ETV Bharat / bharat

ആറു വയസുകാരിയെ പതിനാറുകാരന്‍ ബലാത്സംഗം ചെയ്‌തു; ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ് - Six year old Girl Raped - SIX YEAR OLD GIRL RAPED

ആറു വയസുകാരിയെ പതിനാറുകാരന്‍ ബലാത്സംഗം ചെയ്‌തതായി പരാതി. ഹരിദ്വാറിലെ പത്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പെണ്‍കുട്ടിയെ മണിക്കൂറുകളോളം തടഞ്ഞ് വച്ചാണ് ബലാത്സംഗത്തിനിരയാക്കിയത്.

HARIDWAR RAPE  MINOR BOY RAPED THE GIRL  GIRL RAPED IN HARIDWAR  UTHARAKHAND POLICE
Representational image (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 7, 2024, 7:08 PM IST

ലസ്‌കര്‍(ഉത്തരാഖണ്ഡ്): ആറുവയസുകാരിയെ പതിനാറുകാരന്‍ ബലാത്സംഗം ചെയ്‌തു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് സംഭവം. പെണ്‍കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയാണ് പതിനാറുകാരന്‍ പീഡിപ്പിച്ചത്.

അഞ്ചുവയസുകാരനായ ബാലനൊപ്പം സ്വന്തം വീടിന് സമീപം കളിച്ച് കൊണ്ടിരിക്കവെയാണ് കുട്ടിയെ പതിനാറുകാരന്‍ കൂട്ടിക്കൊണ്ടുപോയത്. പത്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പ്രതി മണിക്കൂറുകളോളം കുട്ടിയെ വീട്ടില്‍ തടഞ്ഞു വച്ചു. പിന്നീട് സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്‌തതായി പത്രി പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് രവീന്ദ്രകുമാര്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ പിതാവ് പത്രി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഭാരതീയ ന്യായ സംഹിതയിലെയും പോക്‌സോയിലെ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പെണ്‍കുട്ടി വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തെരച്ചിലിലാണ് അയല്‍വീട്ടില്‍ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കെട്ടിയിട്ട നിലയിലായിരുന്നു. മാതാപിതാക്കള്‍ കുട്ടിയുടെ കെട്ടഴിച്ച് സ്വതന്ത്രമാക്കി. കുട്ടി പിന്നീട് നടന്നതെല്ലാം മാതാപിതാക്കളോട് പറഞ്ഞു.

പ്രതിയെ കണ്ട് പിടിക്കാനായി ഉത്തരാഖണ്ഡ് പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഉടന്‍ തന്നെ പ്രതിയെ പിടികൂടാനാകുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Also Read: ബംഗാളിന്‍റെ അപരാജിത ബില്‍; രാഷ്‌ട്രപതിക്ക് അയച്ച് ഗവർണർ സി വി ആനന്ദ ബോസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.