ലാഗോസ് (നൈജീരിയ): പുരുഷന്മാരുടെ ടി20 ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞ സ്‌കോറിന് പുറത്താകുന്ന ടീമെന്ന റെക്കോര്‍ഡ് ഐവറി കോസ്റ്റിന്‍റെ പേരില്‍ എഴുതി. ഐസിസി ടി20 ലോകകപ്പ് ആഫ്രിക്ക സബ് റീജിയണൽ യോഗ്യതാ റൗണ്ടിൽ നൈജീരിയയ്‌ക്കെതിരായ മത്സരത്തില്‍ 7.3 ഓവറില്‍ വെറും ഏഴ് റണ്‍സിനാണ് ടീം പുറത്തായത്. മത്സരത്തില്‍ നൈജീരിയ 264 റണ്‍സിന് വിജയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
Nigeria has posted a huge total of 271/4 in 20 overs against Ivory Coast.
— ICC Africa (@ICC_Africa_) November 24, 2024
Ivory Coast needs 272 runs from 20 overs to win.
Watch the second innings live on https://t.co/x310mcloFO.#T20AfricaMensWCQualifierC https://t.co/HldfZcD6wU pic.twitter.com/eVStYBeOyA
ഏറ്റവും പുതിയ ഐസിസി അംഗമാണ് ഐവറി കോസ്റ്റ്. നടന്നുകൊണ്ടിരിക്കുന്ന ആഫ്രിക്ക ടി20 സബ് റീജിയണൽ ക്വാളിഫയർ സി ടീം പങ്കെടുക്കുന്ന ആദ്യ ഐസിസി മത്സരമാണ്. നൈജീരിയക്കെതിരായ മത്സരത്തിൽ ടോസ് നേടിയ ആതിഥേയർ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രാജ്യത്തിനായി ടി20യിൽ സെഞ്ച്വറി നേടുന്ന ആദ്യ താരമായി സെലിം സലാവ് മാറി. ഓപ്പണർ സുലൈമോൻ റൺസെവേ അർധസെഞ്ചുറി നേടിയപ്പോൾ ഐസക് ഒക്‌പെ 65 റൺസുമായി പുറത്തായി.
കൂറ്റൻ ലക്ഷ്യം മുന്നിൽ കണ്ട ഐവറി കോസ്റ്റ് നേരത്തെ തന്നെ സമ്മർദ്ദത്തിലായിരുന്നു. ബാറ്റിംഗ് നിരയിൽ ആറ് പേർ ഡക്കിൽ പുറത്തായി. ഒരു ബാറ്റർ ഡക്കിൽ പുറത്താകാതെ നിന്നു. മറ്റ് മൂന്ന് ബാറ്റർമാർ ഒരു റൺസ് മാത്രമാണ് നേടിയത്. മുന്‍പ് പത്ത് റണ്‍സായിരുന്നു ഏറ്റവും കുറഞ്ഞ ടോട്ടല്‍. മംഗോളിയ - സ്‌പെയിന്‍ മത്സരത്തിലും ഐല്‍ ഓഫ് മാന്‍ -സ്‌പെയിന്‍ മത്സരത്തിലുമായിരുന്നു കുറഞ്ഞ സ്‌കോറായ പത്ത് റണ്‍സ് ടോട്ടൽ പിറന്നത്.
A 264-run win for the hosts on matchday two of the #T20AfricaMensWCQualifierC.
— ICC Africa (@ICC_Africa_) November 24, 2024
Nigeria 271/4 in 20 overs, Ivory Coast 7/10 in 7.3 overs
Full match details: https://t.co/s8EkObxse8 https://t.co/nMJpD1fhDN pic.twitter.com/tsghd4f9zm
വനിതാ ഗെയിമിൽ 6 എന്ന സ്‌കോറോടെ ഏറ്റവും കുറഞ്ഞ സ്‌കോർ നേടിയതിന്‍റെ റെക്കോർഡുകൾ മാലിദ്വീപും മാലിയും പങ്കിടുന്നു. 2019 ലെ സൗത്ത് ഏഷ്യൻ ഗെയിംസിൽ മാലിദ്വീപിനെ ബംഗ്ലാദേശ് പുറത്താക്കി. അതേ വർഷം തന്നെ മാലിയെ റുവാണ്ട പുറത്താക്കി.