ETV Bharat / state

പെരിന്തൽമണ്ണയിലെ സ്വർണക്കവർച്ച: കുറ്റകൃത്യം നടത്തിയത് വൻ ആസൂത്രണത്തോടെ, നിര്‍ണായക വെളിപ്പെടുത്തലുമായി പൊലീസ്, സംഭവമിങ്ങനെ

ജ്വല്ലറി ഉടമകളെ നിരന്തരം നിരീക്ഷിച്ച ശേഷമാണ് പ്രതികൾ കുറ്റകൃത്യം നടപ്പിലാക്കാൻ തീരുമാനിച്ചതെന്ന് പൊലീസ്

PERINTHALMANNA GOLD THEFT  പെരിന്തൽമണ്ണ സ്വർണക്കവർച്ച  MALAPPURAM SP  KM JEWELERS GOLD THEFT
From left Scooter, KM Jewellers owners (ETV Bharat)
author img

By ETV Bharat Kerala Team

Published : 2 hours ago

മലപ്പുറം: പെരിന്തൽമണ്ണയിൽ സഹോദരങ്ങളെ ആക്രമിച്ച് സ്വർണം കവർന്ന സംഭവത്തിൽ പ്രതികൾ കുറ്റകൃത്യം നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് മലപ്പുറം എസ്‌പി ആർ വിശ്വനാഥ്‌. മൂന്ന് കിലോഗ്രാമോളം സ്വര്‍ണം കവർച്ച ചെയ്‌ത കേസിൽ ഒമ്പത് പേർ കൂടി അറസ്റ്റിലായതോടെ പ്രതികളുടെ ആകെ എണ്ണം 13 ആയി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയും നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയും ചെയ്യുന്ന പാറക്കെട്ട് വീട്ടിൽ വിപിൻ (36), താമരശ്ശേരി അടിവാരം സ്വദേശികളായ ആലംപടി ഷിഹാബുദ്ദീൻ (28), പുത്തൻവീട്ടിൽ അനസ് (27), പിണറായി എരുവെട്ടി സ്വദേശി കിഴക്കേപറമ്പത്ത് അനന്തു (28), തൃശൂർ വെള്ളാനിക്കര സ്വദേശി കൊട്ടിയാട്ടിൽ സലീഷ് (35), കിഴക്കുംപാട്ടുകര സ്വദേശി പട്ടത്ത് മിഥുൻ എന്ന അപ്പു (37).

മലപ്പുറം എസ്‌പി ആർ വിശ്വനാഥ്‌ മാധ്യമങ്ങളോട് (ETV Bharat)

പാട്ടുരക്കൽ സ്വദേശി കുറിയേടത്ത് മനയിൽ അർജ്ജുൻ (28) പിച്ചി ആലപ്പാറ സ്വദേശി പയ്യംകോട്ടിൽ സതീഷ് (46), കണ്ണറ സ്വദേശി കഞ്ഞിക്കാവിൽ ലിസൺ (31) എന്നിവരെയാണ് കണ്ണൂർ, തൃശൂർ, താമരശ്ശേരി എന്നിവിടങ്ങളിൽ നിന്ന് കഴിഞ്ഞദിവസം രാത്രിയിൽ മലപ്പുറം എസ്‌പി ആർ വിശ്വനാഥ് ഐപിഎസിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.

കൂത്ത് പറമ്പ് പത്തായക്കുന്ന് പാട്ടിയം സ്വദേശികളായ ശ്രീരജ് വീട്ടിൽ നിജിൽ രാജ് (35), ആശാരിക്കണ്ടിയിൽ പ്രഭിൻലാൽ (29), തൃശൂർ വരന്തരപ്പള്ളി സ്വദേശി കളിയങ്ങര സജിത്ത് കുമാർ (39), എളവള്ളി സ്വദേശി കോരാംവീട്ടിൽ നിഖിൽ (29) എന്നിവർ കവർച്ച നടത്തി തൃശൂർ ഭാഗത്തേക്ക് കാറിൽ പോകവേ നേരത്തെ പൊലീസിൻ്റെ പിടിയിലായിരുന്നു.

