്യപ്രതിജ്ഞ നടന്നത്. തമിഴ്‌നാട് രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മന്ത്രിമാരായ എം സുബ്രഹ്മണ്യൻ, ശേഖർ ബാബു, ഉദയനിധി സ്‌റ്റാലിൻ എന്നിവർ പങ്കെടുത്തു. ചടങ്ങിന് ശേഷം സത്യപ്രതിജ്ഞയ്‌ക്ക് ക്ഷണിക്കാന്‍ ഗവർണർക്ക് നിർദേശം നൽകിയതിന് എം കെ സ്‌റ്റാലിൻ സുപ്രീം കോടതിക്ക് നന്ദി പറഞ്ഞു.
അദ്ദേഹത്തിന്‍റെ എക്‌സിലെ അക്കൗണ്ട് വഴിയാണ് അദ്ദേഹം നന്ദി പറഞ്ഞത് , "ഭരണഘടനയുടെ സംരക്ഷകനായ സുപ്രീം കോടതിയുടെ സമയോചിതമായ ഇടപെടലിനും, ജനാധിപത്യത്തെ സംരക്ഷിച്ച് ഭരണഘടനയുടെ ആത്മാവ് ഉയർത്തിപ്പിടിച്ചതിനും തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് വേണ്ടി ഞാൻ നന്ദി പറയുന്നു എന്നാണ് സ്‌റ്റാലിൽ എക്‌സിൽ കുറിച്ചത്. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനും ഭരണഘടന ഉയർത്തിപ്പിടിക്കുന്നതിനും നിർണായകമാണെന്ന് സ്‌റ്റാലിൽ പറഞ്ഞു.