ഉത്തര്‍പ്രദേശ്: ജലേസർ പട്ടണത്തിലെ ഒരു ദർഗയ്ക്ക് സമീപമുള്ള സ്വകാര്യ ഭൂമി വഖഫ് സ്വത്താണെന്ന് അവകാശപ്പെട്ട് ഒരു സംഘം ആളുകൾ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനെ എതിർത്തതിനെ തുടർന്ന് വൻ സംഘർഷം. അനില്‍കുമാര്‍ എന്ന വ്യക്തിയുടെ സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ റഫീഖ് എന്ന വ്യക്തി വന്ന് വഖഫ് ഭൂമിയെന്ന് ആരോപിച്ച് സംഘര്‍ഷം ഉണ്ടാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ആളുകള്‍ കൂട്ടംകൂടിയതോടെ വലിയ സംഘര്‍ഷമുണ്ടായെന്നും ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്കേൽക്കുകയും കാര്യമായ നാശനഷ്‌ടങ്ങൾ ഉണ്ടാകുകയും ചെയ്‌തുവെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ രണ്ട് പ്രതികളെ അറസ്‌റ്റ് ചെയ്‌തതായും 16 പ്രതികൾക്കെതിരെയും കണ്ടാലറിയാവുന്ന 150 പേർക്കെതിരെയും കേസെടുത്തതായും പൊലീസ് വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഭൂമി വഖഫ് സ്വത്താണെന്ന് അവകാശപ്പെട്ട് ഒരു സംഘം ആളുകള്‍ ചുറ്റിക ഉപയോഗിച്ച് അതിർത്തി മതിൽ പൊളിക്കുകയും പത്തോളം വാഹനങ്ങൾ നശിപ്പിക്കുകയും കല്ലെറിഞ്ഞതായും പൊലീസ് പറയുന്നു. 3181 മുതൽ 3192 വരെയുള്ള സർവേ നമ്പരുകളിലുള്ള തർക്കഭൂമി സ്വകാര്യ പൂർവ്വിക സ്വത്താണെന്ന് റവന്യൂ രേഖകള്‍ ഉണ്ടെന്ന് ദർഗാ കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ സ്ഥിരീകരിച്ചതായി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്‌ഡിഎം) വിപിൻ കുമാർ മോറൽ പറഞ്ഞു.
സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് ഉടനടി നടപടികള്‍ സ്വീകരിച്ചെന്നും സീനിയർ പൊലീസ് സൂപ്രണ്ട് (എസ്എസ്‌പി) ശ്യാം നാരായൺ സിങ് വ്യക്തമാക്കി. സംഘര്‍ഷത്തിന്‍റെ സൂത്രധാരനെന്ന് പറയപ്പെടുന്ന റഫീഖിനെ തിങ്കളാഴ്‌ച പൊലീസ് അറസ്‌റ്റ് ചെയ്യുകയും ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടതായും ഉദ്യോഗസ്ഥർ അറിയിച്ചു.
കലാപം, ഭീഷണിപ്പെടുത്തൽ, പൊതു ശല്യമുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി റഫീഖ് ഉൾപ്പെടെ പേരുള്ള 16 പേർക്കെതിരെ എഫ്ഐആർ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്ന് ജലേസർ പൊലീസ് സ്‌റ്റേഷൻ ഇൻചാർജ് സുധീർ രാഘവ് പറഞ്ഞു.
Read Also: 'വഖഫ് വോട്ട് ബാങ്കിനായി കോണ്‍ഗ്രസ് സൃഷ്‌ടിച്ചത്, അതിന് ഭരണഘടനയില്‍ സ്ഥാനമില്ല': പ്രധാനമന്ത്രി