ന്യൂഡല്‍ഹി:സ്വകാര്യ വിദ്യാലയങ്ങളില്‍ സാമ്പത്തിക പിന്നാക്ക ആനുകൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രവേശനം നേടുന്നതിനുള്ള വരുമാന പരിധി ഉയര്‍ത്തി ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ വി കെ സക്സേന. രണ്ടര ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമായാണ് പ്രതിവര്‍ഷ വരുമാനം വര്‍ധിപ്പിച്ചിരിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മാതാപിതാക്കളുടെ മക്കള്‍ക്ക് ഇതിന്‍റെ ആനുകൂല്യം ലഭ്യമാകും.
സാമ്പത്തിക പിന്നാക്ക സംവരണത്തിനുള്ള വരുമാന പരിധി അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ - INCOME LIMIT FOR EWS INCREASED
സ്വകാര്യ വിദ്യാലയങ്ങളില്‍ പ്രവേശനം നേടുന്നതിനുള്ള സാമ്പത്തിക പിന്നാക്ക ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി ഉയര്‍ത്താന്‍ ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അംഗീകാരം നല്‍കി.
Published : 19 hours ago
2023 ഡിസംബര്‍ അഞ്ചിന് ഡല്‍ഹി ഹൈക്കോടതി വരുമാന പരിധി ഒരു ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമായി ഉയര്‍ത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഒക്‌ടോബറില്‍ ഇത് 2.5 ലക്ഷമാക്കി ഡല്‍ഹി മുഖ്യമന്ത്രി നിര്‍ദേശം സമര്‍പ്പിച്ചു. ഇതാണ് ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ അഞ്ച് ലക്ഷമാക്കി ഉയര്‍ത്തിയിരിക്കുന്നത്. ഇക്കാര്യം പരിശോധിക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് ശക്തമായി ശുപാര്‍ശ ചെയ്‌തിട്ടുണ്ട്.
നവംബര്‍ പതിമൂന്നിന് ഹൈക്കോടതി ഉത്തരവ് പാലിച്ചിട്ടില്ലെന്ന് ഡല്‍ഹി സര്‍ക്കാരിനെ ഓര്‍മിപ്പിച്ചിരുന്നു. ഇതാണ് ഇന്ന് ലഫ്റ്റനന്‍റ് ഗവര്‍ണര്‍ സര്‍ക്കാര്‍ നിര്‍ദേശത്തില്‍ മാറ്റം വരുത്തി വരുമാന പരിധി അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
Also Read:ഡല്‍ഹി മദ്യനയക്കേസ്: അരവിന്ദ് കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ലഫ്റ്റനന്‍റ് ഗവര്‍ണറുടെ അനുമതി