ജ്വല്ലറി ഉടമകളെ നിരന്തരം നിരീക്ഷിച്ച ശേഷമാണ് പ്രതികൾ കുറ്റകൃത്യം നടത്താൻ തീരുമാനിച്ചത്. ഓപ്പറേഷനിൽ 9 പ്രതികൾ നേരിട്ട് പങ്കെടുത്തിരുന്നു. നഷ്‌ടപ്പെട്ട മൂന്നരക്കിലോ സ്വർണത്തിലെ രണ്ട് കിലോയിലധികം കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.

അന്വേഷണത്തിൻ്റെ നാൾ വഴികൾ

കഴിഞ്ഞ വ്യാഴാഴ്‌ച (നവംബർ 21) രാത്രി എട്ടരയോടെയാണ് പെരിന്തൽമണ്ണ ഊട്ടിറോഡിലെ കെഎം ജ്വല്ലറി എന്ന സ്ഥാപനം അടച്ച് സ്‌കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്ന ഉടമ യൂസഫിനെയും സഹോദരൻ ഷാനവാസിനെയും കാറിലെത്തിയ സംഘം സ്‌കൂട്ടറിൽ കാർകൊണ്ട് ഇടിച്ചുവീഴ്ത്തിയ ശേഷം കവര്‍ച്ച നടത്തിയത്. താഴെവീണ ഇരുവരുടെയും കണ്ണിലേക്ക് കുരുമുളക് സ്പ്രേ അടിക്കുകയും കൈവശമുണ്ടായിരുന്ന മൂന്ന് കിലോഗ്രാമോളം വരുന്ന സ്വർണാഭരണങ്ങളെടുത്ത് കാറിൽ രക്ഷപ്പെടുകയും ചെയ്‌തത്.

ജ്വല്ലറി ഉടമകൾ പൊലീസിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസ് ഐപിഎസിൻ്റെ നിർദേശ പ്രകാരം പാലക്കാട്, തൃശൂർ പൊലീസ് രാത്രിയിൽ കുറ്റകൃത്യത്തിനുപയോഗിച്ച കാർ കേന്ദ്രീകരിച്ച് പരിശോധനയും പട്രോളിങ്ങും ശക്തമാക്കി. ഇതിൻ്റെ ഫലമായി തൃശൂരിൽ വച്ച് സംശയാസ്‌പദമായ രീതിയിൽ വന്ന കാർ തൃശൂർ ഈസ്റ്റ് പൊലീസ് തടഞ്ഞ് കാറിലുണ്ടായിരുന്ന നിജിൽരാജ്, പ്രബിൻലാൽ, സജിത്ത് കുമാർ, നിഖിൽ എന്നിവരെ കസ്റ്റഡിയിലെടുക്കുകയും പെരിന്തൽമണ്ണ പൊലീസിന് കൈമാറുകയുമായിരുന്നു.

കസ്റ്റഡിയിലെടുത്ത നാല് പ്രതികളെയും പെരിന്തൽമണ്ണയിലെത്തിച്ചു. പിന്നീട് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് ഐപിഎസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയായിരുന്നു. പ്രതികളെ ദിവസങ്ങളോളം വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് കവർച്ചയുടെ ആസൂത്രണ വഴികൾ ചുരുളഴിയുന്നത്.

കണ്ണൂർ, തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും ആസൂത്രണം നടത്തിയവരെക്കുറിച്ചും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ സിഐമാരായ സുമേഷ് സുധാകരൻ, ദീപകുമാർ, സംഗീത്, ബിജു, എസ്ഐ എൻ റിഷാദലി എന്നിവരുടെ നേതൃത്വത്തിൽ സംഘങ്ങളായി തിരിഞ്ഞു. പിന്നീട് തൃശൂർ, കൂത്തുപറമ്പ്, കോഴിക്കോട് താമരശ്ശേരി എന്നിവിടങ്ങളിൽ നിന്നായി കവർച്ച ആസൂത്രണം ചെയ്‌തവരടക്കം ഒമ്പതുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു.

