പ്രേക്ഷകരുടെ കാത്തിരിപ്പ് പോലെ തന്നെ വമ്പന്‍ ഒടിടി റിലീസുകളാണ് നവംബര്‍ അവസാന ആഴ്‌ചയില്‍ എത്തുന്നത്. മലയാളം ഉള്‍പ്പടെ നിരവധി സിനിമകളും സീരീസുകളുമാണ് നിങ്ങളുടെ മുന്നിലേക്ക് എത്താന്‍ പോകുന്നത്. ദുല്‍ഖര്‍ സല്‍മാന്‍റെ ലക്കി ഭാസ്‌കര്‍ മുതല്‍ എസ് എന്‍ സ്വാമിയുടെ സീക്രട്ട് വരെ ഈ വാരത്തില്‍ പ്രേക്ഷകരെ ആവേശം കൊള്ളിക്കാന്‍ എത്തുന്നുണ്ട്.
മാത്രമല്ല കന്നഡ ചിത്രം ബഗീര, ഹോളിവുഡ് ചിത്രം ഏലിയൻ റോമുലസ് എന്നിവയും എത്തുന്നുണ്ട്. ഈ ആഴ്‌ച ഒടിടിയിൽ എത്തിയ ഏറ്റവും പുതിയ റിലീസുകള്‍ ഏതൊക്കെ എന്ന് നോക്കാം.
ലക്കി ഭാസ്‌കര്‍
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ 'ലക്കി ഭാസ്‌കര്‍' ആഗോളതലത്തില്‍ 109 കോടി രൂപയ്ക്ക് മുകളില്‍ കളക്ഷന്‍ നേടി വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രമാണിത്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്‌ത ലക്കി ഭാസ്‌കര്‍ മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുഗിലുമൊക്കെ മികച്ച കളക്ഷനാണ് നേടുന്നത്.
തിയേറ്ററില്‍ വലിയ ആരവം തീര്‍ത്ത ഈ ചിത്രം ഒടിടിയിലേക്കും എത്തുകയാണ്. നെറ്റഫ്ലിക്‌സിലൂടെ നവംബര്‍ 28 നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. 30 കോടി രൂപയ്ക്ക് ചിത്രത്തിന്‍റെ ഒടിടി ഡീൽ നെറ്റ്ഫ്ലിക്‌സ് ഉറപ്പിച്ചുവെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തെലുഗ്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. വെഫേറർ ഫിലിംസിന്‍റെ ഒഫീഷ്യൽ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
പൊറാട്ടു നാടകം
സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്‌ത 'പൊറാട്ട് നാടകം' ഒടിടിയിലേക്ക്. സമൂഹത്തിലെ സമീപകാല സംഭവങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ആക്ഷേപഹാസ്യമായി ഒരുക്കിയ ചിത്രം ഒക്ടോബർ 18നാണ് തിയേറ്ററിറിലെത്തിയത്. സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ഒടിടിയിൽ പ്രദർശനത്തിന് ഒരുങ്ങുകയാണ്.
സൈജു കുറുപ്പിനൊപ്പം മണിക്കുട്ടി എന്നു പേരുള്ള പശുവും ഒരു നിർണ്ണായക കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. എമിറേറ്റ്സ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ വിജയൻ പള്ളിക്കര നിർമ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് 'മോഹൻലാൽ' , 'ഈശോ' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സുനീഷ് വാരനാട് ആണ്. രാഹുൽ രാജ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
ആമസോൺ പ്രൈം വീഡിയോയിലൂടെ പൊറാട്ട് നാടകം ഒടിടിയിലെത്തുമെന്നാണ് വിവരം. ചിത്രം വിദേശത്ത് സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. ഉടൻ തന്നെ ഇന്ത്യയിലും പ്രദർശനം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
തെക്ക് വടക്ക്
പ്രേക്ഷകര്‍ക്ക് ചിരിയും തമാശയും സമ്മാനിച്ച ചിത്രമാണ് തെക്ക് വടക്ക്. സുരാജ് വെഞ്ഞാറമൂടും വിനായകനും പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്.
കോമഡി പശ്ചാത്തലമാക്കിയൊരുക്കിയ മനോരമ മാക്‌സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു. വിദേശ രാജ്യങ്ങളിലുള്ളവര്‍ക്ക് സിംപ്ലി സൗത്തിലൂടെ കാണാം. പ്രേം ശങ്കര്‍ സംവിധാനം ചെയ്‌ത ഈ ചിത്രം കോമഡി പശ്ചാത്തലമാക്കിയാണ് ഒരുക്കിയത്.
ഹെർ
ഉര്‍വശി, പാര്‍വതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, രമ്യ നമ്പീശന്‍, ലിജോമോൾ ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന ഹെർ ഒടിടിയിലേക്ക്. ഫ്രൈഡേ, ലോ പോയിന്‍റ് എന്നീ സിനിമകൾക്കു ശേഷം ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹെര്‍. അഞ്ച് സ്ത്രീകളുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ഹെർ പറയുന്നത്.
പ്രതാപ് പോത്തന്‍ അവസാനം അഭിനയിച്ച ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
എ.ടി സ്റ്റുഡിയോസിന്‍റെ ബാനറിൽ അനീഷ് എം തോമസ് ആആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അർച്ചന വാസുദേവ് ആണ് തിരക്കഥ. ഛായാഗ്രാഹകൻ - ചന്ദ്രു സെൽവരാജ്, എഡിറ്റർ - കിരൺ ദാസ്, സംഗീതം- ഗോവിന്ദ് വസന്ത.
