കേരളം

kerala

പതിനാലുകാരനായ സഹപാഠിയെ കൊന്നു, പന്ത്രണ്ടുകാരന്‍ അറസ്റ്റില്‍

By ETV Bharat Kerala Team

Published : Feb 24, 2024, 10:11 PM IST

സ്‌കൂളില്‍ വച്ച് സഹപാഠികള്‍ തമ്മിലുണ്ടായ തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍. പതിനാലുകാരനെ കൊന്ന കുറ്റത്തിന് സഹപാഠിയായ പന്ത്രണ്ട് വയസുകാരന്‍ പിടിയിലായി. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങും വഴി ആയിരുന്നു കൊലപാതകം.

Delhi School Fight  School muirder  പതിനാലുകാരനായ സഹപാഠിയെ കൊന്നു  പന്ത്രണ്ടുകാരന്‍ അറസ്റ്റില്‍  ഡല്‍ഹി സ്‌കൂള്‍
After an altercation at school, a 12-year-old minor boy attacked his 14-year-old fellow student with a blade while going home

ന്യൂഡല്‍ഹി:പതിനാലുകാരനായ സഹപാഠിയെ കൊന്ന കേസില്‍ പന്ത്രണ്ടുവയസുകാരന്‍ അറസ്റ്റില്‍. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ഉസ്‌മാന്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെള്ളിയാഴ്‌ചയാണ് സംഭവം(Delhi School Fight).

ഇരുവരും തമ്മില്‍ സ്കൂളില്‍ വച്ചുണ്ടായ നിസാര പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നീണ്ടത്. സ്‌കൂളിന് പുറത്ത് വച്ചാണ് കൊലപാതകം നടന്നത്. മരിച്ച വിദ്യാര്‍ത്ഥിയുടെ മൂക്കില്‍ നിന്ന് രക്‌തം ഒലിച്ചിരുന്നു. ശരീരത്തില്‍ നിരവധി മുറിവുകളുമുണ്ട്(School muirder).

വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ ജാഗ് പര്‍വേശ് ആശുപത്രിയില്‍ നിന്ന് മരിച്ച നിലയില്‍ പതിനാലുകാരനായ ഒരു കുട്ടിയെ കൊണ്ടുവന്നതായി പൊലീസ് സ്റ്റേഷനില്‍ വിവരം ലഭിച്ചത്. വിവരമറിഞ്ഞ ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി. ബ്രഹ്മപുരിയിലെ സാന്ത് രവിദാസ് റോഡില്‍ നിന്നാണ് പരിക്കേറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് കുട്ടിയെ രക്തം വാര്‍ന്ന നിലയില്‍ ഇവിടെ കണ്ടെത്തിയതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. തുടര്‍ന്ന് നാട്ടുകാര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ബ്രഹ്മപുരിയിലെ രണ്ടാം നമ്പര്‍ റോഡിലെ താമസക്കാരനാണ് കുട്ടി. അടുത്തുള്ള സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ക്രൈം ടീം ഫോറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഇതില്‍ നിന്നാണ് കൊല ചെയ്ത വിദ്യാര്‍ത്ഥിയിലേക്ക് എത്തിയത്. തുടര്‍ന്ന് കുട്ടിയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഡിസിപി ഡോ. ജോയ് ത്രിക്കേയി പറഞ്ഞു.

സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോകും വഴിയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതെന്നാണ് വിവരം. തുടര്‍ന്ന് പതിനാലുകാരനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അമിതമായി രക്‌തം വാര്‍ന്നതാണ് മരണത്തിന് കാരണമായതെന്നും ഡിസിപി വ്യക്തമാക്കി. നടപടികള്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

Also Read: ഡല്‍ഹിയില്‍ കവര്‍ച്ച സംഘത്തിന്‍റെ ആക്രമണം; കുത്തേറ്റ് യുവാവ് മരിച്ചു

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