പ്രതികൾ ആസൂത്രണം നടപ്പിലാക്കിയത് ഇങ്ങനെ

തൃശൂർ, ഗുരുവായൂർ, ചാലക്കുടി, കേച്ചേരി ഭാഗങ്ങളിൽ ലോഡ്‌ജുകളിൽ ദിവസങ്ങളോളം താമസിച്ചാണ് സംഘം കവർച്ച ആസൂത്രണം ചെയ്‌തത്. സംഘത്തിൽപ്പെട്ട നാലുപേർ പിടിയിലായതറിഞ്ഞ് തൃശൂരിൽ തന്നെയുണ്ടായിരുന്ന മറ്റുള്ളവർ രക്ഷപ്പെടുകയായിരുന്നു. അറസ്റ്റ് ചെയ്‌ത കൂത്തുപറമ്പ് സ്വദേശി വിപിൻ ഒരു കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച് ജയിലിലാണ്. രണ്ടര മാസം കൂടുമ്പോൾ 15 ദിവസം പരോൾ ലഭിച്ച് നാട്ടിൽ വരും.

ജയിലിനകത്ത് വച്ച് പരിചയപ്പെട്ട ഷിഹാബ്, അനസ് വഴി പെരിന്തൽമണ്ണയിലെ ജ്വല്ലറിയെക്കുറിച്ചുള്ള വിവരങ്ങളറിഞ്ഞ വിപിൻ തൻ്റെ നാട്ടിൽ തന്നെയുള്ളതും സമാനകേസുകളിൽ പ്രതിയുമായ അനന്തു മുഖേന കണ്ണൂർ, തൃശൂർ കേന്ദ്രീകരിച്ചുള്ള സംഘത്തെ അറിയിച്ചു. സംഘത്തിൽപ്പെട്ട നിജിൽ രാജ്, സലീഷ് എന്നിവർ പെരിന്തൽമണ്ണയിലെത്തി ജ്വല്ലറിയും, വീടും, ഉടമകൾ പോവുന്ന സമയവും പരിസരങ്ങളും നിരീക്ഷിച്ചുവെച്ചു.

തിരികെ പോയ ശേഷം 21ന് വൈകിട്ട് നാലുമണിയോടെ ഒമ്പതുപേരടങ്ങുന്ന സംഘം മഹീന്ദ്രകാറിൽ പെരിന്തൽമണ്ണ പട്ടാമ്പിറോഡിൽ കാത്തുനിന്ന് രാത്രി എട്ടരയോടെ ജ്വല്ലറിയുടമകൾ കടയടച്ച് വരുമ്പോൾ കവർച്ച നടത്തുകയായിരുന്നു. കവർച്ചയ്ക്ക് ശേഷം സംഘത്തിലെ നാലുപേർ ഷൊർണൂർ ഇറങ്ങുകയും ബാക്കിയുള്ളവർ തൃശൂരിലേക്ക് പോകുന്ന വഴിയാണ് പൊലീസിൻ്റെ പിടിയിലായത്.

മിഥുൻ, സതീഷ്, ലിസൺ, അർജുൻ, എന്നിവർ കവർച്ച ചെയ്‌ത സ്വർണം വിൽക്കാൻ സഹായിച്ചവരും രക്ഷപ്പെടാൻ സഹായിച്ചവരുമാണ്. പിടിയിലായ സജിത്ത് കുമാർ, സലീഷ്, അനന്തു, ഷിഹാബ്, അനസ്, മിഥുൻ, സതീഷ് എന്നിവരെല്ലാം മുൻപും സമാന കേസുകളിൽ പ്രതിയായവരാണ്. സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായും മറ്റു സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായും എസ്‌പി ആർ വിശ്വനാഥ് ഐപിഎസ് അറിയിച്ചു.

മലപ്പുറം എസ്‌പി ആർ വിശ്വനാഥിൻ്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ഡിവൈഎസ്‌പി ടികെ ഷൈജു, പെരിന്തൽമണ്ണ സിഐ സുമേഷ് സുധാകരൻ, പോത്തുകൽ ഇൻസ്പെക്‌ടർ എ ദീപകുമാർ, കൊളത്തൂർ ഇൻസ്പെക്‌ടർ പി സംഗീത്, പെരുമ്പടപ്പ് ഇൻസ്പെക്‌ടർ സി വി ബിജു, പെരിന്തൽമണ്ണ എസ്ഐമാരായ എൻ റിഷാദലി, ഷാഹുൽ ഹമീദ് എന്നിവരുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ പൊലീസും മലപ്പുറം ജില്ലാ ഡാൻസാഫ് സ്ക്വാഡുകളും ആണ് സംഘത്തിലുണ്ടായിരുന്നത്.

Also Read: ഒരു കോടിയും 300 പവനും മോഷണം പോയി; കണ്ണൂരില്‍ വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.