മനോര മാക്‌സിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. നവംബര്‍ 29ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
ഇടിയന്‍ ചന്തു
വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍ നായകനായി എത്തിയ ചിത്രമാണ് ഇടിയന്‍ ചന്തു. ശ്രീജിത്ത് വിജയനാണ് ചിത്രം സംവിധാനം ചെയ്‌തത്. ലാലു അലക്‌സ്, ജോണി ആന്റണി, ലെന, രമേശ് പിഷാരടി കുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ട്.
ആമസോണ്‍ പ്രൈമിലൂടെ നവംബര്‍ 24 മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. ചന്തു സലിം കുമാർ വില്ലനായെത്തുന്ന ചിത്രം കൂടിയാണിത്.
കുരുക്ക്
പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയ ക്രൈം ത്രില്ലറാണ് നവാഗതനായ അഭിജിത്ത് നൂറാണി തിരക്കഥ രചിച്ച് സംവിധാനം ചെയ്‌ത 'കുരുക്ക്'.
നിഷാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷാജി പുനലാലാണ് ചിത്രത്തിന്‍റെ നിർമാണം. തലസ്ഥാന നഗരിയെ നടുക്കിയ ഒരു ഇരട്ടക്കൊലപാതകത്തിൻ്റെ കുരുക്കഴിക്കാൻ ശ്രമിക്കുന്ന സമർത്ഥനായ പൊലീസ് ഉദ്യോഗസ്ഥൻ്റെ ഇൻവസ്റ്റിഗേഷൻ കഥയാണ് ചിത്രം പറയുന്നത്.
ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് കുരുക്ക് ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
വിവേകാനന്ദൻ വൈറലാണ്
ഷൈൻ ടോം ചാക്കോ നായകനായ കമൽ ചിത്രം വിവേകാനന്ദൻ വൈറലാണ് ഇപ്പോൾ ഒടിടിയിൽ കാണാം. വിവാഹിതനും ഏറെ ലൈംഗികാസക്തിയുമുള്ള വിവേകാനന്ദൻ എന്ന സർക്കാർ ജീവനക്കാരനെയാണ് ഷൈൻ ടോം ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
സ്വാസിക, ഗ്രേസ് ആന്റണി എന്നിവരാണ് നായികമാർ. ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
സീക്രട്ട്
ധ്യാൻ ശ്രീനിവാസനെ നായകനാക്കി എസ്.എൻ സ്വാമി സംവിധാനം ചെയ്‌ത 'സീക്രട്ട്' ഇപ്പോൾ ഒടിടിയിൽ കാണാം. എസ് എൻ സ്വാമിയുടെ ആദ്യ സംവിധാന സംരംഭമാണിത്. അപർണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്രാ മോഹൻ, രഞ്ജിത്ത്, രഞ്ജി പണിക്കർ, ജയകൃഷ്ണൻ, സുരേഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ, മണിക്കുട്ടൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.
എസ്.എൻ സ്വാമി തന്നെയാണ് ചിത്രത്തിനറെ കഥയും തിരക്കഥയും ഒരുക്കിയത്. ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ മനോരമ മാക്സിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
ബഗീര
ശ്രീമുരളി നായകനായി എത്തിയ കന്നഡ ചിത്രം. ഡോ സൂരി സംവിധാനം ചെയ്‌ത ചിത്രം നിര്‍മിച്ചത് ഹോംബാലെ ഫിലിംസാണ്. ആക്ഷന്‍ ത്രില്ലറായി എത്തിയ ചിത്രം നെറ്റ്ഫ്‌ളിക്‌സിലൂടെ സ്ട്രീമിങ് ആരംഭിച്ചു.
ഡ്യൂണ്‍ പ്രൊഫസി
എമിലി വാട്‌സണിനൊപ്പം തബുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ സീരിസാണ് ഡ്യൂണ്‍ പ്രൊഫസി.
ഡ്യൂണ്‍ നടക്കുന്നതിന് 10,000 വര്‍ഷം മുന്‍പാണ് കഥ നടക്കുന്നത്. സീരീസിന്‍റെ ആദ്യ എപ്പിസോഡ് പുറത്തുവന്നു. രണ്ടാമത്തെ എപ്പിസോഡ് നവംബര്‍ 24ന് ജിയോ സിനിമയിലൂടെയാണ് പ്രദര്‍ശനത്തിന് എത്തിയത്.
ഏലിയന്‍ റോമുലസ്
ഏലിയന്‍ ഫ്രാഞ്ചൈസിലെ ഏഴാമത്തെ ചിത്രം. കെയ്‌ലി സ്‌പൈനി, ഡേവിഡ് ജോണ്‍സണ്‍, ആര്‍ച്ചി റിനോസ്, ഇസബെല്ല മെര്‍സിഡ് എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. ഓഗസ്റ്റ് 23 ന് റിലീസ് ചെയ്ത ഹോളിവുഡ് ചിത്രം തിയറ്ററില്‍ വന്‍ വിജയം നേടിയിരുന്നു. നവംബര്‍ 21ന് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിച്ചു.
യേ കാലി കാലി ആന്‍ഘേന്‍ സീസണ്‍ 2
ശ്വേത ത്രിപാഠി, താഹിര്‍ രാജ് ബാസിന്‍, ആന്‍ചല്‍ സിങ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ സീരീസ്. ആദ്യ സീസണ്‍ മികച്ച അഭിപ്രായം നേടിയതിനു പിന്നാലെയാണ് രണ്ടാം സീസണ്‍ എത്തുന്നത്. നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചു.