ന്യൂഡല്‍ഹി:മധ്യവയസ്‌കരായ ദമ്പതിമാരുടെയും അവരുടെ 23കാരിയായ മകളുടെയും കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്. രാജ്യതലസ്ഥാനത്തെ നടുക്കിയ കൊലപാതകത്തില്‍ പ്രതിയെ മണിക്കൂറുകള്‍ക്കകം തന്നെ പൊലീസ് തിരിച്ചറിഞ്ഞു. ദമ്പതിമാരുടെ മകന്‍ തന്നെയാണ് ഈ ക്രൂരകൃത്യം ചെയ്‌തതെന്ന് പൊലീസ് വ്യക്തമാക്കി.
ബണ്ടി(20) എന്ന് വിളിക്കുന്ന സംസ്ഥാനതല ബോക്‌സറായ മകനാണ് മാതാപിതാക്കളായ രാജേഷ്‌കുമാര്‍ (51), കോമള്‍ (46), മൂത്തസഹോദരി കവിത (23) എന്നിവരെ കഴിഞ്ഞ ദിവസം സ്വന്തം വീട്ടില്‍ വച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.
പുലര്‍ച്ചെ 5.30ന് നടക്കാന്‍ പോയ താന്‍ തിരികെ വന്നപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് മകന്‍ ആദ്യം പൊലീസിനോട് പറഞ്ഞത്. ആദ്യം പൊലീസിലും പിന്നീട് അമ്മാവനോടും ഫോണില്‍ വിളിച്ച് അര്‍ജുന്‍ തന്നെയാണ് വിവരം പറഞ്ഞതും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൊലപാതകത്തിന് പിന്നിലെ കാരണങ്ങള്‍
ഉറങ്ങിക്കിടന്നപ്പോഴാണ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതെന്ന് അര്‍ജുന്‍ പൊലീസിനോട് വെളിപ്പെടുത്തി. പിതാവ് തന്നെ നിരന്തരം അപമാനിക്കുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അര്‍ജുന്‍ വ്യക്തമാക്കി. അര്‍ജുന്‍ കായികമേഖലയില്‍ വളരെ തത്പരനായിരുന്നു. പഠനത്തില്‍ ഏറെ പിന്നാക്കവും, ഇതാണ് മാതാപിതാക്കള്‍ എപ്പോഴും ഇയാളെ പരിഹസിക്കാന്‍ കാരണമായത്. പരസ്യമായി പോലും ഇത് പറഞ്ഞ് അര്‍ജുനെ ഇവര്‍ അപമാനിച്ചിരുന്നുവെന്ന് പറയപ്പെടുന്നു.
രണ്ട് ദിവസം പിതാവ് പരസ്യമായി അര്‍ജുനെ മര്‍ദ്ദിച്ചിരുന്നു. സ്വത്തുക്കളെല്ലാം സഹോദരിക്ക് നല്‍കാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചതും പകയുണ്ടാക്കി. മാതാപിതാക്കളുടെ 27ാം വിവാഹവാര്‍ഷിക ദിനത്തില്‍ കൊല നടത്താന്‍ ഇയാള്‍ നേരത്തെ പദ്ധതി തയാറാക്കി.
സൈനികനായിരുന്ന പിതാവിന്‍റെ കത്തി ഉപയോഗിച്ച് താഴത്തെ നിലയില്‍ ഉറങ്ങുകയായിരുന്ന സഹോദരിയെ ഇയാള്‍ ആദ്യം കൊലപ്പെടുത്തി. പിന്നീട് മുകളിലെ നിലയില്‍ പോയി ഒറ്റയ്ക്ക് ഉറങ്ങുകയായിരുന്ന പിതാവിനെയും കൊലപ്പെടുത്തി. ഇത് കണ്ട അമ്മ നിലവിളിക്കാൻ ശ്രമിച്ചെങ്കിലും അവരെയും ഇയാള് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
പൊലീസ് വിശദീകരണം
ഇരുപതുകാരന്‍ ആസൂത്രണം ചെയ്‌ത് നടപ്പാക്കിയ കൊലപാതകമെന്ന് പൊലീസ് വ്യക്തമാക്കി. മാതാപിതാക്കളുടെ വിവാഹവാര്‍ഷികദിനം അതിനായി തെരഞ്ഞെടുക്കുകയായിരുന്നു. താന്‍ കൊലപാതകത്തെക്കുറിച്ച് അറിഞ്ഞില്ലെന്ന് നടിക്കാൻ പതിവുപോലെ പുലര്‍ച്ചെ 5.30ന് നടക്കാന്‍ പോയെന്നും പൊലീസിന്‍റെ പ്രസ്‌താവനയില്‍ പറയുന്നു.